തിരുവനന്തപുരം: സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു. 65 വയസായിരുന്നു. വട്ടിയൂർക്കാ വിലെ വീട്ടിൽ ഇന്ന് ഉച്ചക്ക് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആകാശവാണിയിൽ സീനിയർ മ്യൂസിക് കമ്പോസറായിരുന്നു.
1987 ൽ തീക്കാറ്റ് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി. നിരവധി ലളിതഗാനങ്ങൾക്കും സംഗീതം നൽകി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ സംസ്ക്കരിക്കും.