Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യന്‍ പൗരന്മാരെ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ഉടന്‍ അവസാനിപ്പിക്കണം: റഷ്യയോട് വിദേശകാര്യമന്ത്രാലയം


ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാരെ സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ഉടന്‍ നിര്‍ത്തണമെന്ന് റഷ്യയോട് ഇന്ത്യ ആവശ്യപ്പെട്ടു. റഷ്യന്‍ സൈന്യത്തിലെ സപ്പോര്‍ട്ട് സ്റ്റാഫ് പോലുള്ള നോണ്‍-കോംബാറ്റ് റോളുകളില്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്ന എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കണമെന്നും വിദേശ കാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം കര്‍ശനമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

‘റഷ്യന്‍ സൈന്യത്തിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഈ നടപടിയില്‍ അടങ്ങിയ അപകടസാധ്യതകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലതവണ സര്‍ക്കാര്‍ വ്യക്തമാക്കി യിട്ടുള്ളതാണ്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുള്ളതാണ്.’ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

ഈ വിഷയം മോസ്‌കോയിലേയും ന്യൂഡല്‍ഹിയിലേയും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയി ട്ടുണ്ട്. ‘ഈ നടപടി അവസാനിപ്പിക്കണമെന്നും ഇന്ത്യന്‍ പൗരന്മാരെ വിട്ടയക്കണമെന്നും ആവശ്യപ്പെ ട്ടിട്ടുണ്ട്. റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് ബുദ്ധിമുട്ടിലായ ഇന്ത്യന്‍ പൗരന്മാരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്’. രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.

റഷ്യന്‍ സൈന്യത്തിന്റെ തൊഴില്‍ വാഗ്ദാനങ്ങളില്‍ വീഴരുതെന്ന് പൗരന്മാരെ ഉപദേശിച്ചുകൊണ്ട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് ആവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരമൊരു നടപടിയിലെ അപകട സാധ്യതകള്‍ അറിയിപ്പില്‍ വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അപകടം നിറഞ്ഞ നടപടിയാണതെന്നും വിദേശകാര്യ വക്താവ് ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.


Read Previous

അറേബ്യന്‍ രുചിപ്പെരുമ മഞ്ചീസ്’ ഫൈഡ് ചിക്കന്‍’ ഇനി നജ്റാനിലും

Read Next

വരുമാനം മാധ്യമങ്ങളോട് പറയില്ല; ദുബൈയില്‍ മാത്രമല്ല അമേരിക്കയിലും യുകെയിലും കാനഡയിലും ബിസിനസ് ഉണ്ട്; ജലീലിന് മറുപടിയുമായി പികെ ഫിറോസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »