ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ഹോർമുസ് കടലിടുക്കിനെ ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. ആക്രമണങ്ങൾ തുടർന്നാൽ മിഡിൽ ഈസ്റ്റിൽ നിന്ന് ഒരു ലിറ്റർ എണ്ണ പോലും കയറ്റി അയക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി മണിക്കൂറുകൾക്കുള്ളിലാണ് ഇറാന്റെ പ്രതികരണം.
ആഗോള എണ്ണ വിതരണത്തിന്റെ 20% കടന്ന് പോകുന്ന ഹോർമുസ് കടലിടുക്ക്, രണ്ടാം ആഴ്ചയിലേക്ക് കടന്ന മിഡിൽ ഈസ്റ്റ് സംഘർഷത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്.തിങ്കളാഴ്ച സി.ബി.എസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ആഗോള എണ്ണ പ്രവാഹത്തിൽ ഇറാൻ ഇടപെട്ടാൽ അത് ഇറാന്റെ അന്ത്യമായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. “അവർക്ക് ചെയ്യാൻ കഴിയുന്നതെല്ലാം അവർ പ്രയോഗിച്ച് കഴിഞ്ഞു. ഇനി എന്തെങ്കിലും തമാശയ്ക്ക് അവർ ശ്രമിച്ചാൽ അത് ആ രാജ്യത്തിന്റെ അന്ത്യമായിരിക്കും, പിന്നീട് ആ പേര് പോലും ആരും കേൾക്കില്ല,” ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് ഇപ്പോൾ തുറന്ന് കിടക്കുകയാണെന്നും അത് പിടിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. മുമ്പ്, ഇറാൻ കടലിടുക്ക് വഴിയുള്ള എണ്ണ കയറ്റുമതി തടസ്സപ്പെടുത്തിയാൽ 20 മടങ്ങ് കൂടുതൽ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
