ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡല്‍ഹി: തൻ്റെ ചിത്രം, ശബ്ദം, വ്യക്തിത്വം എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചൻ ഡൽഹി ഹൈക്കോ ടതിയിൽ ഹർജി നൽകി. ഇന്നു നടന്ന വാദം കേൾക്കലിനിടെ നടിയുടെ സ്വകാര്യ അവകാശങ്ങൾ സംരക്ഷിക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വാക്കാൽ സൂചിപ്പിച്ചു.
നടിയുടെ പബ്ലിസിറ്റി, വ്യക്തിത്വ അവകാശങ്ങൾ എന്നിവ നടപ്പാക്കാനാണ് ഹർജി നൽകിയതെന്ന് ഐശ്വര്യയുടെ അഭിഭാഷകൻ സന്ദീപ് സേഥി കോടതിയെ അറിയിച്ചു. വിവിധ വെബ്സൈറ്റുകളും യൂട്യൂബ് ചാനലുകളും അവരുടെ അനുമതിയില്ലാതെ നടിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഐശ്വര്യ റായ് വാൾപേപ്പറുകൾ’, ‘ഫോട്ടോകൾ’ എന്നിങ്ങനെയുള്ള കീവേഡുകൾ ഉപയോഗിച്ച് പ്രതികൾ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചില യൂട്യൂബ് ചാനലുകൾ മോർഫ് ചെയ്തതും നിർമിത ബുദ്ധി (AI) ഉപയോഗിച്ച് സൃഷ്ടിച്ചതുമായ ചിത്രങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ഇത് നടിക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ളതാ ണെന്നും സേഥി കോടതിയെ അറിയിച്ചു. ഇത്തരത്തില്‍ നടിയുടെ ഐഎ നിര്‍മിത വീഡിയോകളും ദൃശ്യങ്ങളും ഭൂരിപക്ഷവും അശ്ലീലത നിറഞ്ഞതാണ്. നടിയുടെ പേരും മുഖവും ചിലരുടെ ലൈംഗികാ ഭിലാഷങ്ങൾ തൃപ്തിപ്പെടുത്താൻ ഉപയോഗിക്കുന്നതും നിർഭാഗ്യകരമാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
നടൻ അനിൽ കപൂറിൻ്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിച്ച ഡൽഹി ഹൈക്കോടതിയുടെ മുൻ ഉത്തരവും സേഥി ഉദാഹരണമായി ചൂണ്ടിക്കാട്ടി. അനാവശ്യമായി ഫോട്ടോകൾ ഉപയോഗിക്കുന്ന വെബ്സൈറ്റുകളുടെ യുആര്‍എല്ലുകൾ നീക്കം ചെയ്യാൻ ഗൂഗിളിനോട് നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനധികൃതമായി നടിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുക്കുമെന്ന് കോടതി വാക്കാൽ സൂചിപ്പിച്ചു. ഈ വിഷയത്തിൽ കൂടുതൽ ഉത്തരവുകൾ പിന്നീട് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി. കേസ് വിശദവാദങ്ങള്‍ക്കായി 2026 ജനുവരി 15-ന് പരിഗണിക്കും.
സമാനമായ ഒരു കേസില്‍ അനിൽ കപൂറിൻ്റെ വ്യക്തിത്വ അവകാശങ്ങളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയുടെ ഒരു സുപ്രധാന ഉത്തരവ് 2023 സെപ്റ്റംബറിൽ പുറത്തു വന്നിരുന്നു. നടൻ്റെ പേര്, രൂപം, ശബ്ദം, അതുപോലെ അദ്ദേഹം ഉപയോഗിക്കുന്ന പ്രശസ്തമായ ‘ജക്കാസ്’എന്ന പദം എന്നിവയടക്കം അദ്ദേഹത്തിൻ്റെ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കോടതി വിലക്കിയിരുന്നു.
വാണിജ്യപരമായ ആവശ്യങ്ങൾക്ക് ഒരു വ്യക്തിയുടെ പേര്, ശബ്ദം, സംഭാഷണം, ചിത്രം എന്നിവ അനധികൃതമായി ഉപയോഗിക്കാൻ അനുവദിക്കാനാവില്ലെന്ന് അനില്‍ കപൂര്‍ കേസില്‍ കോടതി വ്യക്തമാക്കിയിരുന്നു. ഒരു വ്യക്തിയുടെ പ്രശസ്തി അവരുടെ ജീവനോപാധിയുമായി ബന്ധപ്പെട്ടിരി ക്കുന്നതിനാൽ, അതിന് സംരക്ഷണം നൽകേണ്ടത് അത്യാവശ്യമാണെന്ന് കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു.
അനില്‍ കപൂര്‍ കേസിലെ വിധി ഇന്ത്യയിൽ സെലിബ്രിറ്റികളുടെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷി ക്കുന്നതിൽ ഒരു പുതിയ വഴിത്തിരിവാണെന്ന് നിയമവിദഗ്‌ധർ വിലയിരുത്തിയിരുന്നു. ഇതേ വിഷയത്തിൽ അമിതാഭ് ബച്ചൻ, ജാക്കി ഷ്രോഫ് തുടങ്ങിയ മറ്റ് അഭിനേതാക്കളും സമാനമായ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഐശ്വര്യ റായിയും സമാനമായ വിഷയം ഒന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്.
