ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അഡ്‌ലെയ്‌ഡ്: അഡ്‌ലെയ്‌ഡിൽ നടന്ന നിർണായകമായ മൂന്നാം ടി20 മത്സരത്തിൽ ഓസ്‌ട്രേലിയയെ 17 റൺസിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ടീം പരമ്പര 2-1ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തിൽ 159 റൺസിൽ അവസാനിച്ചു. 55 പന്തിൽ 82 റൺ സെടുത്ത് ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയ സ്മൃതി മന്ദാനയാണ് പ്ലെയർ ഓഫ് ദി മാച്ച്. ബൗളിംഗിൽ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ശ്രേയങ്ക പാട്ടീലിന്‍റെയും ശ്രീ ചരണിയുടെയും പ്രകടനമാണ് ഓസ്‌ട്രേലിയയെ പിടിച്ചു കെട്ടാൻ ഇന്ത്യയെ സഹായിച്ചത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി സ്മൃതി മന്ദാനയും ഷഫാലി വർമ്മയുമാണ് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തത്. തുടക്കത്തിൽ തന്നെ ഷഫാലിയെ (19) നഷ്ടമായെങ്കിലും ജെമീമ റോഡ്രിഗസിനെ കൂട്ടു പിടിച്ച് സ്മൃതി ഇന്ത്യൻ സ്‌കോർ ഉയർത്തി. പവർപ്ലേയിൽ തന്നെ ഇന്ത്യൻ സ്‌കോർ 50 കടന്നു. 38 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച സ്മൃതി മന്ദാന എട്ട് ഫോറും മൂന്ന് സിക്സുമടക്കം 149 സ്ട്രൈക്ക് റേറ്റിലാണ് 82 റൺസ് അടിച്ചുകൂട്ടിയത്. 16-ാം ഓവറിൽ സ്മൃതി പുറത്തായ ശേഷം ക്രീസിലെത്തിയ റിച്ച ഘോഷ് 7 പന്തിൽ 18 റൺസെടുത്ത് സ്‌കോറിംഗിന് വേഗം കൂട്ടി. 41 പന്തിൽ 59 റൺസെടുത്ത ജെമീമയുടെ പ്രകടനവും ഇന്ത്യൻ ഇന്നിംഗ്‌സിൽ നിർണായകമായി. അവസാന ഓവറിൽ ജെമീമ ഉൾപ്പെടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും ഇന്ത്യ 176 എന്ന ശക്തമായ നിലയിൽ എത്തിയിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. രേണുക സിംഗ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഓപ്പണർമാരായ ജോർജിയ വോളും ബെത്ത് മൂണിയും ചേർന്ന് 18 റൺസ് അടിച്ചെടുത്തു. എന്നാൽ രണ്ടാം ഓവറിൽ തന്നെ വോളിനെ (10) പുറത്താക്കി ശ്രേയങ്ക പാട്ടീൽ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. തൊട്ടുടുത്ത ഓവറിൽ ബെത്ത് മൂണിയെ രേണുക സിംഗ് പുറത്താ ക്കി. തന്‍റെ 350-ാം അന്താരാഷ്ട്ര മത്സരം കളിക്കാനിറങ്ങിയ എലീസ് പെറി (1) നാലാം ഓവറിൽ ശ്രേയങ്ക യുടെ പന്തിൽ പുറത്തായതോടെ ഓസ്‌ട്രേലിയ 32-ന് 3 എന്ന നിലയിൽ പതറി.
ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും 45 പന്തിൽ 57 റൺസെടുത്ത ആഷ്‌ലി ഗാർഡ്നർ ഓസ്‌ട്രേലിയൻ നിരയിൽ പൊരുതി നിന്നു. എന്നാൽ 16-ാം ഓവറിൽ ഗാർഡ്നറെ അരുന്ധതി റെഡ്ഡി പുറത്താക്കിയതോടെ ആതിഥേയരുടെ പ്രതീക്ഷകൾ അസ്തമിച്ചു. ഗ്രേസ് ഹാരിസ്, സോഫി മോളിനക്സ്, അന്നബെൽ സതർലാ ൻഡ് എന്നിവർക്ക് കാര്യമായ സംഭാവനകൾ നൽകാൻ സാധിക്കാതെ വന്നതോടെ ഓസ്‌ട്രേലിയൻ ഇന്നിം ഗ്‌സ് 159-ൽ അവസാനിച്ചു. ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനമാണ് ശക്തരായ ഓസ്‌ട്രേലി യൻ നിരയെ ലക്ഷ്യത്തിന് 17 റൺസ് അകലെ തളച്ചിടാൻ സഹായിച്ചത്.
Mandana's explosive batting and Shreyanka's spin strategy; Australia loses the third T20 by 17 runs. India wins the T20 series.
