Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചരിത്രത്തില്‍ ആദ്യം; ഇവിഎം വിളിച്ചുവരുത്തി വോട്ടെണ്ണി സുപ്രീം കോടതി, ‘തോറ്റ’ സ്ഥാനാര്‍ഥിക്ക് ഒടുവില്‍ വിജയം


ചണ്ഡീഗഢ്: നിയമ പോരാട്ടം നീണ്ടത് മൂന്ന് വര്‍ഷങ്ങള്‍. ഒടുവില്‍ തോറ്റ സ്ഥാനാര്‍ഥി ജയിച്ചു. ജയിച്ച സ്ഥാനാര്‍ഥി തോല്‍ക്കുകയും ചെയ്‌തു. ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിലെ ബുവാന ലഖു ഗ്രാമത്തിലെ സർപഞ്ച് (പഞ്ചായത്തിലെ പ്രസിഡന്‍റ്‌) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് സുപ്രീം കോടതിയാണ് ഒടുവില്‍ തീര്‍പ്പുകല്‍പ്പിച്ചത്. അതും മുഴുവന്‍ ഇവിഎം മെഷിനുകളും വിളിച്ചുവരുത്തി വോട്ടെണ്ണിക്കൊണ്ട്.

ഗ്രാമത്തിലെ സർപഞ്ച് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പിഴവിനെ തുടർന്ന് പരാജയപ്പെട്ട മോഹിത് മാലിക് കോടതി വിധിയെ തുടർന്ന് വീണ്ടും സർപഞ്ചായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 51 വോട്ടുകൾക്ക് മോഹിത് വിജയിച്ചതായി കോടതി പ്രഖ്യാപിച്ചു. കോടതിയിൽ ഇവിഎമ്മുകൾ തുറന്ന് വീണ്ടും വോട്ടെണ്ണിയ രാജ്യത്തെ ആദ്യത്തെ സംഭവമാണിത്.

ജില്ലാ ഭരണകൂടം മോഹിതിന് സർപഞ്ചിൻ്റെ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. 2022 നവംബർ 2 ന് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മോഹിതിനെ ആദ്യം സർപഞ്ചായി പ്രഖ്യാപിച്ചു. വോട്ടെണ്ണലിൽ മാറ്റം വന്നതിനെ തുടർന്ന് എതിർ സ്ഥാനാർഥി കുൽദീപിനെ പിന്നീട് സർപഞ്ചായി പ്രഖ്യാപിച്ചു. വോട്ടെണ്ണലിൽ സംഭവിച്ച പിഴവാണ് ഇതിന് പിന്നിൽ എന്നാണ് ആദ്യം കരുതിയത്.

എന്നാല്‍ തെരഞ്ഞെടുപ്പ് ഓഫീസർ നടത്തിയ ക്രമക്കേടാണ് ഇതിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി. ഗ്രാമത്തിൽ നിന്നുള്ള ഏഴ്‌ പേര്‍ സർപഞ്ച് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു പ്രധാനമായും മോഹിത്തും കുൽദീപും തമ്മിലായിരുന്നു മത്സരം. ബൂത്ത് നമ്പർ 69 ൽ പിഴവ് മൂലമാണ് ഫലം മാറിയെന്ന് മോഹിത് പറഞ്ഞെങ്കിലും ആരും വിലയ്‌ക്കെടുത്തില്ല.

ഇതിനുശേഷം, ജില്ലാ തലത്തിൽ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. പക്ഷേ അവിടെയും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. തുടർന്ന് സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ചു. കോടതിയിൽ അപ്പീൽ നൽകിയപ്പോൾ, മാറ്റമൊന്നും ഉണ്ടാകില്ല എന്നു പറഞ്ഞു കൊണ്ട് ഗ്രാമവാസികൾ തന്നെ കളിയാക്കിയതായി മോഹിത് മാലിക് പറഞ്ഞു.

ഓഗസ്റ്റ് 11-ാണ് മോഹിതിന് അനുകൂലമായി രാജ്യത്തെ പരമോന്നത കോടതി വിധി പുറപ്പെടുവിച്ചത്. കോടതി തനിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചുവെന്നും ഓഗസ്റ്റ് 13 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മുഖേന ഭരണകൂടം തന്നെ സർപഞ്ചായി നിയമിക്കുന്നതിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചുവെന്നും മോഹിത് പറഞ്ഞു.

രണ്ട് ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 15-ന് നടന്ന സ്വാതന്ത്രദിനാഘോഷത്തില്‍ സര്‍പഞ്ചായി പതാക ഉയര്‍ത്തിയതു മോഹിത് ആയിരുന്നു.


Read Previous

കേരള പൊലീസിലെ 60 ശതമാനവും മോദി ഫാന്‍സ്’; ശോഭയെ വിളിച്ചത് ആര്? അന്വേഷണം

Read Next

ഇന്ധിരാ ഗാന്ധി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഇടപെട്ടിട്ടില്ല: ഡോ. കെ ടി ജലീല്‍ എം എല്‍ എ , മാനവികതയും മനുഷ്യത്വവുമാണ് ഹിന്ദു ധര്‍മ്മം വിഭാവന ചെയ്യുന്നത് റിംഫ് ടേബിള്‍ ടോക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »