Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിദേശ രാജ്യങ്ങള്‍ക്ക് മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായ ഇടിയുന്നു’; തെരുവുനായ വിഷയത്തില്‍ സംസ്ഥാനങ്ങളെ വിമര്‍ശിച്ച് സുപ്രീംകോടതി


ന്യൂഡല്‍ഹി: തെരുവ് നായ്ക്കളുടെ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സുപ്രീംകോടതി. തെരുവുനായ ആക്രമങ്ങള്‍ വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ലോകത്തിന്റെ മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായ ഇടിയുന്നതിന് ഇടയാക്കുന്നതായും സുപ്രീംകോടതി പറഞ്ഞു. സത്യവാങ്മൂലം സമര്‍പ്പിക്കാത്ത, പശ്ചിമ ബംഗാള്‍, തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും ചീഫ് സെക്രട്ടറിമാര്‍ നവംബര്‍ 3ന് ഹാജരാക ണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചു. തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട സ്വമേധയാ ഉള്ള കേസ് കേള്‍ക്കുകയായിരുന്നു മൂന്നംഗ ബെഞ്ച്.

ഓഗസ്റ്റ് 22 ലെ സുപ്രീം കോടതി ഉത്തരവിന് അനുസൃതമായി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനും പശ്ചിമ ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളും മാത്രമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് ജസ്റ്റിസു മാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജരിയ എന്നിവരടങ്ങുന്ന മൂന്ന് ജഡ്ജിമാരുടെ പ്രത്യേക ബെഞ്ച് ചൂണ്ടിക്കാട്ടി. എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്ര ഭരണപ്രദേശങ്ങളേയും തെരുവുനായ വിഷയ ത്തില്‍ കക്ഷി ചേര്‍ക്കണമെന്ന് ഓഗസ്റ്റ് 22ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഡല്‍ഹിയില്‍ ഷെല്‍ട്ട റുകളിലേക്കു മാറ്റിയ തെരുവുനായ്ക്കളെ വാക്‌സിനേഷന്‍ നല്‍കുകയും വന്ധ്യംകരണം നടത്തുകയും വിരമരുന്ന് നല്‍കുകയും ചെയ്ത ശേഷം ഷെല്‍ട്ടറുകളില്‍ നിന്ന് വിട്ടയയ്ക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.

‘തെരുവു നായ ആക്രമണം തുടര്‍ച്ചയായി നടക്കുന്നുണ്ട്. വിദേശ രാജ്യങ്ങളുടെ കണ്ണില്‍ രാജ്യത്തിന്റെ പ്രതിച്ഛായ ഇടിഞ്ഞു. ഞങ്ങള്‍ വാര്‍ത്താ റിപ്പോര്‍ട്ടുകളും വായിക്കുന്നുണ്ട്, ജസ്റ്റിസ് നാഥ് പറഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ എന്തുകൊണ്ടാണ് സത്യവാങ്മൂലം സമര്‍പ്പിക്കാത്തതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അര്‍ച്ചന പതക് ദവേയോട് ജസ്റ്റിസ് നാഥ് പ്രത്യേകം എടുത്തു ചോദിക്കുകയും ചെയ്തു.


Read Previous

പിണറായി ഫാന്‍സ് അസോസിയേഷന്റെ ബി ടീം മാത്രമാണ് സിപിഐ; ആത്മാഭിമാനം ഉണ്ടെങ്കില്‍ സിപിഐ ‘ലെഫ്റ്റ്’ അടിക്കും

Read Next

സിപിഐയെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി; പിണറായി ബിനോയ് വിശ്വം കൂടിക്കാഴ്ച ഉച്ചയ്ക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »