ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പുതുതായി ഉയര്‍ന്നിട്ടുള്ള ലൈംഗീകാരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഫെനി നൈനാന്. രാഹുല്‍ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന പരാതിയില്‍ ഫെനി നൈനാനൊപ്പമാണ് അയാള്‍ തന്നെ കാണാന്‍ എത്തിയത് എന്നും പരാതിക്കാരി സൂചിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഫെനി നൈനാല്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇനിയും ഇത്തരം ആരോപണങ്ങള്‍ വരുമെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ ഇത്രയും ക്രൂരമായ രീതിയില്‍ അതുണ്ടാവുമെന്ന് പ്രതീ ക്ഷിച്ചില്ലെന്നും ഫെനി നൈനാന് പറഞ്ഞു. ‘പരാതിക്കാരിയെ അറിയില്ല. പക്ഷേ, ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് എനിക്ക് പരിപൂര്‍ണമായ ബോധ്യമുണ്ട്. പരാതിയില്‍ എഴുതിപിടിപ്പിച്ചിരിക്കു ന്നതെല്ലാം പച്ചക്കള്ളമാണ്.’ ഫെനി പറഞ്ഞു.
എന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് ആരോപണം വന്നിരിക്കുന്നത്. ഞാന്‍ മനസുകൊണ്ടുപോലും അറിയാത്ത ആരോപണമാണ് ഇപ്പോള്‍ എനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇതിനുമുമ്പും പലവിധമായ ആരോപണങ്ങള്‍ എന്റെ പേരില്‍ എഴുതി മാധ്യമങ്ങളിലൂടെയും മറ്റും അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ആരോപണങ്ങള്‍ക്ക് ശേഷം ഒരു പരാതിയിലെങ്കിലും ഒരു തെളിവെങ്കിലും പുറത്തുവിടാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ?’ ഫെനി ചോദിച്ചു. ആരോപണവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി അയ ച്ചിട്ടുണ്ടെന്നും പരാതി നല്കിയ വ്യക്തിക്കും വാര്‍ത്തയ്ക്കുമെതിരെ നിയമപരമായ നടപടി സ്വീകരിക്കു മെന്നും ഫെനി വ്യക്തമാക്കി.
