ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ‘വോട്ട് മോഷണ’ സന്ദേശം രാജ്യമെമ്പാടും പ്രചരിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. 2026 ൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിലെയും കേരളത്തിലെയും വോട്ടർ പട്ടികയിൽ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ജാഗ്രത പാലിക്കുമെന്നും കോൺഗ്രസ് പറഞ്ഞു.

2024 ലെ ദേശീയ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന ഇന്ത്യാ ബ്ലോക്ക് ശക്തമായി മത്സരിക്കുകയും 232 സീറ്റുകൾ നേടുകയും ചെയ്തിരുന്നു. ലോക്സഭയിലെ ആകെയുള്ള 543 സീറ്റുകളിൽ 272 സീറ്റ് എന്ന കേവല ഭൂരിപക്ഷത്തിന് 40 സീറ്റ് കുറവാണ് ഇത്. 400 ൽ അധികം സീറ്റുകൾ നേടുമെന്ന് അവകാശ പ്പെട്ടിരുന്ന ബിജെപിക്ക് 240 സീറ്റുകൾ മാത്രമേ നേടാൻ സാധിച്ചുള്ളു. 272 സീറ്റ് എന്ന ഭൂരിപക്ഷത്തിന് 32 സീറ്റുകൾ കുറവാണിത്. അതേസമയം 20-25 സീറ്റുകൾ കൂടി നേടിയിരുന്നെങ്കിൽ അധികാരത്തിൽ വരമായിരുന്നെന്ന് കോൺഗ്രസ് നേതാകൾ അഭിപ്രായപ്പെട്ടിരുന്നു.
കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ ബെംഗളൂരു സെൻട്രൽ ലോക്സഭാ സീറ്റിൽ ഉൾപ്പെടുന്ന മഹാദേവപുര എന്ന നിയമസഭാ സീറ്റിലെ ‘വോട്ട് മോഷണ’വുമായി ബന്ധപ്പെട്ട ഗവേഷണ അധിഷ്ഠിത വെളിപ്പെടുത്തലുകൾ രാഹുൽ ഗാന്ധി ഇന്നലെ നടത്തിയിരുന്നു “കർണാടകയിൽ 16/28 ലോക്സഭാ സീറ്റുകൾ ഞങ്ങൾ നേടുമെന്ന് ഞങ്ങളുടെ ആഭ്യന്തര പോൾ പറഞ്ഞു,എന്നാൽ ഞങ്ങൾ നേടിയത് 9 സീറ്റുകളാണ്”, രാഹുൽ ഗാന്ധി പറഞ്ഞു. പന്നീട് ഞങ്ങൾ ഏഴ് അപ്രതീക്ഷിത തോൽവികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു”.
“ഒരു ലോക്സഭ തിരഞ്ഞെടുത്തു ആ ലോക്സഭയിൽ നിന്ന് ഞങ്ങളുടെ ടീം പറഞ്ഞു ഞങ്ങൾക്ക് ഒരു വിധാൻ സഭ മാത്രമേ നടത്താൻ കഴിയൂ. അതിനാൽ മഹാദേവപുരയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു വിധാൻ സഭ തിരഞ്ഞെടുത്തു.ഒരു നിയമസഭയിലെ വോട്ടർ പട്ടികയിൽ ഏകദേശം ഒരു ലക്ഷം വോട്ടർമാരെ ഉൾപ്പെടുത്തി കൃത്രിമം കാണിച്ചാണ് ബിജെപിക്ക് പാർലമെൻ്റ് സീറ്റ് നേടാൻ കഴിഞ്ഞത്”, എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
2023 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 224 ൽ 135 സീറ്റുകൾ നേടി ബിജെപിയെ പരാജയ പ്പെടുത്തി വിജയം നേടിയതാണ് കോൺഗ്രസ് . എന്നാൽ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസ് മാനേജർമാരെ അമ്പരപ്പിക്കുന്നവയായിരുന്നു. ആഗസ്റ്റ് 7-ന് രാഹുൽ നടത്തിയ വെളിപ്പെടു ത്തലുകൾ രാജ്യമെമ്പാടുമുള്ള ജനങ്ങൾക്കിടയിൽ ഒരു ചർച്ചാവിഷയമായി മാറിയെന്നും എൽഒപിയുടെ സന്ദേശം ഇപ്പോൾ സംസ്ഥാനങ്ങളിലുടനീളം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും കോൺഗ്രസ് മാനേജർമാർ അഭിപ്രായപ്പെട്ടു.
“നൂറു ശതമാനം രാഹുൽ ഗാന്ധിയുടെ ‘വോട്ട് മോഷണം’ എന്ന സന്ദേശം രാജ്യമെമ്പാടും എത്തിക്കും. അദ്ദേഹം പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവന്ന വസ്തുതകൾ രാജ്യമെമ്പാടുമുള്ള വോട്ടർമാർക്ക് വിശദീകരിക്കണം. എല്ലാത്തിനുമുപരി ഇത് അവരുടെ വോട്ടവകാശത്തെക്കുറിച്ചാണ്,” മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ബിഎം സന്ദീപ് ഇടിവി ഭാരതിനോട് പറഞ്ഞു.
“2024 മെയ് മാസത്തിൽ നടന്ന ദേശീയ തിരഞ്ഞെടുപ്പിൽ എംവിഎ മികച്ച പ്രകടനം കാഴ്ചവച്ചു, മഹാരാ ഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളിൽ 31 എണ്ണം നേടി. കോൺഗ്രസ് മാത്രം 14 സീറ്റുകൾ നേടി.എന്നാൽ അഞ്ച് മാസത്തിന് ശേഷം, ഭരണവിരുദ്ധ വികാരം നേരിട്ട ബിജെപി, ശിവസേന, എൻസിപി എന്നിവയുൾ പ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ മഹായുതിയോട് ഞങ്ങളുടെ സഖ്യം പരാജയപ്പെട്ടു”.
“കഴിഞ്ഞ അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് ഏകദേശം 41 ലക്ഷം വോട്ടർമാർ കൂടിയതായി ഞങ്ങൾ പിന്നീട് കണ്ടെത്തി, 2019 മുതൽ 31 ലക്ഷം വോട്ടർമാർ വർദ്ധിച്ചു. ഞങ്ങൾ പോൾ പാനലിൽ പരാതിപ്പെട്ടു, പക്ഷേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല,”എഐസിസി ഉദ്യോഗസ്ഥൻ പറഞ്ഞു.
ദേശീയ തിരഞ്ഞെടുപ്പുകൾക്ക് പുറമേ, അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരള ത്തിലും അസമിലും കോൺഗ്രസ് ‘വോട്ട് മോഷണം’ എന്ന സന്ദേശം പ്രചരിപ്പിക്കും. കേരളത്തിൽ ഭരണ ത്തിലിരിക്കുന്ന എൽഡിഎഫിനെയും അസമിൽ ഭരണത്തിലിരിക്കുന്ന ബിജെപിയെയും പരാജയപ്പെടു ത്താൻ കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് ലക്ഷ്യമിടുന്നു. കഴിഞ്ഞ 9 വർഷമായി എൽഡിഎഫും ബിജെപിയും കേരളവും അസമും ഭരിക്കുന്നു.
“രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകൾ കൃത്യസമയത്തായിരുന്നു. ചില സീറ്റുകളിലെ വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചതിനാലാണ് 2021 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചതെന്ന് ഞങ്ങൾക്ക് സംശയമുണ്ട്. പക്ഷേ ഞങ്ങൾക്ക് ഒരു തെളിവും ഇല്ല”.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടർ പട്ടികയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ബൂത്തുകളിലു ടനീളം സജീവമാകാനും ഞങ്ങൾ ഇപ്പോൾ ഞങ്ങളുടെ പ്രാദേശിക ടീമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്,” കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പിവി മോഹൻ പറഞ്ഞു. സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ എന്തെങ്കിലും ശ്രമങ്ങൾ ഉണ്ടായാൽ ജാഗ്രത പാലിക്കാൻ ബൂത്ത് ലെവൽ ടീമുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അസമിൻ്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മനോജ് ചൗഹാൻ പറഞ്ഞു.
