ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും കോര്പറേഷന് മേയറാക്കാത്തതിലെ അതൃപ്തി പ്രകടമാക്കി ശാസ്തമംഗലം കൗണ്‍സിലര്‍ ആര് ശ്രീലേഖ. പുത്തരിക്കണ്ടത്തെ ബിജെപി പൊതു സമ്മേളന വേദിയില്‍ പ്രധാനമന്ത്രി മോദിയുടെ അടുത്ത് പോലും പോകാതെയാണ് ശ്രീലേഖ അതൃപ്തി പ്രകടിപ്പി ച്ചത്. മേയര്‍ വിവി രാജേഷും, കെ സുരേന്ദ്രനും ഉള്‍പ്പടെയുള്ള നേതാക്കള്‍ മോദിയെ യാത്രയാക്കുന്ന ഘട്ടത്തിലും, ശ്രീലേഖ ആ പരിസരത്തേക്ക് പോലും പോകാതെ മാറിനിന്നു.

പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലുണ്ടായിരുന്നെങ്കിലും മോദിയില്‍ നിന്നും സംസ്ഥാന നേതാക്കളില്‍ നിന്നും അകലം പാലിച്ചു മാറിനില്‍ക്കുകയായിരുന്നു ശ്രീലേഖ. മോദിയെ യാത്ര അയക്കാനായി മറ്റ് നേതാക്കളെല്ലാം കൂടിനില്‍ക്കുമ്പോഴും സ്വന്തം ഇരിപ്പിടത്തില്‍ നിന്ന് എണീറ്റ് മാറിനില്‍ക്കുകയായി രുന്നു ശ്രീലേഖ.
അതേസമയം, കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് രംഗത്തെത്തി. വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷപ്രചാരണവും വിലപ്പോ വില്ലെന്നാണ് സതീശന് പ്രതികരിച്ചത്. വര്‍ഗീയ ശക്തികളെ കുഴിച്ചുമൂടാന്‍ യുഡിഎഫ് ഏതറ്റം വരെയും പോകുമെന്നും യുഡിഎഫിന്റെ മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
