ജിദ്ദ: തവൽക്കൽന ആപ്പിൽ വാക്‌സിൻ എടുത്തിട്ടുണ്ട് എന്ന സ്റ്റാറ്റസ് ചേർക്കുന്നതിനും, സൗദിയി ലേക്ക് തിരിച്ചുവരുമ്പോൾ ക്വാറന്റീൻ ഒഴിവാക്കുന്നതിനും ഇന്ത്യയിൽനിന്നുള്ള വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യണം എന്നത് നിബന്ധനയല്ല.
വാക്‌സിൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യു ന്നതിന് വേണ്ടി ഇപ്പോഴും നിരവധി പേർ ട്രാവൽ ഏജൻസിക ളെ സമീപിക്കുന്നുണ്ട്. എന്നാൽ, നിരവധി പേരുടെ സർട്ടിഫിക്കറ്റുകൾ എംബസി അറ്റസ്റ്റേഷൻ ഇല്ലാ തെ തന്നെ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റിൽ അപ്‌ഡേറ്റാവുകയും തവൽക്കനയിൽ ഇമ്യൂ ൺ സ്റ്റാറ്റസ് കാണിക്കുകയും ചെയ്യുന്നുണ്ട്. ചിലർ സമർപ്പിക്കുന്ന സർട്ടിഫിക്കറ്റ് സൗദി ആരോഗ്യമന്ത്രാ ലയം നിരസിക്കുമ്പോൾ കാരണമായി സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെടുന്നുണ്ട്.
കേരള സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റുകളാണ് ഇത്തരത്തിൽ ഭൂരിഭാഗവും നിരസിക്കപ്പെടുന്നത്. ഇതിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് സർട്ടിഫിക്കറ്റിൽ ഒപ്പും സീലും ഇല്ല എന്നതാണ്. രണ്ടു ഡോസും എടുത്ത ശേഷം ആ സർട്ടിഫിക്കറ്റിൽ മെഡിക്കൽ ഓഫീസറുടെ ഒപ്പും സീലും പതിപ്പിക്കുക യാണ് ഇതിന് ചെയ്യേണ്ടത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ ഒപ്പും സീലുമാണ് പ്രസ്തുത സർട്ടിഫിക്കറ്റി ൽ ആവശ്യമെങ്കിലും എവിടെനിന്നാണോ വാക്‌സിൻ എടുത്തത് ആ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീ സറുടെ ഒപ്പും സീലും മതിയാകും. ഇത്തരത്തിൽ അപ്‌ഡേറ്റ് ചെയ്ത നിരവധി പേരുടെ സർട്ടിഫിക്കറ്റു കൾ സൗദി ആരോഗ്യമന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.
ലിങ്കിൽ മുഴുവൻ ഫയലുകളും സമർപ്പിക്കേണ്ടത് പി.ഡി.എഫ് ഫോർമാറ്റിലാണ്. ആദ്യത്തെ ഓപ്ഷ നിൽ പാസ്‌പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ ഒറ്റഫയലായി നൽകണം. (പാസ് പോർട്ടിലെ പേരുള്ള പേജുകൾ). രണ്ടാമത്തെതിൽ ആദ്യം വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റും മൂന്നാ മത്തേതിൽ അവസാനം വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റും അപ്്‌ലോഡ് ചെയ്യണം.
വൃത്തിയായി സ്‌കാൻ ചെയ്തുമാത്രമേ സർട്ടിഫിക്കറ്റുകൾ അപ്‌ഡേറ്റ് ചെയ്യാവൂ. എന്തെങ്കിലും തരത്തി ലുള്ള ന്യൂനതകളുള്ള സർട്ടിഫിക്കറ്റുകളെല്ലാം നിരസിക്കുന്നുണ്ട്. അതിനാൽ സർട്ടിഫിക്കറ്റുകൾ അപ്‌ഡേറ്റ് ചെയ്യുന്ന സമയത്ത് പരമാവധി ശ്രദ്ധ ചൊലുത്തുക. എല്ലാ വഴികളും അടയുമ്പോൾ മാത്രമേ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യേണ്ട മാർഗം സ്വീകരിക്കേണ്ടതുള്ളൂ എന്നാണ് ചില ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നത്.
ഒരു സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ അയ്യായിരം മുതൽ 5500 രൂപ വരെയാണ് ട്രാവൽസുകൾ ഈടാ ക്കുന്നത്. എങ്ങിനെയങ്കിലും സൗദിയിൽ എത്തിയാൽ മതി എന്നതിനാൽ ഈ പണം നൽകാൻ പ്രവാസികൾ തയ്യാറുമാണ്.