Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുകുമാരന്‍ നായരെ കാണാന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, നേതാക്കളുടെ സന്ദര്‍ശനം വ്യക്തിപരം’


തിരുവനന്തപുരം: പെരുന്നയില്‍ എത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടത് വ്യക്തിപരമായ സന്ദര്‍ശനമെന്ന് പ്രതിപക്ഷ നേതാവ്  വിഡി സതീശന്‍. എസ്എന്‍ഡിപിയുടെയോ എന്‍എസ്എസിന്റെയോ, ഏതെങ്കിലും സമുദായ നേതാക്കളുമായോ കൂടി ക്കാഴ്ച നടത്തുന്നതിന് യുഡിഎഫോ കോണ്‍ഗ്രസോ യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല. ഇത്തരം സന്ദര്‍ശനം നടത്താന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും എല്ലാ സമുദായ നേതാക്കളു മായും നല്ല ബന്ധമാണ് തുടരുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു

രാഹുല്‍ ഗാന്ധിക്കെതിരായ വധഭീഷണി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാത്തത് ബിജെപി സിപിഎം ബാന്ധവത്തിന്റെ ഭാഗമായാണെന്നും സതീശന്‍ പറഞ്ഞു. വധഭീഷണി ഉയര്‍ത്തിയ ആളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. മുഖ്യമന്ത്രിക്കെതിരെ ആരെങ്കിലും സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടാല്‍ അവരെ അറസ്റ്റ് ചെയ്യുകയും വീട് റെയ്ഡ് ചെയ്യുകയും ചെയ്യും. രാജ്യത്തെ സമുന്നതനായ നേതാ വിന്റെ നെഞ്ചില്‍ വെടിയുണ്ട പായിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവിനെ സംരക്ഷിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ബിജെപിയെ ഭയന്നിട്ടാണ് മുഖ്യമന്ത്രി അയാളെ അറസ്റ്റ് ചെയ്യാത്തത്. ഇരുകൂട്ടരും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തിന്റെ അവസാനത്തെ തെളിവ് ആണിത്. അയാളെ അറസ്റ്റ് ചെയ്യാത്ത പിണറായി സര്‍ക്കാര്‍ നടപടി വിസ്മയിപ്പിക്കുന്നുവെന്നും ബിജെപി- സിപിഎം ബാന്ധവം കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടുമെന്നും സതീശന്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ ഭയന്നുകൊണ്ട് ജിവിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. മഞ്ചേശ്വരം ഇലക്ഷന്‍ കേസ്, കൊടകര കുഴല്‍പ്പണക്കേസ്, തൃശൂര്‍ പൂരം കലക്കല്‍ കേസ്, ആര്‍എസ്എസ് നേതാവും എഡിജിപിയുമായുള്ള കുടിക്കാഴച ഇവയെല്ലാം ഇരുകൂട്ടരും ഒതുക്കിതീര്‍ത്തില്ലേ?. ഇരുവരും തമ്മിലുള്ള അവിശുദ്ധബാന്ധവും പുറത്തുവരുമെന്നതിനാലാണ് ഇത് സഭയില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതി രുന്നത്. രാഹുല്‍ ഗാന്ധിയെ ഇല്ലാതാക്കുമെന്ന് പറഞ്ഞത് നിസ്സാര സംഭവമാണോയെന്നും സതീശന്‍ ചോദിച്ചു.


Read Previous

മാലാഖ സംഗമം സംഘടിപ്പിച്ച് മദീന ഹൈപ്പര്‍, റിയാദില്‍ ആദ്യമായി നടത്തിയ “എയ്ഞ്ചൽ മീറ്റ് 2025” ശ്രദ്ധേയമായി.

Read Next

സിറ്റി ഫ്ലവര്‍ 4 മെഗാ ഡെയ്സ് വര്‍ഷത്തിലെ ഏറ്റവും വലിയ വിലകിഴിവ് ഉത്സവം, ഒക്ടോബര്‍ ഒന്ന് മുതല്‍ നാല് വരെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »