ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ലഖ്നൗ: ഇന്ത്യ അഫ്ഗാനിസ്ഥാൻ ഉഭയകക്ഷി ബന്ധം ശക്തമെന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കി. ഊഷ്മളമായ സ്വീകരണത്തിന് ദാർ ഉൽ ഉലമയ്ക്കും ജനങ്ങൾക്കും മുത്താക്കി നന്ദി പറഞ്ഞു. ഇന്ത്യയ്ക്കെതിരെ അഫ്ഗാനിസ്ഥാൻ പ്രദേശം ഉപയോഗിക്കാൻ ഒരു ഗ്രൂപ്പിനെയും വ്യക്തി യെയും സർക്കാർ അനുവദിക്കില്ലെന്നും ആമിർ ഖാൻ മുത്താക്കി വ്യക്തമാക്കി. “ഇതുവരെയുള്ള യാത്ര വളരെ മികച്ചതായിരുന്നു. ദാറുൽ ഉലൂമിലെ ജനങ്ങൾ മാത്രമല്ല, പ്രദേശത്തെ എല്ലാ ജനങ്ങളും ഇവിടെയെ ത്തി. അവർ എനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഞാൻ അവരോട് നന്ദിയുള്ളവനാണ്. ഈ ഊഷ്മളമായ സ്വീകരണത്തിന് ദിയോബന്ദിലെ ഉലമയ്ക്കും പ്രദേശത്തെ ജനങ്ങൾക്കും ഞാൻ പറയുന്നു. ഇന്ത്യ-അഫ്ഗാനിസ്ഥാൻ ബന്ധത്തിൻ്റെ ഭാവി വളരെ ശോഭനമായി തോന്നുന്നു” – ആമിർ ഖാൻ മുത്താക്കി പറഞ്ഞു.
ഇന്ത്യൻ സന്ദർശനത്തിൻ്റെ ഭാഗമായി ഉത്തർപ്രദേശിലെത്തിയ അഫ്ഗാൻ മന്ത്രി ഇന്ന് വൈകുന്നേരം വിദ്യാർഥികളെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്യുന്ന പൊതുപരിപാടിയിൽ പങ്കെടു ക്കും. ദാറുൽ ഉലൂം എന്ന സ്ഥാപനത്തിൻ്റെ പൊതു പരിപാടിയിലാണ് പങ്കെടുക്കുക. ലോകമെമ്പാടുമുള്ള ഇസ്ലാമിക പണ്ഡിതന്മാർ മതപഠനം നടത്തിയ സ്ഥാപനമാണ് ദാറുൽ ഉലൂം ദിയോബന്ദ്. 1800കളുടെ അവസാനത്തിൽ സയ്യിദ് മുഹമ്മദ് ആബിദ്, ഫസ്ലുർ റഹ്മാൻ ഉസ്മായി, മഹ്താബ് അലി ദിയോബന്ദി തുടങ്ങിയവരാണ് സ്ഥാപനം സ്ഥാപിച്ചത്. നാളെ ആഗ്രയിലെ താജ്മഹലും സന്ദർശിക്കും.
കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിരവധി വിഷയങ്ങളിലാണ് ഉഭയകക്ഷി ചർച്ചകള്‍ നടന്നത്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് മുത്തഖിയുടെ സന്ദർശനത്തിൻ്റെ ലക്ഷ്യം. സാമ്പത്തിക, സാംസ്കാരിക സഹകരണം എന്നിവയിലാണ് അഫ്ഗാൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രാദേശിക സ്ഥിരത, സുരക്ഷ എന്നിവയുൾപ്പെടെയുള്ള തന്ത്രപരമായ മേഖലകളെ മെച്ചപ്പെടുത്തുക എന്നതും അഫ്ഗാൻ്റെ ലക്ഷ്യങ്ങളിലൊന്നാണ്. അഫ്ഗാൻ്റെ വികസനത്തിൽ ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാനാകും.
ആമിർ ഖാൻ മുത്താക്കിയുടെ ഇന്ത്യൻ സന്ദർശനത്തിന് പിന്നാലെ വിദേശകാര്യമന്ത്രാലയം സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. “അഫ്ഗാൻ ജനതയുമായുള്ള ഇന്ത്യയുടെ ദീർഘകാല സൗഹൃദം ആവർത്തിക്കുന്നു. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ആഴത്തിൽ വേരൂന്നിയ സാംസ്കാരികവും ചരിത്രപരവുമായ ബന്ധങ്ങളാണ് എടുത്ത് കാണിക്കുന്നത്. അഫ്ഗാൻ ജനതയുടെ അഭിലാഷങ്ങളെയും വികസന ആവശ്യങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള ഇന്ത്യയുടെ തുടർച്ചയായ പ്രതിബദ്ധതയാണ് പ്രതിഫലിക്കുന്നത്” – എന്ന് സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
2025 ഏപ്രിൽ 22ന് ഇന്ത്യയിലെ ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചതിനും, ഇന്ത്യയോട് പ്രകടിപ്പിച്ച ആത്മാർഥമായ ഐക്യദാർഢ്യത്തിനും ഇന്ത്യ പ്രസ്താവനയി ലൂടെ നന്ദി അറിയിക്കുകയും ചെയ്തു. ഇന്ത്യയുടെ സുരക്ഷാ ആശങ്കകളെക്കുറിച്ചുള്ള അഫ്ഗാൻ പക്ഷത്തിൻ്റെ കരുതലിനെയും വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു.
