ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡല്‍ഹി: ഇസ്രയേല്‍ വംശഹത്യ നടത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇതുവരെ ഇസ്രയേല്‍ കൊന്ന് തള്ളിയത് അറുപതിനായിരം മനുഷ്യരെയാണ്. ഇതില്‍ 18,430 കുഞ്ഞുങ്ങളുമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
പലസ്‌തീന്‍ ജനതയ്ക്ക് മേല്‍ ഇസ്രയേല്‍ നടത്തുന്ന ദുരന്ത വര്‍ഷത്തിനെതിരെ ഒരു വാക്കുപോലും ഉരിയാടാത്ത കേന്ദ്രസര്‍ക്കാരിനെതിരെയും പ്രിയങ്ക ആഞ്ഞടിച്ചു. നിരവധി പേരെ പട്ടിണിക്കിട്ടും ഇസ്രയേല്‍ കൊല്ലുന്നു. കുട്ടികള്‍ അടക്കം ലക്ഷക്കണക്കിന് പേര്‍ പട്ടിണിയിലാണെന്നും അവര്‍ എക്‌സില്‍ കുറിച്ചു.
ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് സഹായം നല്‍കുന്നതും ഇതിനെതിരെ ചെറുവിരല്‍ പോലും അനക്കാതി രിക്കുന്നതും കുറ്റകൃത്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. നിശബ്‌ദമായും ഒന്നും ചെയ്യാതെയും ഇരിക്കു കയാണ് നാം. ഇത് ലജ്ജാകരമാണ്. അല്‍ജസീറയിലെ അഞ്ച് മാധ്യമപ്രവര്‍ത്തകരെ നിഷ്‌ക്കരുണം വധിച്ചത് അങ്ങേയറ്റം ഹീനമായ കൃത്യമാണെന്നും മറ്റൊരു പോസ്റ്റില്‍ പ്രിയങ്ക ചൂണ്ടിക്കാട്ടി. ഏത് ദുര്‍ഘടമായ പരിസ്ഥിതിയിലും നേരിനൊപ്പം നില്‍ക്കാനുള്ള അവരുടെ ധൈര്യത്തെ ആര്‍ക്കും ഇല്ലാതാക്കാനാകില്ല. ഇസ്രയേലിനോടുള്ള വിദ്വേഷവും… പ്രിയങ്ക കുറിച്ചു.
അധികാരത്തിനും കച്ചവടത്തിനും അടിമയായ മാധ്യമലോകത്ത് യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം എന്താണെന്ന് ഇത്തരം ചിലര്‍ നമ്മെ പഠിപ്പിക്കുന്നു. അവര്‍ക്ക് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രിയങ്ക കുറിച്ചു. അല്‍ജസീറയിലെ മാധ്യമപ്രവര്‍ത്തകനായ അനസ് അല്‍ ഷരീഫും നാല് സഹപ്രവര്‍ത്ത കരുമാണ് കൊല്ലപ്പെട്ടത്. ഗാസനഗരത്തിലെ അല്‍ഷിഫ ആശുപത്രിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തക ര്‍ക്കായി തയാറാക്കിയിരുന്ന ടെന്‍റിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
പ്രിയങ്കയുടെ വക്കുകള്‍ ലജ്ജാകരം
അതേസമയം പ്രിയങ്കയുടെ വക്കുകള്‍ ലജ്ജാകരമാണെന്നാണ് ഇസ്രയേലിന്‍റെ ഇന്ത്യയിലെ സ്ഥാനപതി റിവേന്‍ അസര്‍ പ്രതികരിച്ചത്. നിങ്ങളുടെ ചതിയാണ് ശരിക്കും ലജ്ജാകരം. ഇസ്രയേല്‍ 25000 ഹമാസ് ഭീകരരെയാണ് കൊന്നത്. ഹമാസ് ജനങ്ങളെ മുന്നില്‍ നിര്‍ത്തി നടത്തുന്ന ഹീനമായ തന്ത്രങ്ങള്‍ക്കുള്ള മറുപടിയാണിത്. സഹായം കാത്ത് നില്‍ക്കുന്ന ജനങ്ങള്‍ക്ക് നേരെ അവര്‍ നിറയൊഴിക്കുകയും റോക്കറ്റാക്രമണം നടത്തുകയും ചെയ്‌ത ശേഷം സഹായങ്ങള്‍ തട്ടിയെടുക്കുകയാണ് അവരെന്നും അസര്‍ എക്‌സില്‍ കുറിച്ചു.
ഇസ്രയല്‍ ഇരുപത് ലക്ഷം ടണ്‍ ഭക്ഷണം ഗാസയില്‍ എത്തിച്ചു. ഹമാസ് ഇത് തട്ടിയെടുക്കാന്‍ ശ്രമിച്ചു. അങ്ങനെ അവിടെ പട്ടിണി സൃഷ്‌ടിക്കാനാണ് ഹമാസിന്‍റെ ശ്രമം. കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടെ ഗാസയിലെ ജനസംഖ്യ 450ശതമാനം വര്‍ദ്ധിച്ചു. അവിടെ വംശഹത്യയില്ല. ഹമാസ് തരുന്ന എണ്ണത്തെ വിശ്വസിക്കാതിരിക്കൂ എന്നും സ്ഥാനപതി പറഞ്ഞു.
ഗാസയില്‍ അല്‍ജസീറ മാധ്യമസംഘം കൊല്ലപ്പെട്ടതിന് പിന്നാലെ ഐക്യരാഷ്‌ട്രസഭ, യൂറോപ്യന്‍ യൂണിയന്‍, മാധ്യമ അവകാശ സംരക്ഷക സംഘങ്ങള്‍ തുടങ്ങിയവര്‍ ഇതിനെ അപലപിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ സംഘത്തിലൊരാള്‍ ഹമാസ് പോരാളിയാണെന്നാണ് ഇസ്രയേല്‍ വാദം. നിരവധി പേരാണ് അന്തരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആശുപത്രി മുറ്റത്ത് തടിച്ച് കൂടിയത്.
