Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇത് നയമല്ല, കീഴടങ്ങിയവരെ ചൂഷണം ചെയ്യല്‍: തന്ത്രപരമായ സ്വയംഭരണം മോദി പണയപ്പെടുത്തി; എണ്ണ ഇറക്കുമതിയിലെ യുഎസ് ഇളവിനെ പരിഹസിച്ച് രാഹുൽ ഗാന്ധി”


ന്യൂഡൽഹി: വിദേശനയവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിൻ്റെ തീരുമാനങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ വിദേശനയം “കീഴടങ്ങിയ വ്യക്തിയെ ചൂഷണം ചെയ്‌തതിൻ്റെ ഫലമാണ്” എന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.

പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ഹോർമുസ് കടലിടുക്കിലെ ഗതാഗതത്തിന് തടസം നേരിട്ട സാഹചര്യത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്ക 30 ദിവസത്തെ അനുമതി ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിൻ്റെ പരിഹാസം.

“ജനങ്ങളുടെ ഇച്ഛാശക്തിയിൽ നിന്നാണ് ഇന്ത്യയുടെ വിദേശനയം ഉയർന്നു വന്നത്. അത് ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും സത്യത്തിലും അഹിംസയിലും അധിഷ്‌ഠിതവും ആത്മീയ ധാർമ്മികതയിൽ വേരൂന്നിയതും ആയിരുന്നു. ഇന്ന് നമ്മൾ കാണുന്നത് നയമല്ല. ഒരു വിട്ടുവീഴ്‌ച ചെയ്‌ത വ്യക്തിയെ ചൂഷണം ചെയ്‌തതിൻ്റെ ഫലമാണ്” – പ്രതിപക്ഷ നേതാവ് എക്‌സിൽ കുറിച്ചു.

നേരത്തെ, യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് ഇന്ത്യൻ റിഫൈനർമാർക്ക് റഷ്യൻ എണ്ണ വാങ്ങുന്നതിനായി 30 ദിവസത്തെ താത്ക്കാലിക ഇളവ് പുറപ്പെടുവിച്ചതായി പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്‍റ് ട്രംപിന്‍റെ ഊർജ അജണ്ട എണ്ണ, വാതക ഉത്പാദനം എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിച്ചിരിക്കുക യാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

“ഇന്ത്യൻ റിഫൈനർമാർക്ക് റഷ്യൻ എണ്ണ വാങ്ങാൻ ട്രഷറി വകുപ്പ് 30 ദിവസത്തെ ഇളവ് താൽക്കാലി കമായി പുറപ്പെടുവിക്കുന്നു. ഈ ഹ്രസ്വകാല നടപടി റഷ്യൻ സർക്കാരിന് കാര്യമായ സാമ്പത്തിക നേട്ടമുണ്ടാക്കില്ല. കാരണം ഇതിനകം കടലിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലെ എണ്ണയുടെ ഇടപാടുകൾക്ക് മാത്രമേ ഇതിന് അംഗീകാരമുള്ളൂ” സ്കോട്ട് ബെസെൻ്റ് പറഞ്ഞു.

“ഇന്ത്യ അമേരിക്കയുടെ ഒരു അവശ്യ പങ്കാളിയാണ്, ഇന്ത്യ യുഎസ് എണ്ണ വാങ്ങുന്നത് വർധിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ആഗോള ഊർജ്ജ സംബന്ധിയായ കാര്യങ്ങളെ നിയന്ത്രിക്കാനുള്ള ഇറാൻ്റെ ശ്രമത്തെ ലഘൂകരിക്കാൻ ഈ താത്‌ക്കാലിക നടപടി സഹായിക്കും” ബെസെൻ്റ് പറഞ്ഞു.

ഇറാൻ യുദ്ധക്കപ്പൽ മുങ്ങിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനേയും രാഹുൽ ഗാന്ധി ചോദ്യം ചെയ്‌തു. “തന്ത്രപരമായ സ്വയംഭരണം ഉപേക്ഷിച്ച ഒരു പ്രധാനമന്ത്രി”യാണ് ഇന്ത്യയ്‌ക്കുള്ളതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി നില നിന്നിരുന്ന ഇന്ത്യയുടെ വിദേശനയം നിലവിലെ സർക്കാർ തകർത്തുവെന്ന് കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെയും ആരോപിച്ചു.

Submissive foreign policy: Modi pawned strategic autonomy; Rahul Gandhi mocks US exemption on oil imports


Read Previous

ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണം: സൗദിയോടൊപ്പം ഉറച്ചുനിൽക്കുമെന്ന് കുവൈത്തും മറ്റ് അറബ് രാഷ്ട്രങ്ങളും, സൗദി കിരീടാവകാശിയും കുവൈത്ത് പ്രധാനമന്ത്രിയും ചര്‍ച്ച നടത്തി

Read Next

ഹൈക്കോടതിയെ സമീപിച്ച് ആർ ശ്രീലേഖ,​ സർക്കാരിന്റെ വിശദീകരണം തേടി കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »