Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വാഗ്‌ദാനങ്ങള്‍ക്കും ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ക്കുമിടയില്‍ ചാഞ്ചാടി ബ്രിക്‌സ്


റഷ്യന്‍: ചൈനീസ് അധികൃതരുടെ അസാന്നിധ്യത്തിലും ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാ ഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ സഖ്യമായ ബ്രിക്‌സിന്‍റെ ഇക്കൊല്ലത്തെ ബ്രസീലില്‍ നടന്ന സമ്മേളനം വളരെ നിര്‍ണായകമായിരുന്നു. ആഗോള അസ്ഥിരത വല്ലാതെ ലോകത്തെ അസ്വസ്ഥപ്പെടുത്തുമ്പോഴും ബ്രിക്‌സിന്‍റെ വര്‍ദ്ധിച്ച് വരുന്ന സ്വാധീനം നേതാക്കള്‍ ഉയര്‍ത്തിക്കാട്ടി. ഒപ്പം അംഗത്വം വിപുലീകരിക്കു ന്നതില്‍ ബ്രിക്‌സ് നേരിടുന്ന വെല്ലുവിളികളും പ്രതിബദ്ധതയ്ക്കും പാശ്ചാത്യ അധീശത്വത്തിനുമിടയി ലുള്ള സംഘര്‍ഷങ്ങളും സമ്മേളനം ഉയര്‍ത്തിക്കാട്ടി.

ആഗോള തെക്കിനും പാശ്ചാത്യ രാജ്യങ്ങള്‍ക്കുമിടയിലെ ഒരു പാലമായി വര്‍ത്തിക്കുന്ന ബ്രിക്‌സിന്‍റെ പ്രധാന്യമാണ് ഇന്ത്യ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയത്. ഒപ്പം ഡോളറിനെ കൈവിടല്‍, ട്രംപിന്‍റെ ചുങ്കഭീഷണികള്‍, യുക്രെയ്‌നും പശ്ചിമേഷ്യയിലും നടക്കുന്ന യുദ്ധങ്ങളുടെ പ്രത്യാഘാതങ്ങള്‍ നേരിടുക എന്നിവയുമുണ്ട്. അമേരിക്ക സാകൂതം വീക്ഷിച്ച സമ്മേളനമെന്നത് കൊണ്ട് തന്നെ ബ്രിക്‌സിന്‍റെ പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് വേണം മനസിലാക്കാന്‍.

അസ്വസ്ഥമായ ലോകക്രമം

അമേരിക്കന്‍ നയങ്ങളിലുണ്ടായ മാറ്റമടക്കമുള്ളവ സൃഷ്‌ടിച്ച ആഗോള അരക്ഷിതാവസ്ഥയ്ക്കിടയിലാണ് ഉച്ചകോടി നടന്നത്. അമേരി്ക്ക ലോകവ്യാപാര സംഘടനയില്‍ നിന്ന് പിന്‍മാറിയിരിക്കുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങളെ പാളം തെറ്റിച്ച് കൊണ്ടുള്ള നടപടിയാണിത്. ആഗോള നേതൃത്വനിരയില്‍ നിന്നു ള്ള പിന്‍വാങ്ങലും ഒരു ശൂന്യത സൃഷ്‌ടിച്ചിട്ടുണ്ട്. ഇത് നികത്തേണ്ട ബാധ്യത കൂടി ബ്രിക്‌സ് ഏറ്റെടു ക്കേണ്ടി വരുന്നു. തങ്ങളുടെ വികസന ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ബഹുധ്രുവ ലോകമെന്ന ബ്രിക്‌സ് രാഷ്‌ട്രങ്ങളുടെ കാഴ്‌ചപ്പാടിന് വിരുദ്ധമാണിത്.

തീര്‍ച്ചയായും ബ്രിക്‌സും ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ ഇല്ലാത്ത ഒരു സംഘടനയൊന്നുമല്ല. ഒരുഭാഗത്ത് ബ്രിക്‌സ് പാശ്ചാത്യ സാമ്പത്തിക ശക്തികളെ വെല്ലുവിളിച്ച് കൊണ്ട് സാമ്പത്തികമായി ജി7നുമായി കിടപിടിക്കും വിധമുള്ള ഒരു പ്രയാണത്തിന് കോപ്പ് കൂട്ടുന്നു. മറുഭാഗത്ത് പാശ്ചാത്യ രാജ്യങ്ങളുടെ മുന്‍ഗണനയില്‍ ഇല്ലാത്ത വികസ്വര രാജ്യങ്ങളുമായി ചേര്‍ന്നുള്ള സാങ്കേതിക കൈമാറ്റത്തിനും താങ്ങാനാകുന്ന കാലാവസ്ഥ സഹായങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്നു. ആഭ്യന്തര സംഘര്‍ഷങ്ങളും ഉച്ചകോടി എടുത്ത് കാട്ടി. വര്‍ദ്ധിച്ച് വരുന്ന അംഗബലത്തിലും തങ്ങളുടെ മുഖ്യ ലക്ഷ്യങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതിലും സംഘടനയ്ക്കുള്ളില്‍ മുറുമുറുപ്പുണ്ട്.

ഇന്ത്യയുടെ മുഖ്യപങ്ക്

ഉച്ചകോടിയില്‍ ഇന്ത്യ ഒരു പ്രധാനി തന്നെ ആയിരുന്നു. പരിസ്ഥിതി, കോപ്30, ആഗോള ആരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇന്ത്യ നിലപാട് കൈക്കൊണ്ടത്. ഒപ്പം കാലാവസ്ഥ നീതിക്ക് വേണ്ടിയും ഇന്ത്യ നിലപാടെടുത്തു. രാജ്യാന്തര സൗരോര്‍ജ്ജ സഖ്യം, ദുരന്തങ്ങള്‍ നേരിടാന്‍ കെല്‍പ്പുള്ള അടിസ്ഥാന സൗകര്യ വികസനം, ആഗോള ജൈവ ഇന്ധന സഖ്യം, മിഷന്‍ ലൈഫ്, അമ്മ യ്ക്ക് വേണ്ടി ഒരു ചെടി, തുടങ്ങിയവ ആഗോള ദക്ഷിണ രാജ്യങ്ങളുടെ പ്രകൃതി പ്രതിബദ്ധതയുടെ സൂചകങ്ങളായി. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് തെല്ലും താത്‌പര്യമില്ലാത്ത ഇത്തരം വിഷയങ്ങളില്‍ നേതൃത്വ മേറ്റെടുക്കാനുള്ള ഇന്ത്യയുടെ താത്‌പര്യം കൂടിയാണ് ഇത് വ്യക്തമാക്കുന്നത്.

പാശ്ചാത്യ സാമ്പത്തിക ശക്തികളുമായുള്ള സഹകരണം ഇന്ത്യയ്ക്ക് ഒരേസമയം അവസരവും വെല്ലു വിളികളുമാകുന്നു. റഷ്യയും ചൈനയും പോലെ അല്ലാതെ പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം ഘടനാപരമായ ഒരു തര്‍ക്കത്തിലേക്ക് നയിക്കുന്നു. ഇന്ത്യ സംഘര്‍ഷത്തേക്കാള്‍ സഹകരണമാണ് തേടുന്നത്. ഇന്ത്യയുടെ ഈ നിലപാട് ബ്രിക്‌സിനുള്ളില്‍ നമ്മെ ഒരു സന്തുലിത ശക്തിയായി നില നിര്‍ത്തുന്നു. പാശ്ചാത്യ പ്രവര്‍ത്തനങ്ങളും ദക്ഷിണ ആവശ്യങ്ങളും തമ്മിലുള്ള ഒരു പാലമായി. ബ്രിക്‌സിന്‍റെ കൂട്ടായ ലക്ഷ്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധം കാത്തുസൂക്ഷിക്കുന്നതിനും സമര്‍ത്ഥമായ നയതന്ത്രം ആവശ്യമാണ്. പ്രത്യേകിച്ച് ബ്രിക്‌സിനെതിരെ പാശ്ചാത്യ നീക്കങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍.

വെല്ലുവിളികള്‍

പുതിയ അംഗങ്ങള്‍ ചേരുന്നതോടെ ബ്രിക്‌സ് (BRICS) സംജ്ഞയുടെ വിപുലീകരണം ആശങ്കകള്‍ ഉയര്‍ ത്തിയിട്ടുണട്്. കൂടുതല്‍ അംഗങ്ങളെത്തുന്നതോടെ സംഘത്തിന്‍റെ ആഗോള സ്വാധീനം വര്‍ദ്ധിക്കും. ഇത് സംഘടനയുടെ സ്ഥാപിത ലക്ഷ്യങ്ങളില്‍ വെള്ളം ചേര്‍ക്കുമോയെന്ന ആശങ്കയ്ക്കും ഇടയാക്കി യിട്ടുണ്ട്. ഇന്ത്യയുടെ സഹകരണ നിലാടിന് കടകവിരുദ്ധമായി പാശ്ചാത്യ രാജ്യങ്ങളുമായി ചൈനയും റഷ്യയും കൈക്കൊള്ളുന്ന തീവ് നിലപാടുകള്‍ ആഭ്യന്തര ഉരസലിന് കാരണമാകുന്നു.

ഇത് അമേരിക്കയടക്കമുള്ള ബാഹ്യശക്തികളുടെ സമ്മര്‍ദ്ദം കൊണ്ടാണ്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് കീഴില്‍ സഖ്യത്തിന്‍റെ അജണ്ട വലിയ തോതില്‍ പരീക്ഷിക്കപ്പെടും. അത് അംഗരാജ്യങ്ങളുടെ ഐക്യ ത്തെയാകും പ്രധാനമായും ലക്ഷ്യമിടുക. ഏറ്റവും ഒടുവില്‍ ബ്രസീലിന് മേല്‍ ചുമത്തിയ അന്‍പത് ശതമാനം തീരുവ എന്നത് ഒരു തുടക്കം മാത്രമാകാം. ഇതിന് പുറമെ ബ്രിക്‌സ് അംഗരാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് പത്ത് ശതമാനം അധിക നികുതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അമേരിക്കയുടെ സാമ്പത്തിക അധീശത്വത്തിനെ പ്രതിരോധിക്കാനുള്ള ഒരുസംഘമായി ബ്രിക്‌സ് ഉയര്‍ന്ന് വരുമോയെന്നതാണ് അവരുടെ ആശങ്ക. ചുങ്ക ഭീഷണിയും അമേരിക്ക ചൈന വാണിജ്യ സംഘര്‍ ഷവും ബ്രിക്‌സിന്‍റെ ആഗോള വിതരണ ശൃംഖല സ്വാധീനത്തില്‍ നിഴല്‍ വീഴ്‌ത്തിയേക്കാം. അമേരിക്ക-ചൈന വാണിജ്യ ചര്‍ച്ചകള്‍ ഇന്ത്യയുടെ മധ്യസ്ഥതയില്‍ ബ്രിക്‌സിന്‍റെ നിലപാടിനെ തന്നെ ശക്തമായി സ്വാധീനിച്ചേക്കാം.

ഡോളര്‍ ബഹിഷ്‌ക്കരണം ബ്രിക്‌സിന്‍റെ ഒരു പ്രഖ്യാപിത ലക്ഷ്യമാണ്. ആഗോള വ്യാപാര മേഖലയില്‍ ഡോളറിന്‍റെ സ്വാധീനം കുറയ്ക്കുക എന്ന ചില അംഗരാജ്യങ്ങളുടെ താത്‌പര്യമാണിതിന് പിന്നില്‍ .പകരമുള്ള നാണയം സംബന്ധിച്ച ചര്‍ച്ചകള്‍ ചൂട് പിടിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പക്ഷേ പുരോഗതി തെല്ല് വൈകിയേക്കും.ഡോളറിന് ആഗോള വാണിജ്യ രംഗത്ത് ശക്തമായ മേല്‍ക്കൈ ഉള്ളതു ബ്രിക്‌സിന് ഇതിനേക്കാള്‍ പ്രാധാന്യമുള്ള മറ്റ് സാമ്പത്തിക മുന്‍ഗണനകളുള്ളതും ബദല്‍ കറന്‍സിയുടെ കാര്യം സങ്കീര്‍ണമാകുകയാണ്. ഇന്ത്യ അതീവ കരുതലോടെയാണ് ഡോളര്‍ ബഹിഷ്‌ക്കരണത്തിനതിരെ പ്രചാരണം നടത്തുന്നത് എന്നതും എടുത്ത് പറയേണ്ടതുണ്ട്.

യുക്രെയ്‌നിലെയും പശ്ചിമേഷ്യയിലെയും യുദ്ധങ്ങള്‍ ആഗോളക്രമത്തെ ബാധിച്ചിട്ടുണ്ട്. ഇതും ബ്രിക്‌സിന്‍റെ താത്പപര്യങ്ങളെ സങ്കീര്‍ണമാക്കുന്നു. യുക്രെയ്‌ന്‍ സംഘര്‍ഷത്തില്‍ റഷ്യന്‍ ഇടപെടല്‍ അമേരിക്കന്‍ നിരീക്ഷണത്തിലാണ്. യുദ്ധം അവസാനിപ്പിക്കുന്നിന് തടസം നില്‍ക്കുന്നത് റഷ്യയാ ണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. താന്‍ പ്രസിഡന്‍റായാല്‍ റഷ്യ-യുക്രെയ്‌ന്‍ യുദ്ധം അവസാനി പ്പിക്കുമെന്നത് ട്രംപിന്‍റെ തെരഞ്ഞടുപ്പ് വാഗ്‌ദാനമായിരുന്നു. ഇതും ബ്രിക്‌സിനോടുള്ള അമേരിക്കയുടെ ശത്രുത വര്‍ദ്ധിപ്പിച്ചു. പാശ്ചാത്യ മേല്‍ക്കോയ്‌മയെ വെല്ലുവിളിക്കാനുള്ള റഷ്യയുടെയും ചൈനയുടെയും നേതൃത്വത്തിലുള്ള ഇടമായി ബ്രിക്‌സിനെ ചിത്രീകരിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ആഗോള സാമ്പത്തിക സ്ഥിരതയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തി. ഊര്‍ജ്ജവിലയെയും വിതരണ ശൃംഖലയെയും ഇത് ബാധിച്ചു. യോജിച്ചുള്ള പ്രവര്‍ത്തനത്തിന്‍റെ ആവശ്യകതയെക്കുറിച്ച് ബ്രിക്‌സിനെ ഇവയെല്ലാം ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും വൈരുധ്യ താത്പര്യങ്ങള്‍ ഇവയെ എല്ലാം തടയിടുന്നു. ഇരു സംഘര്‍ഷങ്ങളിലും ഇന്ത്യ എടുക്കുന്ന നിഷ്‌പക്ഷ നിലപാട് നമ്മെ ഒരു മധ്യസ്ഥരുടെ നിലയിലേക്ക് എത്തിക്കുന്നുണ്ട്. ഈ ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങളില്‍ നിന്ന് മറികടക്കുക എന്നത് ബ്രിക്‌സിന്‍റെ നിഷ്‌പക്ഷതയെ പരീക്ഷിക്കുന്ന സംഗതി കൂടിയാണ്.

ബ്രിക്‌സിന്‍റെ ഭാവി നിര്‍ണയിക്കുന്നതില്‍ ചൈനയും റഷ്യയും നിര്‍ണായക ശക്തികളായി തന്നെ നിലകൊള്ളുന്നു. പ്രത്യേകിച്ച് അമേരിക്ക വാണിജ്യ രംഗത്തും നികുതിയിലും സുരക്ഷയിലും ഒക്കെ കൈക്കൊള്ളുന്ന നിലപാടുകളുടെ പശ്ചാത്തലത്തില്‍. ചൈനയുടെ അമേരിക്കയുമായുള്ള വാണിജ്യ സംഘര്‍ഷങ്ങളും റഷ്യയുടെ ഭൗമരാഷ്‌ട്രീയ തര്‍ക്കങ്ങളുമെല്ലാം ബ്രിക്‌സിന് നിര്‍ണായകമാണ്. ഇതിനെയെല്ലാം മറികടക്കുക എന്നതാണ് ബ്രിക്‌സിന് മുന്നിലുളള കടമ്പ. തട്ടലും മുട്ടലും ഒഴിവാക്കാന്‍ ഇന്ത്യയുടെ നേതൃത്വവും നിര്‍ണായമാണ്. ട്രംപിന് കീഴില്‍ അമേരിക്ക തങ്ങളുടെ ലോകതന്ത്രങ്ങള്‍ പൊളിച്ചെഴുതുമ്പോള്‍ ബ്ര്‌ക്‌സു തങ്ങളുടെ വാണിജ്യ തന്ത്രങ്ങളും സുരക്ഷ ആശങ്കകളും സുപ്രധാന പങ്കാളികളെ മാറ്റാതെ തന്നെ മാറ്റിയെഴുതേണ്ടതുണ്ട്.

കലുക്ഷിതമായ ആഗോളക്രമത്തില്‍ സഖ്യത്തിനുള്ള പ്രധാന്യം എടുത്ത് കാട്ടിയാണ് 2025 ബ്രിക്‌സ് ഉച്ചകോടി സമാപിച്ചത്. ബ്രിക്‌സിന്‍റെ പ്രതിബദ്ധതതയും പാശ്ചാത്യ അധീശത്വവും തമ്മിലുള്ള സംഘര്‍ ഷങ്ങള്‍ പരിഹരിച്ച് സഖ്യത്തിന്‍റെ ലക്ഷ്യങ്ങള്‍ പരുവപ്പെടുത്തുന്നതില്‍ ഇന്ത്യയുടെ സമവായ ശക്തി യെന്ന പങ്കും ശക്തമായി. ഡോളര്‍ ബഹിഷ്‌ക്കരണം, ട്രംപിന്‍റെ നികുതി ഭീഷണി,ലോകത്ത് നടക്കുന്ന യുദ്ധങ്ങള്‍, തുടങ്ങിയവ ബ്രിക്‌സ് അഭിമുഖീകരിക്കുന്ന സങ്കീര്‍ണതകളാണ്. ആഗോള തെക്കിന്‍റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സഹകരണത്തിലും തുല്യതയിലും അധിഷ്‌ഠിതമായ ബഹുധ്രുവ ലോകം വാര്‍ത്തെടുക്കുന്നതിലും ഇന്ത്യയുടെ നേതൃത്വം അതീവ നിര്‍ണായകമാണ്.

2026ല്‍ ബ്രിക്‌സിന്‍റെ അധ്യക്ഷ പദവിയിലേക്ക് നാം എത്തുന്നതോടെ മുന്‍ഗണനകള്‍ക്ക് ആക്കം കൂട്ടണം. ആഗോള ദക്ഷിണ സ്ഥാപനങ്ങളെ കരുത്തുറ്റതാക്കണം, കാലാവസ്ഥ പ്രവൃത്തികള്‍ കൂടുതല്‍ മെച്ചപ്പെ ടുത്തണം, ഇന്ത്യയുടെ അജണ്ടയ്ക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കണം. കൂടുതല്‍ വിപുലീകരിക്കുന്നത് മുതല്‍ പാശ്ചാത്യ താത്പര്യങ്ങള്‍ക്കെതിരെയുള്ള റഷ്യയുടെയും ചൈനയുടെയും സ്വാധീനം വരെയുള്ള ഇന്ത്യ-ബ്രിക്‌സ് വെല്ലുവിളികള്‍ ഇന്ത്യ നേരിടണം. നയതന്ത്രത്തിലൂടെ ബ്രിക്‌സിനെ ഏറ്റുമുട്ടലിനുമപ്പുറം സഹകരണത്തിനുള്ള വേദിയാക്കാന്‍ ഇന്ത്യയ്ക്കാകും.


Read Previous

തീരുവ യുദ്ധം: ട്രംപ് രണ്ടും കല്‍പ്പിച്ച്; ഓഗസ്റ്റ് ഒന്ന് മുതല്‍ കാനഡയ്ക്ക് 35 ശതമാനം ഇറക്കുമതി തീരുവ; കാനഡ തിരിച്ചടിച്ചാൽ കളിമാറുമെന്നും പ്രഖ്യാപനം

Read Next

തരൂരിന് യുഡിഎഫിലും പിന്തുണ നഷ്ടമാകുന്നു; കൈവിട്ട് മുസ്ലിം ലീഗും ആര്‍എസ്പിയും; കോണ്‍ഗ്രസിന് ഒരു നിയന്ത്രണവുമില്ലെന്ന് വിമര്‍ശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »