Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വോട്ടര്‍പട്ടികയിലെ ക്രമക്കേട് , ബിഹാറിലെ’എസ്ഐആര്‍’; ഭരണപക്ഷത്തിനെതിരെ കൈകോര്‍ത്ത് ഇന്ത്യ സഖ്യം, അത്താഴ വിരുന്നില്‍ നേതാക്കള്‍ക്ക് മുന്നിലും കണക്കുകള്‍ നിരത്തി രാഹുല്‍


ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ബിജെപി നടത്തുന്ന വോട്ട് ചോരി മോഡല്‍ എന്ന് രാഹുല്‍ വിശേഷിപ്പിച്ച വോട്ട് തട്ടിപ്പിനെ തടയാന്‍ കൂട്ടായി മുന്നോട്ട് പോകാന്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ ധാരണയിലെത്തി. ഒപ്പം ബിഹാറില്‍ തെരഞ്ഞെടുപ്പ് പട്ടിക പുതുക്കല്‍ എന്ന പേരില്‍ നടപ്പാക്കുന്ന സ്പെഷ്യല്‍ ഇന്‍റന്‍സീവ് റിവിഷന്‍ അഥവ എസ്ഐആറിനെതിരെയും അണിനിരക്കാന്‍ നേതാക്കള്‍ തീരുമാനിച്ചു.

കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഇന്നലെ ഡല്‍ഹിയിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ സംഘടിപ്പിച്ച അത്താഴ വിരുന്നിലും, തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ബിജെപി നടത്തിയ വോട്ട് തട്ടിപ്പിനെ ക്കുറിച്ച് വിശദമായ അവതരണം നടത്തി.2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ജൂണില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ത്യ സഖ്യ നേതാക്കള്‍ കൂടിക്കാഴ്‌ച നടത്തിയ ശേഷം ആദ്യമായാണ് ഇവര്‍ വീണ്ടും കൂടിക്കാഴ്‌ച നടത്തിയിരിക്കുന്നത്.

25 പ്രതിപക്ഷ കക്ഷികളില്‍ നിന്നുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഖാര്‍ഗെ, സോണിയ ഗാന്ധി, ശരദ് പവാര്‍, ഫാറൂഖ് അബ്‌ദുള്ള, മെഹബൂബ മുഫ്‌തി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, അഭിഷേക് ബാനര്‍ജി, ഉദ്ധവ് താക്കറെ, ഡിഎംകെ നേതാക്കളായ തിരുച്ചി ശിവ,ടി ആര്‍ ബാലു. സിപിഎം സെക്രട്ടറി എം എ ബേബി, സിപിഐ നേതാവ് ഡി രാജ, സിപിഐ എംഎല്ലിന്‍റെ ദീപാങ്കര്‍ ഭട്ടാചാര്യ, എംഎന്‍എം മേധാവി കമല്‍ ഹസന്‍ തുടങ്ങിയവര്‍ അത്താഴ വിരുന്നില്‍ സംബന്ധിച്ചു.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് നടത്തിയ കള്ളക്കളികളെല്ലാം രാഹുല്‍ വിശദീകരിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. ഇതിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന എന്ത് നീക്കവും എന്ത് വില കൊടുത്തും തടയണമെന്നും യോഗത്തിന് ശേഷം രാഹുല്‍ എക്‌സില്‍ കുറിച്ചു.

ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഇന്ത്യ സഖ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു. ഇതൊരു പ്രതിജ്ഞയായി തന്നെ കരുതാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു തെരഞ്ഞെടുപ്പ് തട്ടിപ്പിനെതിരെ പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്‍റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് വരെ തിങ്കളാഴ്‌ച പ്രതിഷേധ മാര്‍ച്ച് നടത്തും. എല്ലാ നേതാക്കളും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും. അതേസമയം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്‌തി ല്ലെന്നും അത് പിന്നീട് ഒരു അവസരത്തിലേക്ക് മാറ്റി വച്ചെന്നും അദ്ദേഹം അതേക്കുറിച്ചുള്ള ചോദ്യ ത്തോട് പ്രതികരിച്ചു. എല്ലാ നേതാക്കളെയും ഒന്ന് ഒത്തുകൂട്ടാനായി സംഘടിപ്പിച്ച പരിപാടി ആയിരുന്നു ഇത്. വ്യത്യസത വിഷയങ്ങള്‍ ഇനി കൈകാര്യം ചെയ്യേണ്ടതുണ്ട്.

ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് വലിയ തോതില്‍ തട്ടിപ്പ് നടത്തിയതായി നേരത്തെ തന്നെ രാഹുല്‍ ഗാന്ധി വസ്‌തുതതകള്‍ നിരത്തി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ദിവസം രാത്രി രാഹുലിന്‍റെ വസതിയില്‍ നടന്ന യോഗം വലിയ വിജയമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. രാഹുലിന്‍റെ വാര്‍ത്താ സമ്മേളനത്തിലെ വെളിപ്പെടുത്തലുകള്‍ രാജ്യത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ജനാധിപത്യത്തെ കൊലപ്പെടുത്തിയ ഈ നടപടിയെ എല്ലാവരും അപലപിച്ചു.

ഇതിനെതിരെ പ്രതികരിക്കാന്‍ എല്ലാവരും ഐക്യകണ്‌ഠമായി തീരുമാനിച്ചു. വ്യക്തമായ വോട്ടര്‍ പട്ടികയാണ് തങ്ങള്‍ക്ക് വേണ്ടത്. ഡിജിറ്റല്‍ വോട്ടര്‍ പട്ടിക അടിയന്തരമായി രാജ്യത്തിന് ആവശ്യ മാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് സെപ്റ്റംബര്‍ ഒന്നിന് നടക്കുന്ന ബിഹാര്‍ യാത്രയെക്കുറിച്ച് ചര്‍ച്ച ചെയ്‌തതായും സഖ്യത്തിലെ എല്ലാ നേതാക്കളയെും യാത്രയിലേക്ക് ക്ഷണിച്ചതായും അദ്ദേഹം അറിയിച്ചു.

യോഗം വളരെ അര്‍ത്ഥ പൂര്‍ണമായിരുന്നുവെന്ന് സിപിഐ ജനറല്‍ സെക്രട്ടി ഡി രാജ പറഞ്ഞു. ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി പുനഃസംഘടിപ്പിക്കുന്ന കാര്യവും ചില പുസ്‌തകങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ വിഷയവും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്‌ദുള്ള ഉയര്‍ത്തി.

കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു, തെലങ്കാന മുഖ്യ മന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയവരും അത്താഴവിരുന്നില്‍ പങ്കെടുത്തു. കോണ്‍ഗ്രസില്‍ നിന്ന് പ്രിയങ്കാ ഗാന്ധിക്കും ജയറാം രമേഷിനും പുറമെ ജെഎംഎം നേതാവ് മഹുവ മാജി, ആര്‍എസ്‌പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍,എസ്‌പിയില്‍ നിന്ന് രാംഗോപാല്‍ യാദവ്,ഡിംപിള്‍ യാദവ് തുടങ്ങിയവരും അത്താഴ വിരുന്നിന് എത്തിയിരുന്നു. ഫോര്‍വേഡ് ബ്ലോക്ക് , വിസികെ, കേരള കോണ്‍ഗ്രസ് (എം), എംഡിഎംകെ, കെഎംഡികെ, പിഡബ്ല്യുകെ, ആര്‍എല്‍പി, ഐയുഎംഎല്‍, കേരള കോണ്‍ഗ്രസ് ജെ തുടങ്ങിയകക്ഷി കളില്‍ നിന്നുള്ള നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. ബിഹാറില്‍ നടക്കുന്ന പ്രത്യേക തെരഞ്ഞെടുപ്പ് പട്ടിക തയാറാക്കലിനെതിരെയും പ്രതിപക്ഷ കക്ഷികള്‍ രംഗത്തുണ്ട്.


Read Previous

തീരുവ തര്‍ക്കത്തില്‍ പരിഹാരമാകും വരെ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചയുമില്ല’; നിലപാട് കടുപ്പിച്ച് ട്രംപ്

Read Next

കേരളം വികസനത്തിൽ ഇന്ത്യക്ക് മാതൃകയോ?” കേളി ഉമ്മുൽഹമാം ഏരിയ സെമിനാർ സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »