Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശ്രീനിവാസൻ മലയാളി മനസ്സിന്റെ തുടിപ്പുകൾ തിരിച്ചറിഞ്ഞ പ്രതിഭ: അനുശോചിച്ച് നവയുഗം.


ദമ്മാം: പ്രശസ്ത ചലച്ചിത്ര അഭിനേതാവും, തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു. മലയാളി മനസ്സിന്റെ തുടിപ്പുകൾ തിരിച്ചറിഞ്ഞു, അതിനൊത്തു തൂലിക ചലിപ്പിച്ചും, അഭിനയമികവ് കൊണ്ടും മലയാളസി നിമയിലെ ഇതിഹാസതാരമായി മാറിയ പ്രതിഭയായിരുന്നു ശ്രീനിവാസൻ.

കച്ചവട സിനിമയിൽ സാധാരണ പ്രേക്ഷകന് കണ്ടു ശീലിച്ച പുരുഷസൗന്ദര്യത്തിന്റെയും, ആണത്വ ത്തിന്റെയും വാർപ്പ് മാതൃകകളോ, താരപ്പകിടിന്റെ മോടിയോ ഒരിയ്ക്കലുമില്ലാത്ത താരമായിരുന്നു ശ്രീനിവാസൻ. എന്നാൽ പ്രതിഭയും കഠിനാധ്വാനവും കൊണ്ട് അതിനെയെല്ലാം മറികടന്ന്, താൻ നായകനായ സിനിമകൾക്ക് കച്ചവടവിജയത്തിന്റെ മിനിമം ഗ്യാരന്റി നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

അദ്ദേഹം നായകനായ പാവം പാവം രാജകുമാരൻ, പൊന്മുട്ടയിടുന്ന താറാവ്, തലയണമന്ത്രം, ചിന്താവി ഷ്ടയായ ശ്യാമള, ആനവാൽമോതിരം, മകന്റെ അച്ഛൻ, അറബിക്കഥ, പാസ്സഞ്ചർ, കഥ പറയുമ്പോൾ തുടങ്ങിയ ചിത്രങ്ങൾ ഹിറ്റായത് അതിന്റെ തെളിവാണ്.

തന്റെ കുറവുകളെ കളിയാക്കി അദ്ദേഹം സൃഷ്‌ടിച്ച കഥാപാത്രങ്ങൾ മലയാളിയുടെ അപകർഷബോധത്തെയും, രാഷ്ട്രീയബോധത്തെയും സ്വാധീനിയ്ക്കുകയും, അദ്ദേഹം എഴുതിയ കഥാപാത്രങ്ങൾ മലയാളി സമൂഹത്തിന്റെ ഒരു കാരിക്കേച്ചർ രേഖാചിത്രമായി മാറുകയും ചെയ്തു. സന്ദേശം മുതൽ ഞാൻ പ്രകാശൻ വരെയുള്ള സിനിമകളിൽ എഴുതപ്പെട്ട ആ ആക്ഷേപഹാസ്യം സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

അദ്ദേഹത്തിന്റെ അവസാനകാലത്തെ വ്യക്തിപരമായ നിലപാടുകൾ പലപ്പോഴും പുരോഗമന സമൂഹത്തിന്റെ വിമർശനങ്ങൾ ഏറ്റുവാങ്ങിയപ്പോഴും, മലയാള സിനിമയിലെ ഏറ്റവും മികച്ച ഒരു കലാകാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ എല്ലാക്കാലത്തും ഓർമ്മിയ്ക്കപ്പെടുക തന്നെ ചെയ്യുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു.


Read Previous

100-ാം വയസില്‍ കന്നിസ്വാമി; 102 ന്റെ നിറവില്‍ മൂന്നാം തവണയും അയ്യനെ തൊഴുത് പാറുക്കുട്ടി

Read Next

ശ്രീനിവാസന്റെ നിര്യാണത്തില്‍ ഒ. ഐ. സി. സി അനുശോചിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »