Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാല് കുത്തി നടക്കാന്‍ കഴിയുന്നിടത്തോളം കാലം പ്രചാരണത്തിനിറങ്ങും, ഇത് എംഎല്‍എയാക്കാന്‍ പ്രയത്നിച്ചവര്‍ക്ക് വേണ്ടി’


പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. അത് ഞാന്‍ അനുസരിക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്നത് എന്നെ എംഎല്‍എ ആക്കാന്‍ അധ്വാനിച്ചവര്‍ക്കുള്ള പ്രചാര ണമാണ്. കാല് കുത്തി നടക്കാന്‍ കഴിയുന്നിടത്തോളം കാലം പ്രചാരണത്തിന് ഇറങ്ങുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്റെ പിന്തുണയില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍.

ലൈംഗിക ആരോപണത്തില്‍ സസ്‌പെന്‍ഷനിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഇന്നലെയാണ് മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍ പിന്തുണച്ച് രംഗത്തെത്തിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമാകണമെന്ന് പറഞ്ഞ കെ സുധാകരന്‍, രാഹുല്‍ നിരപരാധിയെന്നും അഭിപ്രായപ്പെട്ടു. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലു മായി താന്‍ വേദി പങ്കിടുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. രാഹുലിനെ പാര്‍ട്ടിയില്‍ സജീവ മാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരനെ തള്ളി കെ മുരളീധരന്‍ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. നേതാക്കളോടൊപ്പം വേദി പങ്കിടാന്‍ രാഹുലിന് അനുമതിയില്ലെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. പാര്‍ട്ടിക്ക് കൂടുതല്‍ നടപടി ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ല. പെണ്‍കുട്ടി ധൈര്യമായി മുന്നോട്ടുവരട്ടെ. നിലവില്‍ ചാനലിലെ ശബ്ദം മാത്രമേയുള്ളൂ. പെണ്‍കുട്ടി മുന്നോട്ടുവന്നാല്‍ പൊതുസമൂഹം പിന്തുണ നല്‍കും. ഓരോ പ്രദേശത്തും ആരൊക്കെ പ്രചരണത്തിനിറങ്ങണമെന്ന് അവിടുത്തെ സ്ഥാനാര്‍ത്ഥികള്‍ തീരുമാനിക്കുമെന്നും മുരളീധരന്‍ പ്രതികരിച്ചു.


Read Previous

രാഹുല്‍ സസ്‌പെന്‍ഷനില്‍, നേതാക്കളുമായി വേദി പങ്കിടാന്‍ അവകാശമില്ല; കെ സുധാകരനെ തള്ളി മുരളീധരന്‍

Read Next

ഓപ്പറേഷന്‍ സിന്ദൂറിന് മറുപടിയായി പാകിസ്ഥന്‍ ഉറി വൈദ്യുതി നിലയം ലക്ഷ്യമിട്ടു, തടഞ്ഞത് സിഐഎസ്എഫ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »