Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശിരോവസ്ത്രങ്ങൾ കത്തിച്ചും മുടിമുറിച്ചും പ്രതിഷേധം; വധശിക്ഷ പോലും ഭയക്കാതെ ഇറാനിലെ മത ഭരണ കൂടത്തിനെതിരെ സ്ത്രീകൾ


ടെഹ്‌റാൻ: ഇറാനിലെ തെരുവുകളിൽ വധശിക്ഷ പോലും ഭയക്കാതെ സ്ത്രീകൾ ശിരോവസ്ത്രങ്ങൾ (ഹിജാബ്) പരസ്യമായി കത്തിച്ചും മുടി മുറിച്ചും പ്രതിഷേധിക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറൽ. പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ ചിത്രം കത്തിച്ചും അതിൽ നിന്നും സിഗരറ്റിന് തീകൊളുത്തിയും ഇറാനിയൻ യുവതികൾ നടത്തുന്ന പ്രതിഷേധം മുന്നേറുകയാണ്.

മതത്തിന്റെ പേരിൽ സ്ത്രീകളെ വരിഞ്ഞുമുറുക്കിയ ഭരണകൂടത്തിന്റെ കരണത്തേറ്റ കനത്ത പ്രഹര മാണ് ഇത്തരം സമരമുറകൾ. പരമോന്നത നേതാവിനെ അപമാനിക്കുന്നതും സ്ത്രീകൾ പൊതുസ്ഥലത്ത് പുകവലിക്കുന്നതും ഇറാനിൽ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.

പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കടുത്ത മുന്നറിയിപ്പുമായി ഭരണകൂടം രംഗത്തെത്തിയി ട്ടുണ്ട്. നിയമലംഘകർക്ക് വധശിക്ഷ നൽകുമെന്ന് ടെഹ്‌റാനിലെ പ്രോസിക്യൂട്ടർ മുന്നറിയിപ്പ് നൽകി. ഇതിനോടകം തന്നെ ടെഹ്‌റാനിൽ മാത്രം പ്രതിഷേധവുമായി ബന്ധപ്പെട്ട മരണസംഖ്യ 200 കടന്നു. കഴിഞ്ഞ വർഷം ഖൊമേനിയുടെ ചിത്രം കത്തിക്കുന്ന വീഡിയോ പങ്കുവെച്ച ഒമിദ് സർലാക്ക് എന്ന യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.

ഇറാനിയൻ സ്ത്രീകളുടെ ഈ സമാനതകളില്ലാത്ത ധീരതയെ വാനോളം പുകഴ്ത്തുകയാണ് ലോകം. യഥാർത്ഥ പോരാളികൾ ഇവരാണ് എന്നാണ് ഭൗമരാഷ്ട്രീയ വിദഗ്ധനായ ക്ലേ ട്രാവിസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. സ്വാതന്ത്ര്യത്തിനായി സ്വന്തം ജീവൻ പണയപ്പെടുത്തി ഇറാനിലെ യുവതികൾ നടത്തുന്ന ഈ വിപ്ലവം 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യാവകാശ പോരാട്ടമായി മാറിക്കഴിഞ്ഞു.


Read Previous

നിങ്ങള്‍ക്കൊപ്പം ഞാനും ഇറാനില്‍ ഉണ്ടാകേണ്ടതുണ്ട്’; 50 വര്‍ഷത്തിന് ശേഷം റെസ പഹ്‌ലവി ഇറാനിലേക്ക് മടങ്ങുന്നു

Read Next

പ്രക്ഷോഭകാരികള്‍ ദൈവത്തിന്റെ ശത്രുക്കളെന്ന് ഇറാന്‍, ശക്തമായ നടപടിയെന്ന് മുന്നറയിപ്പ്; പ്രതികരിച്ച് ലോകരാഷ്ട്രങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »