ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡൽഹി: ചൈന ഇന്ത്യൻ പ്രദേശങ്ങൾ പിടിച്ചെടുത്തു എന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി കെസി വേണുഗോപാൽ. രാജ്യത്തിന് വേണ്ടി ചോദ്യങ്ങൾ ഉന്നയിക്കുന്ന യഥാർഥ ഇന്ത്യക്കാരാണ് നമ്മളെന്നും രാഹുൽ ഗാന്ധി ഉന്നയിച്ച വാദം ഓരോ ദേശീയ വാദിയായ ഇന്ത്യക്കാരുടെയും ചിന്താഗതിയാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളിൽ സുപ്രീംകോടതി രാഹുൽ ഗാന്ധിയെ താക്കീത് ചെയ്‌തിരുന്നു. ചൈന ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റർ ഭൂമി പിടിച്ചെടുത്തു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്‌താവന. 2020 ജൂണിൽ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്‌ടപ്പെട്ടുവെന്നും രാഹുൽ പറഞ്ഞു.
വിഷയം പരിഗണിച്ച കോടതി ചൈനക്കാർ 2000 ചതുരശ്ര കിലോമീറ്റർ ഭൂമി കൈവശപ്പെടുത്തിയെന്ന് അദ്ദേഹത്തിന് എങ്ങനെ അറിയാം എന്ന് ചോദ്യമുയർത്തി. ജസ്‌റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്‌റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു വിഷയം പരിഗണിച്ചത്. ഒരു യഥാർഥ ഇന്ത്യക്കാരനാണെങ്കിൽ ഇത്തരം പരാമർശങ്ങള്‍ നടത്തില്ലെന്നും ഇവർ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പരാമർശത്തെ സുപ്രീം കോടതി വിമർശിച്ചതോടെയാണ് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നത്. ‘പാർലമെൻ്റിനുള്ളിൽ നമ്മൾ ചോദ്യങ്ങൾ ചോദിക്കുമ്പോളൊ ന്നും ആർക്കും ഉത്തരമില്ല. എന്നാൽ പാർലമെൻ്റിനു പുറത്ത് ചോദ്യങ്ങൾ ചോദിക്കുമ്പോൾ നമ്മളെ ദേശവിരുദ്ധരായി മുദ്രകുത്തുകയും ചെയ്യുന്നു’ എന്ന് കെസി വേണുഗോപാൽ പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് പിന്തുണ അറിയിച്ചു മറ്റു നേതാക്കളും രംഗത്തുവന്നു. ‘രാഹുൽ ഗാന്ധി നടത്തിയ പ്രസ്‌താവനകളെ ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് എ.ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ശക്തമായി എതിർത്തു. എന്നാൽ ഇക്കാര്യം ചോദ്യം ചെയ്യാൻ ഇവർക്ക് അവകാശമില്ലെന്ന്’ ഒഡീഷ കോണ്‍ഗ്രസ് പ്രസിഡൻ്റ് ഭക്ത ചരണ്‍ ദാസ് അഭിപ്രായപ്പെട്ടു.
പിന്തുണ അറിയിച്ച് അശോക് ഗെലോട്ടും
മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും രാഹുൽ ഗാന്ധിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. ചൈനീസ് സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്‌ടപ്പെട്ടത് ഉള്‍ പ്പെടെ രാഹുൽ ഗാന്ധി പറഞ്ഞ കാര്യങ്ങൾ വളരെക്കാലമായി പൊതുജനശ്രദ്ധയിലുള്ളതാണെന്നും അദ്ദേ ഹം എക്‌സിലെ പോസ്‌റ്റിൽ പറഞ്ഞു. കൂടാതെ ലഡാക്കിലെ ഒരു ആക്‌ടിവിസ്‌റ്റായ സോനം വാങ്‌ചുങും ഇന്ത്യൻ പ്രദേശത്തേക്കുള്ള ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
