Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളത്തിലെ മാധ്യമങ്ങൾ മാഫിയകളുടെ പതാകവാഹകര്‍, “ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള സ്വകാര്യ സംഭാഷണം ചോർത്തിയത് ആര്? റെക്കോർഡ് ചെയ്‌തത് ആര്..മാധ്യമങ്ങൾക്ക് അത് എങ്ങനെ കിട്ടി” സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍


കേരളത്തിലെ മാധ്യമങ്ങൾ മാഫിയകളുടെ പതാകവാഹകരാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. സ്ത്രീ പീഡന ആരോപണങ്ങൾ തുടർച്ചയായി നേരിട്ട ആളുകൾ മന്ത്രിമാരായും നിഴൽ മുഖ്യമന്ത്രിമാരായും വിലസുമ്പോൾ മാധ്യമങ്ങൾ അവരുടെയൊന്നും രാജിക്കായി മുറവിളികൂട്ടില്ലെന്നും എന്നാല്‍ ഒരു മുഖമില്ലാത്ത ആരോപണത്തിന്‍റെ പേരിൽ ചെറുപ്പക്കാരനായ എംഎൽഎ രാജിവെച്ചി ല്ലെങ്കിൽ മാധ്യമങ്ങളിലെ ധർമരക്ഷകർക്ക് ഉറക്കം വരില്ലെന്നും സനല്‍കുമാര്‍ പറയുന്നു.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സനല്‍കുമാറിന്‍റെ പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തിലി നെതിരെയുള്ള ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു സംവിധായകന്‍. രാഹുലിനെ പിന്തുണച്ച് ഫേസ്‌ബുക്കിലൂടെ രംഗത്തെത്തുകയായിരുന്നു അദ്ദേഹം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇനിയും ഒരു പൊലീസ് പരാതി ഒരു സ്ത്രീയും കൊടുത്തിട്ടില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു. കേരളാ പൊലീസ് പൗരന്‍മാരുടെ സ്വകാര്യത ചോർത്തുന്നുവെന്ന ഗുരുതരമായ ആരോപണം ഏറെക്കാലമായി ഉയരുന്നതാണെന്നും തനിക്കത് നേരിട്ട് അനുഭവം ഉള്ളതാണെന്നും സനല്‍കുമാര്‍ പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുണ്ടെങ്കിൽ പരാതിക്കാർ മുന്നോട്ടുവന്ന് കേസ് കൊടുക്ക ട്ടെയെന്നും അയാൾ തന്‍റെ നിരപരാധിത്വം തെളിയിക്കട്ടെയെന്നും അപരാധിയാണെന്ന് തെളിഞ്ഞാൽ അയാളെ തൂക്കിക്കൊല്ലട്ടെ എന്നും സനല്‍കുമാര്‍ കുറിച്ചു. കോൺഗ്രസ് പാർട്ടി ഇതുപോലൊരു നാടകത്തിന് വഴങ്ങി ഒറ്റുകൊടുത്ത ഉമ്മൻചാണ്ടിയെ മറന്നു പോകരുത് എന്ന് ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് സനല്‍കുമാര്‍ തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

“കേരളത്തിലെ മാധ്യമങ്ങൾ മാഫിയകളുടെ പതാകവാഹകരാണ്. സ്ത്രീ പീഡന ആരോപണങ്ങൾ തുടർച്ചയായി നേരിട്ട ആളുകൾ മന്ത്രിമാരായും നിഴൽ മുഖ്യമന്ത്രിമാരായും വിലസുമ്പോൾ മാധ്യമങ്ങൾ അവരുടെയൊന്നും രാജിക്കായി മുറവിളികൂട്ടില്ല. കോടതികൾ നിയമലംഘനവും ഭരണഘടനാ വിരുദ്ധ തയും ചൂണ്ടിക്കാട്ടി വിമർശിക്കുന്ന മുഖ്യമന്ത്രിയുടെ രാജി അവർക്ക് വേണ്ട.

ഒറ്റനോട്ടത്തിൽ തന്നെ ആസൂത്രിതം എന്ന് മനസ്സിലാവുന്ന ഒരു മുഖമില്ലാത്ത ആരോപണത്തിന്‍റെ പേരിൽ ഒരു ചെറുപ്പക്കാരനായ എംഎൽഎ രാജിവെച്ചില്ലെങ്കിൽ മാധ്യമങ്ങളിലെ ധർമരക്ഷകർക്ക് ഉറക്കം വരുന്നില്ല. പറ്റുമെങ്കിൽ അയാളെ തൂക്കിക്കൊന്ന് ശവമടക്കും കൂടി നടത്തി അടിയന്തിരവും ഉണ്ടിട്ടെ അവർ ഉറങ്ങുകയുള്ളു. നാണമില്ലാത്ത വർഗ്ഗം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇനിയും ഒരു പൊലീസ് പരാതി ഒരു സ്ത്രീയും കൊടുത്തിട്ടില്ല. മാധ്യമങ്ങളുടെ മുന്നിൽ പറഞ്ഞവർ പറയുന്നു തങ്ങൾക്ക് പരാതിയില്ലാ. ഒരു സ്ത്രീ പറയുന്നു അയാൾ നവീകരിക്കണമത്രേ. എന്താണത്? അയാൾ സിപിഎമ്മിൽ ചേരണം എന്നായിരിക്കും. അയാളുടേതെന്ന് പുറത്തുവന്നിരിക്കുന്ന ശബ്‌ദരേഖയിൽ മറുവശത്ത് സംസാരിച്ചിരിക്കുന്ന സ്ത്രീ ആരെന്ന് വ്യക്‌തമല്ല.

അതിലുള്ളതാണെങ്കിൽ ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള അതീവ സ്വകാര്യമായ സംഭാഷണവും. മാധ്യമങ്ങൾ സ്ത്രീയുടെ ശബ്‌ദം വികൃതമാക്കി അവരുടെ സ്വകാര്യത സംരക്ഷിക്കുന്നു. അവർക്ക് സ്വകാര്യതയുണ്ട്, പരാതിയില്ല. രാഹുൽ മാൻകൂട്ടത്തിലിന് സ്വകാര്യതയില്ല. ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള സ്വകാര്യ സംഭാഷണം ആരാണ് ചോർത്തിയത്?

കേരളാ പൊലീസ് പൗരന്‍മാരുടെ സ്വകാര്യത ചോർത്തുന്നു എന്ന ഗുരുതരമായ ആരോപണം ഏറെക്കാ ലമായി ഉയരുന്നതാണ്. എനിക്കത് നേരിട്ട് അനുഭവവും ഉള്ളതാണ്. എന്‍റെയും മഞ്ജു വാര്യരുടെയും ഫോണുകൾ സർവദാ കേരളാ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. പിണറായി വിജയനെ വിമർശി ക്കുന്നവരെ നിരീക്ഷിക്കാനും അവരുടെ സ്വകാര്യ ജീവിതം ചോർത്താനുമുള്ള ഉപകരണമാണ് കേരളാ പൊലീസ് എന്ന് ഉയർന്ന ആരോപണങ്ങൾക്ക് കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഒന്നും തന്നെ വേണ്ടത്ര ഗൗരവം കൊടുത്തില്ല.

ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള അതീവ സ്വകാര്യ സ്വഭാവമുള്ള ഒരു ടെലിഫോൺ സംഭാഷണം പുറത്തുവരുമ്പോൾ അത് എവിടെ നിന്നും വന്നു എന്ന് ചോദ്യം ഉയരേണ്ടതുണ്ട്. ആരാണത് റെക്കോർഡ് ചെയ്‌തത്? മാധ്യമങ്ങൾക്ക് അതെങ്ങനെ കിട്ടി? ചോദ്യങ്ങൾ ചോദിക്കപ്പെടണം.

കുറെ നാൾ മുൻപ് ഞാനും മഞ്ജു വാര്യരും തമ്മിലുള്ള ഫോൺ സംഭാഷണം ഞാൻ റെക്കോർഡ് ചെയ്‌ത് പൂർണ ഉത്തരവാദിത്തം അവകാശപ്പെട്ട് കൊണ്ട് പുറത്തുവിട്ടപ്പോൾ മാധ്യമങ്ങൾ ഇങ്ങനെയല്ല പ്രതിക രിച്ചത്. അതിൽ ഉണ്ടായിരുന്നത് ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും ജീവന് ഭീഷണിയുണ്ട് എന്ന അത്യന്തം ഗൗരവകരമായ വെളിപ്പെടുത്തൽ ആയിരുന്നു.

എന്നാൽ ഇവിടെ നോക്കൂ. എവിടെ നിന്ന് എന്ന് ആരും പറയാത്ത, ആരും ആരും തമ്മിലുള്ള സംഭാഷ ണമാണ് എന്ന് വെളിപ്പെടുത്താത്ത ഒരു സംഭാഷണ ശകലം ആവർത്തിച്ച് ഉപയോഗിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരന്‍റെ ജീവിതം തകർത്തിരിക്കുന്നു. മാധ്യമശവം തീനികൾ! കേരളത്തിൽ നടക്കുന്നത് പച്ചയായ മാധ്യമ വ്യഭിചാരമാണ്.

പൗരന്‍റെ സ്വകാര്യത ചോർത്തുന്നത് സർക്കാർ സംവിധാനമാണെങ്കിൽ അത് രാഹുൽ മാങ്കൂട്ടത്തിൽ ചെയ്‌തുവെന്ന് പറയുന്ന കുറ്റങ്ങളേക്കാൾ പതിന്‍മടങ്ങ് ഗൗരവമുള്ളതാണ്. ഇന്ന് ഞാൻ നാളെ നീ എന്നത് എല്ലാവരും ഓർത്തുകൊള്ളുക. കോൺഗ്രസ് പാർട്ടി അതിന്‍റെ ഒരു യുവനേതാവിനെ ഒറ്റുകൊടുത്ത് കൊണ്ട് കാതലായ വിഷയത്തിൽ നിന്ന് ഒളിച്ചോടാതെ നിവർന്ന് നിന്ന് ചോദ്യങ്ങൾ ചോദിക്കാൻ പഠിക്കണം. മോദിയുടെയും പിണറായിയുടെയും ചതി രാഷ്ട്രീയത്തെ കപടമായ രാഷ്ട്രീയ ധാർമികതയുടെ ഉരുൾ നേർച്ചകൾക്കൊണ്ട് നിങ്ങൾക്ക് നേരിടാനാവില്ല.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുണ്ടെങ്കിൽ പരാതിക്കാർ മുന്നോട്ട് വന്ന് കേസ് കൊടുക്കട്ടെ. അയാൾ തന്‍റെ നിരപരാധിത്വം തെളിയിക്കട്ടെ. അപരാധിയാണെന്ന് തെളിഞ്ഞാൽ അയാളെ തൂക്കി ക്കൊല്ലട്ടെ. കോൺഗ്രസ് പാർട്ടി ഇതുപോലൊരു നാടകത്തിന് വഴങ്ങി ഒറ്റുകൊടുത്ത ഉമ്മൻചാണ്ടിയെ മറന്നു പോകരുത്”, സനല്‍കുമാര്‍ ശശിധരന്‍ കുറിച്ചു.


Read Previous

വനിതാ ലോകകപ്പ് കാര്യവട്ടത്തേക്കില്ല; മുംബൈയിലേക്ക് മാറ്റിയതായി ഐസിസിയില്‍ നിന്നും അറിയിപ്പ് ലഭിച്ചെന്ന് കെസിഎ

Read Next

ജോലി ഇല്ലാത്തതിന്റെ പേരില്‍ ഭര്‍ത്താവിനെ അവഹേളിക്കുന്നത് മാനസിക പീഡനം, യുവാവിന് വിവാഹമോചനം അനുവദിച്ച് കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »