Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഫാസിലിന്റെ ഹാട്രിക്കിൽ മലപ്പുറത്തിന് മിന്നും ജയം. കോഴിക്കോടും പാലക്കാടും സെമിയിൽ


റിയാദ്: ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പിൽ ജില്ലാ മത്സരങ്ങളിൽ ആലപ്പുഴയെ എതിരില്ലാത്ത അഞ്ച് ഗോളു കള്‍ക്ക് തറപ്പറ്റിച്ച് മലപ്പുറം സെമി ഫൈനലിലേക്ക് യോഗ്യത നേടി. ടൂർണമെന്റിലെ രണ്ടാം മത്സര ത്തിൽ കോഴിക്കോട്, പാലക്കാട് മത്സരം സമനിലയിൽ കലാശിച്ചതോടെ ഇരു ടീമുകളും സെമിയിലേക്ക് മുന്നേറി. സെമിയിലേക്കെത്താൻ ഇരു ടീമുകൾക്കും സമനില മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ.

കഴിഞ്ഞ മത്സരത്തിലെ അതേ ഗോളടി മികവ് തുടർന്ന മലപ്പുറം കളിയുടെ മുഴുവന്‍ സമയത്തും മേധാവിത്വം നിലനിര്‍ത്തി. കളി തുടങ്ങി ആദ്യ മിനുറ്റുകളിൽ തന്നെ ഗോൾ നേടിയ മലപ്പുറം വരാനി രിക്കുന്ന ഗോളടി മേളത്തിന്റെ സൂചന നൽകി. കളിയുടെ ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ നാല് ഗോളിന്റെ വ്യക്തമായ ലീഡ് മലപ്പുറം നേടുകയുണ്ടായി. ആലപ്പുഴക്ക് കളി തുടങ്ങി ഒരു സമയത്ത് പോലും മലപ്പുറത്തിന് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ കീപ്പർ അടക്കം അഞ്ച് സുബ്സ്റ്റിറ്റ്യൂട്ടാണ് മലപ്പുറം നടത്തിയത്. രണ്ടാം പകുതിയിൽ മലപ്പുറ ത്തിന് ലഭിച്ച പെനാൽറ്റി കിക്കെടുത്ത ഫാസിലിന് പിഴച്ചെങ്കിലും റീ ബോളിലൂടെ ഗോൾ കണ്ടെത്തി. ഇതോടെ ആലപ്പുഴയുടെ പതനം പൂർത്തിയായി.മത്സരത്തിൽ ഹാട്രിക് നേടിയ ഫാസിലാണ് മാൻ ഓഫ് ദി മാച്ച്. ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂർ അവാർഡ് സമ്മാനിച്ചു.

ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ പാലക്കാട്, കോഴിക്കോട് മത്സരം സമനിലയിൽ കലാശിച്ചു. ഗ്രൂപ്പ് ‘ബി’ യിൽ നാല് പോയിന്റ് ഉണ്ടായിരുന്ന ഇരു ടീമുകൾക്കും സമനിലയിലൂടെ ലഭിച്ച പോയിന്റ് അടക്കം മികച്ച ഗോൾ ശരാശരിയാണ് സെമിയിലേക്ക് എത്താൻ സഹായിച്ചത്. പാലക്കടിനു വേണ്ടി കമാലുദ്ധീനും കോഴിക്കോടിന് വേണ്ടി തഷിൻ റഹ്മാനും ലക്ഷ്യം കണ്ടു. മത്സരത്തിലെ താരമായി കമാലുദ്ധീനെ തിരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് അവാർഡ് സമ്മാനിച്ചു.

ഷംസു പൂക്കോട്ടൂർ, ശാഫി തുവ്വൂർ, ബഷീർ ആലപ്പുഴ, മുനീർ മക്കാനി, ഇസ്മായിൽ താനൂർ, ഷബീർ അലി പളളിക്കൽ, യഹ്‌യ പൊന്നാനി, റസാഖ്‌ ഒമാനൂർ. നിഷാഫ്‌ ബാലുശ്ശേരി, മുജീബ്‌ തൃശ്ശൂർ, ഷാഫി വെട്ടി ക്കാട്ടിരി ,ഫിർദൗസ്‌ സീറ റസ്റ്റോറന്റ്‌, സഫീർ മോൻ വേങ്ങര, അബ്ദുൾ കരീം താനൂർ, അനിൽ മാവൂർ കംഫർട്ട്‌ ട്രാവൽസ്‌ മാർക്കറ്റിംഗ്‌ ഹെഡ്‌, മാമുക്കോയ ഒറ്റപ്പാലം, ഷക്കീൽ തിരൂർക്കാട്‌, സീതി തങ്ങൾ, സൈതു മീഞ്ചന്ത, മൊയ്തീൻ കുട്ടി തൃത്താല, നൗഫൽ താനൂർ, റസാഖ്‌ ബാലുശ്ശേരി,മനാഫ് മണ്ണൂർ, ജബ്ബാർ വല്ലപുഴ, മുഹമ്മദ്‌ ഷഹീൻ, റഫീഖ്‌ തിരുവമ്പാടി, മുജീബ്‌ കാളികാവ്, ഗഫൂർ പേരാമ്പ്ര, സലീം പട്ടാമ്പി, നാസർ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനൽ പോരാട്ട ങ്ങളിൽ കണ്ണൂർ കോഴിക്കോടിനേയും, പാലക്കാട് മലപ്പുറത്തിനെയും നേരിടും.


Read Previous

അഭിമാന നേട്ടവുമായി റിയാദ് മെട്രോ; 9 മാസത്തിനുള്ളില്‍ പത്തു കോടിയിലധികം യാത്രക്കാര്‍, ഏറ്റവു കൂടുതൽ യാത്രക്കാര്‍ ബ്ലൂ ലൈനില്‍ , 4.65 കോടി.

Read Next

കേളി പ്രവർത്തകൻ ബലരാമൻ്റെ കുടുംബ സഹായ ഫണ്ട്‌ കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »