ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ഹൈദരാബാദ്: ആക്സിയം-4 ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരികെയെത്തിയതിന് ശേഷം വീണ്ടും നടക്കാന്‍ പഠിക്കുന്നതിന്റെ വീഡിയോ പങ്കുവച്ച് ശുഭാൻഷു ശുക്ല. ക്വാറൻ്റൈൻ കാലയളവില്‍ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ നടക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. തെന്നി വീഴാതിരിക്കാന്‍ സഹായത്തിനായുള്ള രണ്ട് പേരെയും വീഡിയോയില്‍ കാണാന്‍ കഴിയുക.
ശുഭാന്‍ഷു തന്നെയാണ് തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രസ്തുത വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ‘നമ്മുടെ ശരീരത്തിന് പുതിയ സാഹചര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടാൻ കഴിയുമെന്ന് അറിഞ്ഞപ്പോള്‍ ഞാൻ അത്ഭുതപ്പെട്ടു”- എന്നാണ് വീഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്. ഭൂമിയുടെ ഗുരുത്വാകർഷണബലവുമായി പൊരുത്തപ്പെടാനുള്ള വ്യായാമത്തിന്റെ ഭാഗമായാണ് ശുഭാന്‍ഷു വീണ്ടും നടത്തം പഠിച്ചത്.
18 ദിവസം നീണ്ട് നിന്ന ബഹിരാകാശ യാത്രയ്ക്ക് ശേഷമാണ് ശുഭാൻഷു ശുക്ല ഭൂമിയിൽ തിരികെ എത്തി യത്. മൈക്രോഗ്രാവിറ്റിയിൽ കഴിഞ്ഞതിന് ശേഷം തിരികെയെത്തുമ്പോള്‍ ശരീരത്തിൻ്റെ ഹൃദയമിടിപ്പ്, ബാലൻസിങ്, പേശികളുടെ ഉറപ്പ് തുടങ്ങിയവയ്ക്ക് നിരവധി മാറ്റങ്ങൾ സംഭവിക്കും. ഇതോടെ ബഹിരാ കാശ യാത്ര പൂര്‍ത്തിയാക്കി തിരികെ എത്തുന്നവര്‍ക്ക് ഭൂമിയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്ന തിനായി സമയം ആവശ്യമാണ്.
ശുഭാൻഷുവിൻ്റെ അപൂർവ നേട്ടങ്ങൾ
1984-ൽ സോവിയറ്റ്-റഷ്യൻ ദൗത്യത്തിൻ്റെ ഭാഗമായി രാകേഷ് ശർമ നടത്തിയ ബഹിരാകാശ യാത്രയ്ക്ക് ശേഷം, ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യ ഇന്ത്യക്കാരനുമാണ് ശുഭാൻഷു ശുക്ല. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്.
2027ൽ വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന ഐഎസ്ആർഒയുടെ മനുഷ്യനെ വഹിച്ചുള്ള ആദ്യ ദൗത്യമായ ഗഗൻ യാനിൽ ശുഭാൻഷു പങ്കെടുക്കും. ഏകദേശം 13.5 ദശലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ദൗത്യം കൂടിയാണിത്.
ആക്സിയം-4 ദൗത്യത്തിലുണ്ടായിരുന്ന അംഗങ്ങൾ:
ഇന്ത്യൻ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചുവരുന്ന ശുഭാൻഷു ശുക്ല ഉള്‍പ്പെടെ നാല് പേരാണ് ആക്സിയം ദൗത്യത്തിലുണ്ടായിരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയായിരുന്നു പേടകം നിയന്ത്രിച്ചിരുന്ന പൈലറ്റ്. നാസയുടെ മുതിർന്ന ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി , ഹംഗറിക്കാരനായ ടിബോർ കാപു എന്നിവരാണ് മറ്റ് അംഗങ്ങൾ.
ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് ചെലവഴിച്ചതിന്റെ റെക്കോഡ് സ്വന്തമാക്കിയ പെഗ്ഗി വിറ്റ്സൺ ആക്സിയം-4ന്റെ മിഷൻ കമാൻഡറായിരുന്നു. 1978-ന് ശേഷം ബഹിരാകാശത്തേക്ക് പോകുന്ന പോളിഷുകാരനായിരുന്ന ഉസാൻസ്കി.
എന്താണ് ആക്സിയം-4 ദൗത്യം
‘ആക്സിയം സ്പേസ്’ എന്ന സ്വകാര്യ കമ്പനി നടത്തുന്ന ഐഎസ്എസിലേക്കുള്ള നാലാമത്തെ സ്വകാര്യ ബഹിരാകാശയാത്രിക ദൗത്യമാണ് ആക്സിയം-4. ശാസ്ത്രീയ ഗവേഷണം, ആശയവിനിമയം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയെപറ്റി പഠിക്കുക എന്നതായിരുന്നു ദൗത്യത്തിൻ്റെ ലക്ഷ്യങ്ങള്‍.
ജൂൺ എട്ടിന് ഇന്ത്യൻ സമയം വൈകുന്നേരം 6:41ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിൽ നിന്നാ ണ് ദൗത്യ സംഘവുമായി ഫാല്‍ക്കണ്‍ റോക്കറ്റ് കുതിച്ചത്. വ്യത്യസ്ത കാരണങ്ങളാല്‍ പലതവണ മാറ്റി വച്ച യാത്രയായിരുന്നുവിത്. ഭ്രമണപഥത്തിലെ ലബോറട്ടറിയിൽ 14 ദിവസം ചെലവഴിക്കുക എന്നതായി രുന്നു പദ്ധതി. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ തിരികെയെത്തുന്നത് വൈകി. 18 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ശേഷമാണ് സംഘം ഭൂമിയിൽ കാലുകുത്തിയത്.
