Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അമേരിക്കൻ തിട്ടൂരത്തിനെതിരെ രാജ്യം പ്രതികരിക്കണം; കേളി ന്യൂ സനയ്യ സമ്മേളനം.



റിയാദ് : ഇറക്കുമതിത്തീരുവ 50 ശതമാനമാക്കി വർധിപ്പിച്ച അമേരിക്കയുടെ നടപടി ഇന്ത്യയുടെ കയറ്റുമതിക്ക് കനത്ത ആഘാതമേൽപ്പിക്കുമെന്ന് കേളി കലാ സാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയാ സമ്മേളനം അഭിപ്രായപ്പെട്ടു. അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ കോളനി വൽക്കരണ നയത്തിനെതിരെ രാജ്യത്തെ തൊഴിലാളികൾ ഒന്നടങ്കം പ്രതിഷേധിക്കേണ്ട സമയമാണിത്. പ്രത്യേകിച്ച് കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന അമേരിക്കൻ ചുങ്കനയം, സംസ്ഥാനത്തുനിന്ന് കയറ്റുമതി ചെയ്യുന്ന കയർ ഉൽപ്പന്നങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, വസ്ത്രം, കശുവണ്ടി, സുഗന്ധദ്രവ്യങ്ങൾ, ഔഷധങ്ങൾ എന്നിവയെയെല്ലാം ബാധിക്കും.

ഈ മേഖലകളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ തൊഴിലും കൂലിയും നഷ്ടപ്പെടും. ഇന്ത്യയുടെ താല്‌പര്യങ്ങൾ ഹനിക്കുന്ന അമേരിക്കയുടെ ക്രൂരമായ ഈ നടപടിക്കെതിരെ പ്രതികരിക്കാൻ നമ്മുടെ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. ഇന്ത്യക്ക് കുറഞ്ഞ വിലയിൽ എണ്ണ നൽകാമെന്ന് റഷ്യയുടെ വാഗ്ദാനം സ്വീകരിക്കുരുതെന്നാണ് അമേരിക്കയുടെ തിട്ടൂരം, രാജ്യത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ പോലും ഇടപെടുന്ന ഇത്തരം നടപടിക്കെതിരെ കേന്ദ്ര സർക്കാർ കുറ്റകരമായ മൗനം വെടിയണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളത്തിൻ്റെ മുന്നോടിയായി നടന്ന ന്യൂ സനയ്യ ഏരിയയുടെ ഒമ്പതാമത് സമ്മേളനം വിഎസ് അച്യുതാനന്ദൻ നഗറിൽ നടന്നു, ഏരിയ പ്രസിഡണ്ട് നിസാർ മണ്ണഞ്ചേരി താൽക്കാലിക അധ്യക്ഷനായി ആരംഭിച്ച സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി ഉദ്ഘാടനം ചെയ്തു.

ഏരിയ സെക്രട്ടറി ഷിബു തോമസ് മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ബൈജു ബാലചന്ദ്രൻ വരവ് ചിലവ് കണക്കും, കേളി വൈസ് പ്രസിഡണ്ട് ഗഫൂർ ആനമങ്ങാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അഞ്ച് യൂണിറ്റുകളെ പ്രധിനിധീകരിച്ച് പത്ത് പേർ ചർച്ചയിൽ പങ്കെടുത്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ഷിബു തോമസ്, ബൈജു ബാലചന്ദ്രൻ, ഗീവർഗീസ് ഇടിച്ചാണ്ടി എന്നിവർ മറുപടി പറഞ്ഞു.

നിസ്സാർ മണ്ണഞ്ചേരി പ്രസിഡണ്ട്, ബേബി ചന്ദ്രകുമാർ, ഷമൽ രാജ് എന്നിവർ വൈസ് പ്രസിഡൻ്റുമാർ, തോമസ് ജോയ് സെക്രട്ടറി, അബ്ദുൽ നാസർ, ജയപ്രകാശ് എന്നിവർ ജോയിൻ്റ് സെക്രട്ടറി മാർ, താജുദ്ദീൻ ട്രഷർ,അബ്ദുൽ കലാം ജോയിൻ്റ് ട്രഷറർ എന്നിവർ ഭാരവാഹികളായും, ഹരികുമാർ, ഷിബു തോമസ്, കരുണാകരൻ മണ്ണടി, സജീഷ്, സജി കാവനൂർ, ഷൈജു ച ലോട്, രാജേഷ് ഓണകുന്ന്, സുവി പയസ്സ്, മധു ഗോപി, നിസാർ പി. ഇ, വിജയരാഘവൻ എന്നിവർ അംഗങ്ങളായും സമ്മേളനം പുതിയ പത്തൊൻപത് അംഗ നിർവാഹക സമിതിയെ തിരഞ്ഞെടുത്തു.

ഏരിയാ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേന്ദ്ര കമ്മറ്റി അംഗവും ഏരിയ ചാർജുകാരനുമായ ഷാജി റസാഖ് കേന്ദ്ര സമ്മേളന പ്രതിനിധികളെയും പ്രഖ്യാപിച്ചു. പ്രവീൺ, ഗിരീഷ്, ഹരിപ്രസാദ്, ബിജു പി. ടി, രജീഷ് വി.കെ, ക്രിസോ തോമസ് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.

നിസ്സാർ മണ്ണഞ്ചേരി, നാസർ ഒളവട്ടൂർ, കിങ്സ്റ്റൺ എന്നിവർ പ്രസീഡിയം, തോമസ് ജോയ്, ഷിബു തോമസ്, ബൈജു ബാലചന്ദ്രൻ എന്നിവർ സ്റ്റിയറിങ് കമ്മറ്റി, ഷമൽ രാജ്, സന്തോഷ്, ഗിരീഷ്, അരുൺ എന്നിവർ രജിസ്ട്രേഷൻ കമ്മറ്റി, ഗിരീഷ്, അനൂപ്, കരുണാകരൻ കണ്ടൊന്താർ എന്നിവർ മിനിട്സ് കമ്മറ്റി, താജുദ്ദീൻ, അബ്ദുൽ കലാം, കരുണാകരൻ എന്നിവർ പ്രമേയ കമ്മറ്റി, ഷമൽ, ബേബി ചന്ദ്രകുമാർ, വിജയരാഘവൻ എന്നിവർ ക്രഡൻഷ്യൽ കമ്മറ്റിയായും സമ്മേളനം നിയന്ത്രിച്ചു.

കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്, കേളി പ്രസിഡണ്ട് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ രജീഷ് പിണറായി, ലിപിൻ പശുപതി, കിഷോർ ഇ നിസാം, നസീർ മുള്ളൂർക്കര, ബിജു തായംബത്ത് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സമ്മേളന സംഘാടക സമിതി ആക്ടിംഗ് കൺവീനർ താജുദ്ദീൻ സ്വാഗതവും, പുതിയ സെക്രട്ടറി തോമസ്


Read Previous

വിജയത്തേരോട്ടം തുടർന്ന് അസീസിയ സോക്കർ, റെയിൻബോ എഫ്‌സിക്ക് ആദ്യ ജയം

Read Next

എടപ്പ ക്രിക്കറ്റ്‌ ക്ലബ്‌: ജേഴ്‌സി പ്രകാശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »