ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

വാഷിങ്ടണ്‍: ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തി അമേരിക്ക. അധിക തീരുവ ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിൻ്റെ ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതുമായി ബന്ധപ്പെട്ട് ഹോം ലാൻഡ് സെക്യൂരിറ്റി വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനുള്ള ശിക്ഷയായാണ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ അമിത നികുതി ചുമത്തിയത്.
ഓഗസ്‌റ്റ് 27 പുലർച്ചെ 12.01 മുതൽ, യുഎസിൽ ഉപഭോഗത്തിനായി ഇറക്കുമതി ചെയ്യുന്നതോ, വെയർ ഹൗസിൽ നിന്ന് നീക്കം ചെയ്യുന്നതോ ആയ എല്ലാ ഇന്ത്യൻ ഉത്പന്നങ്ങൾക്കും താരിഫ് ബാധകമായിരി ക്കുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ഈ മാസം ആദ്യം ഒപ്പുവച്ച ട്രംപിൻ്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് 14329 പ്രകാരമാണ് ഇന്ന് മുതല്‍ അധിക തീരുവ പ്രാബല്യത്തില്‍ വന്നത്. ഇത് ഇന്ത്യയുടെ യുഎസിലേക്കുള്ള 48 ബില്യൺ യുഎസ് ഡോളറിലധികം മൂല്യമുള്ള കയറ്റുമതിയെ ബാധിക്കും.
വാണിജ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, യുഎസിലേക്കുള്ള ഇന്ത്യയുടെ ഏകദേശം 48.2 ബില്യൺ യുഎസ് ഡോളർ ചരക്ക് കയറ്റുമതി (2024 ലെ വ്യാപാര മൂല്യത്തെ അടിസ്ഥാനമാക്കി) അധിക താരിഫു കൾക്ക് വിധേയമാകും. ഇതോടെ ഇന്ത്യയുടെ ആഭ്യന്തര കയറ്റുമതി രംഗത്ത് വലിയ തിരിച്ചടികള്‍ നേരിടുമെന്നാണ് വിലയിരുത്തല്‍. ജിടിആർഐയുടെ അഭിപ്രായത്തിൽ, ഇന്ത്യയുടെ കയറ്റുമതിയുടെ 66 ശതമാനവും (60.2 ബില്യൺ യുഎസ് ഡോളർ), വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, ചെമ്മീൻ, പരവതാനികൾ, ഫർണിച്ചർ തുടങ്ങിയ പ്രധാന തൊഴിൽ മേഖലകളിൽ നിന്നുള്ളവ ഉൾപ്പെ ടെയുള്ള ഉത്‌പന്നങ്ങള്‍ 50 ശതമാനം താരിഫിന് വിധേയമാകും.
ഇത്തരം വസ്‌തുക്കളുടെ കയറ്റുമതി അമേരിക്കൻ വിപണിയിൽ ലാഭകരമല്ലാതായി മാറും. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്‌ടപ്പെടുമെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ട്രംപിൻ്റെ പുതിയ താരിഫുകൾ പ്രാബല്യത്തിൽ വന്നതോടെ 2025-26 ൽ ഇന്ത്യയുടെ യുഎസിലേക്കുള്ള ചരക്ക് കയറ്റുമതിയുടെ മൂല്യം മുൻ വർഷത്തെ അപേക്ഷിച്ച് 40-45% വരെ കുറയുമെന്ന് സാമ്പത്തിക വിദഗ്‌ധർ കണക്കാക്കുന്നു. 2024-25 ലെ ഏകദേശം 87 ബില്യൺ ഡോളറിൽ നിന്ന് ഈ വർഷം യുഎസിലേക്കുള്ള ഉത്‌പന്ന കയറ്റുമതി 49.6 ബില്യൺ ഡോളറായി കുറയുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

തിരിച്ചടി നേരിടുന്ന മേഖലകള്‍
യുഎസിലേക്കുള്ള കയറ്റുമതിയുടെ കണക്ക് അനുസരിച്ച് മൂന്നിൽ രണ്ട് ഭാഗത്തിനും 50 ശതമാനം താരിഫ് ബാധകമാകുമെന്നും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്‌ധതര്‍ പറയുന്നു. തുണിത്തരങ്ങളും വസ്ത്രങ്ങളും, രത്നങ്ങളും ആഭരണങ്ങളും, ചെമ്മീൻ, യന്ത്രസാമഗ്രികൾ, മെക്കാനിക്കൽ ഉപകരണങ്ങൾ, ചില ലോഹങ്ങൾ (ഉരുക്ക്, അലുമിനിയം, ചെമ്പ്), ജൈവ രാസവസ്‌തുക്കൾ, കൃഷി, സംസ്‌കരിച്ച ഭക്ഷണങ്ങൾ, തുകൽ, പാദരക്ഷകൾ, കരകൗശല വസ്‌തുക്കൾ, ഫർണിച്ചർ, പരവതാനികൾ എന്നീ മേഖയകളെ സാരമായി താരിഫ് ബാധിക്കും ഉൾപ്പെടുന്നു. വജ്ര പോളിഷിംഗ്, ചെമ്മീൻ, ഗാർഹിക തുണിത്തരങ്ങൾ എന്നീ മേഖലകൾ യുഎസ് വ്യാപാരത്തെ കൂടുതലായി ആശ്രയിക്കുന്നതിനാൽ വിൽപ്പന കുറയുമെന്നും സാമ്പത്തിക വിദഗ്‌ധര്‍ പറഞ്ഞു.
അമേരിക്കയിലേക്കുള്ള ഓര്‍ഗാനിക് കെമിക്കലുകള്‍ക്ക് 54 ശതമാനം അധിക നികുതി പ്രാബല്യത്തില്‍ വന്നു. കാര്‍പറ്റ് (52.9ശതമാനം), തുന്നിയ തുണികള്‍(63.9ശതമാനം), നെയ്തെടുത്ത വസ്‌ത്രങ്ങള്‍ (60.3ശതമാനം), തുണിത്തരങ്ങള്‍ (59ശതമാനം), വജ്രം, സ്വര്‍ണവും ആഭരണങ്ങളും (52.1ശതമാനം), യന്ത്രങ്ങള്‍ (51.3ശതമാനം), ഉപകരണങ്ങള്‍, കിടക്കകള്‍ (52.3ശതമാനം) എന്നിങ്ങനെയാണ് നികുതി വര്‍ധിക്കുക.
ചെമ്മീൻ കയറ്റുമതിക്കാരുടെ വരുമാനത്തിൻ്റെ 48 ശതമാനവും യുഎസിൽ നിന്നാണ്, അതായത് സമുദ്ര കയറ്റുമതി മേഖലയിലും അളവിൽ കുത്തനെ ഇടിവ് സംഭവിക്കും. ഇനി ഇന്ത്യയുടെ സമുദ്രോത്പ ന്നങ്ങള്‍ക്ക് അമേരിക്കയില്‍ വില കൂടുമെന്നാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തക്കുന്ന കയറ്റുമതി വ്യവസായി മെഗാ മോദ യോഗേഷ് ഗുപ്‌ത പറയുന്നത്. തുണിത്തരങ്ങളും പരവതാനികളും കയറ്റുമതി അധിഷ്‌ഠിത മേഖലകളാണ്, മൊത്തം വിൽപ്പനയുടെ യഥാക്രമം 70–75 ശതമാനവും 65–70 ശതമാനവും കയറ്റുമതിയാണ്. തുണിത്തരങ്ങളുടെ കയറ്റുമതിയുടെ 60 ശതമാനവും പരവതാനികളുടെ കയറ്റുമതിയുടെ 50 ശതമാനവും യുഎസിലേക്കാണ്. ഈ മേഖലകളിലും വലിയ തിരിച്ചടിയാണ് നേരിടുകയെന്നും വിലയിരുത്തലുണ്ട്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരം
2024-25ല്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 13180 കോടി അതായത് 8650 കോടി കയറ്റുമതിയും 4530 കോടി ഇറക്കുമതിയും ആയിരുന്നു. പുതിയ നികുതി ബാധകമാകുന്ന വസ്‌ത്രമേഖ ലയില്‍ 1030 കോടി ഡോളറിന്‍റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടന്നത്. രത്നങ്ങളും ആഭരണ ങ്ങളും 1200 കോടിയുടെ ഇടപാടുകള്‍ നടന്നു. സമുദ്ര ഉത്പന്നങ്ങളില്‍224 കോടി ഡോളറിന്‍റെ ഇടപാടും നടന്നു. തുകല്‍ -ചെരിപ്പ് മേഖലയില്‍ 118 കോടിയുടെ ഇടപാടാണ് നടന്നത്. രാസവസ്‌തുക്കളുടെ ഇടപാട് 234 കോടിയുടേത് ആയിരുന്നു. വൈദ്യുത-യാന്ത്രിക ഉപകരണങ്ങളുടെ ഇടപാട് 900 കോടി അമേരിക്കന്‍ ഡോളറായിരുന്നു.
ഇന്ത്യയ്‌ക്ക് പകരം നേട്ടം കൊയ്യുന്ന രാജ്യങ്ങള്‍
അതേസമയം, ഇന്ത്യയ്‌ക്കുമേല്‍ അധിക നികുതി ചുമത്തിയതോടെ, അമേരിക്കയുടെ വ്യാപാര പങ്കാളി കളായ വിയറ്റ്നാം, ബംഗ്ലാദേശ്, ശ്രീലങ്ക, കംബോഡിയ, ഇന്തോനേഷ്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങ ള്‍ക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് സാമ്പത്തിക വിദഗ്‌ധര്‍ പറയുന്നു. ഇന്ത്യയുടെ എതിരാളികൾക്ക് യുഎസ് വിപണിയിൽ മികച്ച സ്ഥാനം ലഭിക്കും. ഇന്ത്യയുടെ എതിരാളികളിൽ മ്യാൻമർ (40 ശതമാനം യുഎസ് താരിഫ്), തായ്‌ലൻഡ്, കംബോഡിയ (രണ്ടും 36 ശതമാനം), ബംഗ്ലാദേശ് (35 ശതമാനം), ഇന്തോ നേഷ്യ (32 ശതമാനം), ചൈന, ശ്രീലങ്ക (രണ്ടും 30 ശതമാനം), മലേഷ്യ (25 ശതമാനം), ഫിലിപ്പീൻസ്, വിയറ്റ്നാം (രണ്ടും 20 ശതമാനം) എന്നിവ ഉൾപ്പെടുന്നു.
