Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിദ്യാർത്ഥി വിസയിൽ റഷ്യയിലെത്തി; ലഹരിക്കേസിൽ കുടുക്കി ഉക്രെയ്നെതിരെ യുദ്ധത്തിനയച്ചു; പ്രധാനമന്ത്രിയോട് രക്ഷിക്കണമെന്ന് അപേക്ഷിച്ച് ഗുജറാത്ത് സ്വദേശി


കീവ്: വിദ്യാർത്ഥി വിസയിൽ റഷ്യയിൽ പഠിക്കാൻ പോയ ഇന്ത്യക്കാരനായ യുവാവിനെ വ്യാജലഹരി മരുന്ന് കേസിൽ ഉൾപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്തു ഉക്രെയ്നെതിരായ യുദ്ധത്തിൽ പങ്കെടുപ്പിച്ചതായി ആരോപണം. ഉക്രെയ്ൻ സൈന്യം ബന്ദിയാക്കിയ ഗുജറാത്ത് സ്വദേശി സാഹിൽ മുഹമ്മദ് ഹുസൈൻ എന്ന യുവാവാണ് വീഡിയോ സന്ദേശത്തിലൂടെ രക്ഷപ്പെടുത്തണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചിരിക്കുന്നത്.

ഒരു സാഹചര്യത്തിലും ആളുകളോട് റഷ്യൻ സൈന്യത്തിൽ ചേരരുതെന്ന് ഗുജറാത്തുകാരനായ വിദ്യാ ർഥി വീഡിയോ സന്ദേശത്തിലൂടെ അഭ്യർഥിച്ചു. ഗുജറാത്തിലെ മോർബിയിൽ നിന്നുള്ള ഈ യുവാവ് റഷ്യയിൽ പഠിക്കുമ്പോൾ ഒരു കൊറിയർ സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു.

റഷ്യൻ പൊലീസ് തന്നെ കള്ളക്കേസിൽ കുടുക്കിയെന്നും റഷ്യൻ സൈന്യത്തിൽ സേവനം അനുഷ്ഠി ച്ചാൽ കേസ് ഉപേക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തുവെന്നും സാഹിൽ വെളിപ്പെടുത്തി. 15 ദിവസത്തെ പരി ശീലനത്തിന് ശേഷം റഷ്യക്കാർ തന്നെ യുദ്ധ മേഖലയിലേക്ക് അയച്ചതായും സാഹിൽ വെളിപ്പെടുത്തി.

അവിടെ എത്തിയപ്പോൾ ആദ്യം ചെയ്തത് ഉക്രേനിയൻ സൈന്യത്തിന് കീഴടങ്ങുകയായിരുന്നു എന്ന് സാഹിൽ പറഞ്ഞു. പിന്നീട് ഉക്രേനിയൻ സൈന്യത്തിൻ്റെ സഹായത്തോടെ ഗുജറാത്തിലുള്ള അമ്മയ്ക്ക് വീഡിയോ കോൾ ചെയ്തിരുന്നു. റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ ഇന്ത്യക്കാരെ കബളിപ്പി ക്കുന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ യുക്രെയ്ൻ ആവശ്യപ്പെട്ടു. സാഹിലിൻ്റെ അമ്മ കോടതിയെ സമീപിച്ചിട്ടുണ്ട്.

“2024 ലാണ് ഞാൻ പഠനത്തിനായി റഷ്യയിലെത്തിയത്. എന്നാൽ സാമ്പത്തിക, വിസ പ്രശ്നങ്ങൾ കാരണം, മയക്കുമരുന്ന് ഇടപാടുകളിൽ ഏർപ്പെട്ട ചില റഷ്യക്കാരുമായി ഞാൻ ബന്ധപ്പെട്ടു. ഞാൻ നിയമ വിരു ദ്ധമായി ഒന്നും ചെയ്തിട്ടില്ല. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റത്തിന് റഷ്യ 700 പേരെയെങ്കിലും ജയിലിലടച്ചിട്ടുണ്ട്. എനിക്ക് നിരാശ തോന്നുന്നു. എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല,” സാഹിൽ പറഞ്ഞു.

“പക്ഷേ റഷ്യയിലേക്ക് വരുന്ന യുവാക്കൾക്ക് എനിക്ക് ഒരു സന്ദേശമുണ്ട്. നിങ്ങൾ സൂക്ഷിക്കുക. മയക്കു മരുന്ന് കേസിൽ നിങ്ങളെ വ്യാജമായി കുടുക്കാൻ കഴിയുന്ന നിരവധി തട്ടിപ്പുകാർ ഇവിടെയുണ്ട്. എന്നെ വേഗം മോചിപ്പിക്കാൻ ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും ഞാൻ അഭ്യർഥി ക്കുന്നു. ദയവായി സഹായിക്കൂ,” സാഹിൽ വീഡിയോയിലൂടെ അഭ്യർഥിച്ചു.


Read Previous

ഇന്ത്യന്‍ കറന്‍സിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങള്‍ മാറ്റാന്‍ നീക്കം; പകരം രണ്ട് ചിഹ്നങ്ങള്‍ പരിഗണനയില്‍

Read Next

എന്തുകൊണ്ട് തോറ്റു? വെള്ളാപ്പള്ളിക്കൊപ്പം മുഖ്യമന്ത്രി കാറിൽ വന്നത് തെറ്റ്; ശബരിമല സ്വർണക്കൊള്ളയും തിരിച്ചടിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »