Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എന്തുകൊണ്ട് തോറ്റു? വെള്ളാപ്പള്ളിക്കൊപ്പം മുഖ്യമന്ത്രി കാറിൽ വന്നത് തെറ്റ്; ശബരിമല സ്വർണക്കൊള്ളയും തിരിച്ചടിച്ചു


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്തെ കോർപറേഷൻ ഭരണം നഷ്ടപ്പെടുന്ന തരത്തിലുള്ള പരാജയത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. വെള്ളപ്പള്ളിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ കാർ യാത്ര അടക്കം തോൽവിയ്ക്കു കാരണമായെന്നു അം​ഗങ്ങൾ വിമർശിച്ചു. ആര്യ രാജേന്ദ്രന്റെ അഹങ്കാരം, യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ പ്രസ്താവന ആ​ഗോള അയ്യപ്പ സം​ഗമത്തിൽ വായിച്ചത്, ശബരിമല സ്വർണക്കൊള്ള, ജില്ലയിലെ വിഭാ​ഗീയത എന്നിവയടക്കമുള്ള വിഷയങ്ങളിൽ രൂക്ഷ വിമർശനമുയർന്നതായും റിപ്പോർട്ടുകളുണ്ട്.

മേയറെന്ന നിലയിൽ ആര്യയുടെ കെടുകാര്യസ്ഥതയും അഹങ്കാരം കലർന്ന പെരുമാറ്റവും തിരിച്ചടി യായെന്നു ഭൂരിഭാ​ഗം അം​ഗങ്ങളും വിമർശനമുന്നയിച്ചു. ആര്യയുടെ പല പ്രവർത്തനങ്ങളും ജനങ്ങളെ കോർപറേഷൻ ഭരണത്തിന് എതിരാക്കി. കോർപറേഷൻ ഭരണം നഷ്ടപ്പെടാൻ ഒരു കാരണം ഭരണസമി തിയുടെ തെറ്റായ നടപടികളാണ്. ഭരണത്തെ നിയന്ത്രിക്കാൻ കഴിയാത്തത് പാർട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും വിമർശനമുയർന്നു.

കടുത്ത വിഭാഗീയതയും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറി ഒന്നല്ല, മൂന്ന് പേരുണ്ടെന്ന വിമർ ശനവും ഉയർന്നു. നേതാക്കൾ പരസ്പരം ഭിന്നിച്ചു നിൽക്കുകയാണ്. ജില്ലാ നേതൃത്വത്തിന് കൂട്ടായ അഭി പ്രായമില്ലെന്നും വിമർശനമുയർന്നു. മന്ത്രി വി ശിവൻകുട്ടിക്കെതിരേയും മുൻ മന്ത്രി കടകംപള്ളി സരേന്ദ്രനെതിരേയും രൂക്ഷ വിമർശനുമുയർന്നു. ക്ഷേമപെൻഷനുകൾ പ്രഖ്യാപിച്ചതടക്കമുള്ള ജനക്ഷേമ നടപടികൾ ജനങ്ങൾ സ്വീകരിച്ചില്ല. മുതിർന്ന നേതാക്കളുടെ സമീപനം വിമത സ്ഥാനാർഥികളെ സൃഷ്ടിച്ചു. വാഴോട്ടുകോണത്തെ തോൽവി ചോദിച്ചു വാങ്ങിയതാണ്. നേതൃത്വം ഇടപെട്ടില്ലെന്നും അം​ഗങ്ങൾ വിമർശനമുന്നയിച്ചു.

കോർപറേഷനിലേക്കുള്ള സ്ഥാനാർഥി നിർണയം പാളി. സ്ഥാനാർഥികളെ നിർണയിക്കുന്നതു വൈകി. പലയിടത്തും സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ ഉണ്ടായിരുന്നു. ബിജെപിയും കോൺ​ഗ്രസും സ്റ്റാർ സ്ഥാനാർഥികളെ മത്സരിച്ചപ്പോൾ അത്തരം സ്ഥാനാർഥികളെ വയ്ക്കാൻ എൽഎഫിനു സാധിച്ചില്ലെന്നും അഭിപ്രായമുയർന്നു.

ശബരിമല സ്വർണക്കൊള്ളയും തിരിച്ചടിച്ചു. വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി കാറിൽ എത്തി യത് തെറ്റാണ്. വെള്ളാപ്പള്ളിയുടെ പല പ്രസ്താവനകളും എൽഡിഎഫിന് ദോഷം ചെയ്തു. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിൽ തെറ്റില്ല. എന്നാൽ ആ പരിപാടിയിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്‍റെ ആശംസ വായിക്കുന്നതിന്‍റെ രാഷ്ട്രീയം എന്താണെന്നും ജില്ലാ നേതാക്കൾ ചോദിച്ചു.


Read Previous

വിദ്യാർത്ഥി വിസയിൽ റഷ്യയിലെത്തി; ലഹരിക്കേസിൽ കുടുക്കി ഉക്രെയ്നെതിരെ യുദ്ധത്തിനയച്ചു; പ്രധാനമന്ത്രിയോട് രക്ഷിക്കണമെന്ന് അപേക്ഷിച്ച് ഗുജറാത്ത് സ്വദേശി

Read Next

റിയാദ് ടാക്കീസ് ക്യാരംസ് ടൂർണമെന്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »