Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വ്യാളി-ആന സൗഹൃദം പ്രധാനമെന്ന് ഷി; പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകാമെന്ന് മോഡി’: ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയില്‍ പ്രതീക്ഷ, ഇന്ത്യ-ചൈന വിമാന സര്‍വീസ് ഉടന്‍ പുനരാരംഭിക്കും.


ബീജിങ്: പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ചൈനയുമായുള്ള ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യ-ചൈന വിമാന സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്നും അദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളിലെയും 2.8 ബില്യണ്‍ ജനങ്ങളുടെ താല്‍പര്യങ്ങള്‍ പരസ്പര സഹകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മുഴുവന്‍ മനുഷ്യ രാശിയുടെയും ക്ഷേമത്തിന് വഴിയൊരുക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായുള്ള കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോഡി പറഞ്ഞു. ഇന്ത്യ-ചൈന ബന്ധം ശരിയായ രീതിയില്‍ മുന്നോട്ടു പോകുകയാണ്. അതിര്‍ത്തി ഇപ്പോള്‍ ശാന്തമാണ്. അതിര്‍ത്തി മാനേജ്മെന്റ് സംബന്ധിച്ച് ഇരു രാജ്യങ്ങളുടേയും പ്രത്യേക പ്രതിനിധികള്‍ തമ്മില്‍ ഒരു ധാരണയിലെത്തി.

അതിര്‍ത്തിയിലെ സൈനിക പിന്മാറ്റത്തിന് ശേഷം സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. കൈലാസ് മാനസരോവര്‍ യാത്ര പുനരാരംഭിച്ചു. കഴിഞ്ഞ വര്‍ഷം കസാനില്‍ വച്ച് വളരെ ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നു. അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് നല്ല ദിശാബോധം നല്‍കിയെന്നും മോഡി വ്യക്തമാക്കി.

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഉച്ചകോടിയുടെ വിജയത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനെ മോഡി അഭിനന്ദിച്ചു. നല്ല അയല്‍ക്കാരാകേണ്ടത് അനിവാര്യമെന്ന് ജിന്‍ പിങ് പറഞ്ഞു. വ്യാളി-ആന സൗഹൃദം പ്രധാനമാണ്.

ഏഷ്യയിലെ സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ഷി ജിന്‍പിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഷി ജിന്‍ പിങ് ചൈനയിലേക്ക് സ്വാഗതം ചെയ്തു. ജിന്‍ പിങുമായുള്ള കൂടിക്കാഴ്ചയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും പങ്കെടുത്തു.

അമേരിക്കയുമായുള്ള തീരുവ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് മോഡി-ഷി കൂടിക്കാഴ്ച നടന്നത്. ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘത്തിന്റെ (എസ്‌സിഒ) വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഏഴ് വര്‍ഷത്തിന് ശേഷം നരേന്ദ്ര മോഡി ചൈനയിലെത്തിയത്. ഷാങ്ഹായ് ഉച്ചകോടിയെ മോഡി നാളെ അഭിസംബോധന ചെയ്യും. ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കെത്തുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും മറ്റ് രാഷ്ട്ര നേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.


Read Previous

താമസ സ്ഥലത്തിനടുത്ത് ബാനർ കെട്ടി ചുവന്ന തോരണങ്ങൾ തൂക്കി ഭാര്യ ‘എന്റെ ഭർത്താവും ഉറ്റ സുഹൃത്തും 5 വർഷമായി പ്രണയത്തിലാണ്’

Read Next

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍: മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണം; ഡിജിപിക്ക് പരാതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »