Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിമിഷപ്രിയയുടെ മോചനം: യെമന് മേല്‍ വിദേശസമ്മര്‍ദം ശക്തമാക്കാന്‍ നീക്കം, കേന്ദ്ര ഇടപെടല്‍ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചേക്കും


ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ (38) മോചനത്തിനുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം തുടരുന്നു. വധശിക്ഷ ജൂലൈ 16 ന് നടപ്പാക്കാനിരിക്കെയാണ് നടപടികള്‍ പുരോഗമിക്കുന്നത്. നിമിഷപ്രിയയെ രക്ഷിക്കാന്‍ നയതന്ത്ര ഇടപെടല്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

സമ്മര്‍ദം ശക്തമാകുന്നതിനിടെ നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി എന്ത് ചെയ്തു എന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചേയ്ക്കും. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാകും ഹരജി പരിഗണിക്കുക. നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. വിദേശകാര്യ മന്ത്രി ജയശങ്കറിന് കത്തയച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി കത്തയച്ചത്.

ഇതിനിടെ, നിമിഷ പ്രിയയുടെ മോചനത്തിനായി ബഹുമുഖ ശ്രമങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും പുരോഗമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി യെമനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വിദേശ രാജ്യങ്ങളുടെ ഉള്‍പ്പെടെ സഹായം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ യെമനില്‍ തുടരുന്ന നിമിഷ പ്രിയയുടെ അമ്മയുമായും ഇന്ത്യന്‍ സമൂഹവുമായും വിദേശകാര്യ മന്ത്രാ ലയം നിരന്തരം ആശയ വിനിമയം നടത്തി വരികയാണെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യെമനില്‍ നയതന്ത്ര ഇടപെടല്‍ ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതാണ്. തലസ്ഥാന നഗരമായ സന നിലനില്‍ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഈ സാഹചര്യത്തില്‍ അറബ് രാഷ്ട്രങ്ങളുടെ ഇടപെടലിലൂടെ വിഷയം പരിഹരിക്കാനാണ് ശ്രമം നടക്കുന്നത്. നേരത്തെ സൗദി അറേബ്യയിലൂടെ വിഷയത്തില്‍ ഇടപെടാന്‍ ഇന്ത്യ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തില്‍ പുരോഗതി ഉണ്ടായില്ല. പിന്നീട് ഇറാന്‍ മുഖേനയും ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും വിദേശ ഇടപെടലിനായുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നത്.

അതേസമയം, വധശിക്ഷ മാറ്റി വയ്ക്കണം എന്നാവശ്യപ്പെട്ട് യെമനിലെ കോടതിയെ ഉള്‍പ്പെടെ ആക്ഷന്‍ കൗണ്‍സില്‍ പറയുന്നു. ഇതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്ത് നിലപാട് എടുക്കും എന്നതും നിമിഷ പ്രിയയുടെ ഭാവിയില്‍ നിര്‍ണായകമാണ്.


Read Previous

യുഎസ് ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി ദുബൈയിലെത്തി; നാളെ തിരിച്ചെത്തും

Read Next

വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കുണ്ടറ പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »