ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുവനന്തപുരം: അടിയന്തരാവസ്ഥയുടെ പേരില്‍ ഇന്ദിരാ ഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസില്‍ പ്രതിസന്ധി പടര്‍ത്താനുള്ള തരൂരിന്റെ നീക്കത്തില്‍ എണ്ണ പകരേണ്ട തില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ ധാരണ.
തരൂരിന്റെ നീക്കങ്ങളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കരുതലോടെ നിരീക്ഷിക്കുന്ന പ്രത്യേക പശ്ചാ ത്തലം കൂടികണക്കിലെടുത്താണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇതു സംബന്ധിച്ച് ധാരണ യായത്. തരൂര്‍ സ്വന്തം നിലയ്ക്കു നീങ്ങട്ടേയെന്നും തങ്ങളായിട്ട് അതിന് പ്രാധാന്യം നല്കി വിഷയം സജീവമാക്കേണ്ടതില്ലെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഓപ്പറേഷന് സിന്ദൂറിന്റെ മറവില്‍ കഴിഞ്ഞ കുറച്ചു നാളുകളായി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തരൂര്‍ നടത്തുന്ന ഒളിയാക്രമണ ങ്ങളില്‍ നിന്ന് അദ്ദേഹത്തിന്റെ ലക്ഷ്യം വ്യക്തമെങ്കിലും രക്തസാക്ഷി പരിവേഷം സൃഷ്ടിക്കാനുള്ള തരൂരിന്റെ നീക്കത്തിനു തങ്ങളായി ഊര്‍ജം പകരേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന തലത്തി ലെടുത്ത അനൗദ്യോഗിക നിലപാട്.
ഇന്ദിരാഗാന്ധിയെയും മകന് സഞ്ജയ് ഗാന്ധിയെയും നിശിതമായി വിമര്‍ശിച്ച് പ്രോജക്ട് സിന്‍ഡിക്കേറ്റ് എന്ന ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമത്തില്‍ അടിയന്തിരാവസ്ഥയ്ക്കെതിരെ എഴുതിയ ലേഖനത്തിലൂടെ തരൂര്‍ ഉയര്‍ത്തിയ വിവാദങ്ങളെ തന്ത്രപൂര്‍വ്വം അവഗണിച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ഇന്നത്തെ പ്രതികരണങ്ങള്‍. അതോടൊപ്പം കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റവുമധികം ആഗ്രഹിക്കുന്നത് തന്നെയാണെന്ന് ഒരു സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേ റിപ്പോര്‍ട്ടും അദ്ദേഹം തന്നെ എക്സിലൂടെ പങ്കുവച്ചതിനെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ പുച്ഛിച്ചു തള്ളി.
കോണ്‍ഗ്രസില്‍ ധാരാളം വെള്ളം കോരികളും വിറകുവെട്ടികളുമുണ്ടെന്നും അതിലൊരാള്‍ യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രിയാകുമെന്നുമായിരുന്നു മുതിര്‍ന്ന നേതാവ് കെ മുരളീധരന്റെ പ്രതികരണം. ഏതു പാര്‍ട്ടിയിലാണ് അദ്ദേഹമെന്ന് തരൂര്‍ ആദ്യം തീരുമാനിക്കട്ടെയെന്നും മുരളീധരന് തുറന്നടിച്ചു. ശശിതരൂര്‍ പങ്കുവച്ച സര്‍വേയെ കുറിച്ചുള്ള ചോദ്യത്തിന് എന്തു സര്‍വേയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം.
തരൂര്‍ പ്രവര്‍ത്തക സമിതി അംഗമാണെന്നും അക്കാര്യത്തില്‍ നിലപാടു സ്വീകരിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡെന്നും ചൂണ്ടിക്കാട്ടി സതീശനും ഒഴിഞ്ഞു മാറി. ഇത് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ബോധപൂര്‍വ്വമായ നീക്കമെന്നായിരുന്നു പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇതോടെ തരൂരിനെ അവഗണിക്കുക എന്നതാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് എന്ന കാര്യം വ്യക്തമായി.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ദിവസം മാധ്യമ പ്രവര്‍ത്തകരെ കണ്ട തനിക്ക് കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നും നിലമ്പൂരില്‍ പ്രചാരണത്തിന് നേതാക്കളില്‍ നിന്ന് ഒരു മിസ്കോള് പോലും ലഭിച്ചില്ലെന്നു പരസ്യമായി പ്രതികരിച്ചതിലുള്ള നീരസവും സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ കടിച്ചിറക്കുകയാണ്. അദ്ദേഹം പ്രചാരണ സമയത്ത് വിദേശ പര്യടനത്തിലായിരുന്നു എന്ന മറുപടിയില്‍ പ്രതികരണമൊതുക്കുകയാണ് അന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ചെയ്തത്. ഇത് യുഡിഎഫ് അനുകൂല വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ തരൂര്‍ മനപൂര്‍വ്വം നടത്തിയതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു.
അതേസമയം, ശശി തരൂരിന്റെ നീക്കങ്ങളെ നിരന്തരമായി വീക്ഷിക്കുന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ബദല്‍ മാര്ഗങ്ങളിലേക്കു കടന്നതായാണ് സൂചന. തിരുവനന്തപുരം ലോക്സഭാ മണ്ഡല ത്തില്‍ ഉപതിരഞ്ഞെടുപ്പു മുന്‍ കൂട്ടി കണ്ട് ഉചിതമായ സ്ഥാനാര്‍ഥികള്‍ക്കായുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. ചില സ്ഥാനാര്‍ഥികളിലേക്ക് നേതൃത്വം എത്തിയതായി കെപിസിസിയുടെ ഒരു ഭാര വാഹി പറഞ്ഞു. തരൂര്‍ കോണ്‍ഗ്രസ് വിട്ടാലുണ്ടാകാവുന്ന ആഘാതം പരമാവധി കുറയ്ക്കാനുള്ള മുന്‍കൂര്‍ നടപടികള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ ആരംഭിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിനെതിരെ ഒളി ആക്രമണങ്ങള്‍ തുടരുന്ന തരൂര്‍, പരസ്യമായി എപ്പോള്‍ രംഗത്തിറങ്ങുമെന്ന കാത്തിരിപ്പിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. നേരത്തെ ആര്‍എസ്എസ് അനുകൂല പ്രസ്താവന യുമായി രംഗത്തു വന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ഞെട്ടിച്ച് തരൂര്‍ അടിയ ന്തിരാവസ്ഥയെയും ഇന്ദിരാഗാന്ധിയെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും കടന്നാക്രമിച്ചിരിക്കുന്നത്. ഇക്കാ ര്യത്തില്‍ ഹൈക്കമാന്‍ഡുമായി നിരന്തരം ആശയ വിനിമയം നടത്തിയാകും സംസ്ഥാന കോണ്‍ഗ്രസി ന്റെ തുടര്‍ നീക്കങ്ങള്‍. അതേ സമയം ഇന്ദിരാഗാന്ധിയെ കടന്നാക്രമിച്ച് തരൂര്‍ നടത്തിയ പ്രതികരണത്തി നെതിരെ കോണ്‍ഗ്രസ് സാമൂഹിക മാധ്യമ പേജുകളില്‍ അതി രൂക്ഷ വിമര്‍ശനമാണുയരുന്നത്.
