Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിങ്ങള്‍ക്കൊപ്പം ഞാനും ഇറാനില്‍ ഉണ്ടാകേണ്ടതുണ്ട്’; 50 വര്‍ഷത്തിന് ശേഷം റെസ പഹ്‌ലവി ഇറാനിലേക്ക് മടങ്ങുന്നു


ടെഹ്‌റാന്‍: ഇറാനില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ രാജ്യത്തേക്ക് മടങ്ങിവരുന്നെന്ന സൂചന നല്‍കി ഇറാനിലെ മുന്‍ കിരീടാവകാശി റെസ പഹ്‌ലവി. സാമൂഹിക മാധ്യമമായ എക്‌സിലൂടെ ആയിരുന്നു പ്രഖ്യാപനം. ‘ദേശീയ വിപ്ലത്തിന്റെ വിജയ സമയത്ത് മാതൃ രാജ്യത്തേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പി ലാണ് ഞാന്‍. നിങ്ങള്‍ക്കൊപ്പം ഞാനും ഇറാനില്‍ ഉണ്ടാകേണ്ടതുണ്ട്. ആ ദിനം അടുത്തെത്തിയതായി ഞാന്‍ വിശ്വസിക്കുന്നു’- പഹ്‌ലവി എക്‌സില്‍ കുറിച്ചു.

അഞ്ച് പതിറ്റാണ്ടോളമായി അമേരിക്കയില്‍ ജീവിക്കുന്ന പഹ്ലവി പ്രതിഷേധം ശക്തമാകുന്നതിനിടെ വീഡിയോ സന്ദേശവുമായി രംഗത്ത് എത്തുകയായിരുന്നു. തെരുവിലിറങ്ങുക മാത്രമല്ല നഗര കേന്ദ്രങ്ങള്‍ പിടിച്ചെടുക്കണമെന്നും അദേഹം ഇറാനിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഗതാഗതം, എണ്ണ, വാതകം, ഊര്‍ജം തുടങ്ങിയ പ്രധാന മേഖലകളിലെ തൊഴിലാളികള്‍ ജോലി അവസാനിപ്പിച്ച് രാജ്യ വ്യാപകമായി സമരങ്ങളില്‍ പങ്കുചേരാനും പഹ്‌ലവി അഭ്യര്‍ത്ഥിച്ചു.

1979 ലെ ഇസ്ലാമിക വിപ്ലവത്തില്‍ പുറത്താക്കപ്പെട്ട ഇറാനിലെ അവസാന ഷായുടെ മകനാണ് 65 കാരനായ റിസ പഹ്‌ലവി. രാജഭരണം തിരികെ കൊണ്ടുവരാന്‍ ശ്രമിക്കില്ലെന്ന സൂചനകള്‍ നേരത്തെ റിസ പഹ്‌ലവി നല്‍കിയിരുന്നു. അതേസമയം ഇറാനില്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഉണ്ടായ പ്രതിഷേധം പതിനാലാം നാള്‍ പിന്നിടുമ്പോള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇറാന്‍ പരമാധികാരി ആയത്തുള്ള ഖൊമനേയിക്കെതിരെ തിരിഞ്ഞ പ്രതിഷേധക്കാര്‍ പൗരോഹിത്യ ഭരണാധി കാരികള്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. സംഘര്‍ഷത്തില്‍ ഇതുവരെ 62 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.


Read Previous

പാക് ഭരണഘടനാ ഭേദഗതിക്ക് പിന്നില്‍ ഓപ്പറേഷന്‍ സിന്ദൂറിലേറ്റ കനത്ത തിരിച്ചടി: തുറന്നടിച്ച് ഇന്ത്യന്‍ പ്രതിരോധ മേധാവി

Read Next

ശിരോവസ്ത്രങ്ങൾ കത്തിച്ചും മുടിമുറിച്ചും പ്രതിഷേധം; വധശിക്ഷ പോലും ഭയക്കാതെ ഇറാനിലെ മത ഭരണ കൂടത്തിനെതിരെ സ്ത്രീകൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »