Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദിൽ 1600 എ ഐ കാമറകൾ സ്ഥാപിച്ചു; നിയമലംഘകർക്ക് പിടി വീഴും


റിയാദ്: റിയാദിലെ പൊതുയിടങ്ങളിലും പാർക്കുകളിലുമായി 1600 എ ഐ കാമറകൾ സ്ഥാപിച്ചതായി മുനിസിപ്പാലിറ്റി. പൊതുസുരക്ഷ ഉറപ്പാക്കാനും പൊതുസമ്പത്തുകൾ സംരക്ഷിക്കാനും വേണ്ടിയാണ് “സ്മാർട്ട് സർവൈലൻസ് സിസ്റ്റം” കൊണ്ട് വന്നത്. ഇതിലൂടെ നഗരവാസികളുടെയും സന്ദർശകരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൂടുതൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ നഗര അന്തരീക്ഷം സൃഷ്ടിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമത്തിന്റെ ഭാഗമായി ആണ് കാമറകൾ സഥാപിച്ചത്.നഗരത്തിലെ വിവിധ പാർക്കുകളിലായി 1,600-ലധികം കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ആർട്ടി ഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ തത്സമയ ദൃശ്യങ്ങൾ വിശകലനം ചെയ്ത് അപകടകരമായ പ്രവർത്തനങ്ങൾ കണ്ടെത്താൻ കഴിയും.

കുട്ടികളെ തട്ടിക്കൊണ്ടു പോകൽ,അസാധാരണമായി കൂട്ടം ചേരുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങളും ഇതിലൂടെ തിരിച്ചറിയാൻ കഴിയും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കാമറകൾ മുനിസിപ്പാലിറ്റിയുടെ കേന്ദ്ര നിരീക്ഷണ മുറികളുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. അതിലൂടെ വേഗത്തിലും കാര്യക്ഷമവുമായ നടപടികൾ ഉറപ്പാക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.


Read Previous

ടിക്കറ്റുണ്ടെങ്കിലും യാത്ര ചെയ്യാനാകില്ല, 10000 രൂപ പിഴയും; ട്രെയിൻ യാത്രക്കാർ ഇക്കാര്യം നിർബന്ധമായും ശ്രദ്ധിക്കണം

Read Next

Protected: ഒ​രു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അസ്ഥികൂടം കണ്ടെത്തി; പ്രവാസിയുടേതെന്ന് സ്ഥിരീകരിച്ച് സൗദി പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »