Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കടൽത്തീരം വിട്ട് അമേരിക്ക; കടലിനടിയിൽ ഇറാന്റെ ‘മിന്നൽ പിണർ’: ശത്രുക്കളെ വിറപ്പിക്കാൻ സെക്കൻഡിൽ 100 മീറ്റർ വേഗമുള്ള മിസൈലുകൾ! ഇറാന്റെ പുതിയ മിസൈൽ കരുത്തിൽ വിറച്ച് പശ്ചിമേഷ്യ!


തെഹ്‌റാൻ: ആഗോള ശക്തികളെ ഞെട്ടിച്ചുകൊണ്ട് പുതിയ നാവിക പ്രതിരോധ കരുത്ത് വെളിപ്പെടുത്തി ഇറാൻ. സെക്കൻഡിൽ 100 മീറ്റർ വേഗതയിൽ ജലത്തിനടിയിലൂടെ സഞ്ചരിക്കാൻ ശേഷിയുള്ള അത്യാധുനിക മിസൈലുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഡെപ്യൂട്ടി കമാൻഡർ അലി ഫദവി പ്രഖ്യാപിച്ചു.

വെള്ളത്തിനടിയിൽ മിന്നൽവേഗത്തിൽ ലക്ഷ്യം കാണുന്ന ഈ മിസൈലുകൾ വരും ദിവസങ്ങളിൽ തന്നെ പ്രവർത്തനക്ഷമമാക്കുമെന്നാണ് സൂചന. സാധാരണ ടോർപ്പിഡോകളേക്കാൾ ഇരട്ടിയിലധികം വേഗതയാണിതെന്ന് വിലയിരുത്തപ്പെടുന്നു.

നിലവിൽ പേർഷ്യൻ ഗൾഫിലുള്ള അമേരിക്കൻ നാവികസേന ഇറാൻ തീരത്തുനിന്ന് 700 കിലോമീറ്റ റോളം അകലെയാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇറാന്റെ പ്രഹരശേഷിയെ ഭയന്നാണ് യുഎസ് കപ്പലുകൾ ഇത്രയും ദൂരത്തിൽ മാറിനിൽക്കുന്നതെന്ന് അലി ഫദവി അവകാശപ്പെട്ടു.ജലത്തിന്റെ ഘർഷണം കുറച്ച് വായു കുമിളകൾക്കുള്ളിലൂടെ മിസൈൽ പായിക്കുന്ന ‘സൂപ്പർ കാവിറ്റേഷൻ’ സാങ്കേതികവിദ്യയാണ് ഇറാൻ ഇതിൽ പ്രയോഗിച്ചിരിക്കുന്നതെന്ന് കരുതപ്പെടുന്നു.

“ശത്രുക്കൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ദൂരത്തിൽ അവരെ തകർക്കാൻ ഇറാന്റെ പ്രതിരോധ സേന സജ്ജമാണ്.” – അലി ഫദവി മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാന്റെ ഈ പുതിയ നീക്കം അമേരിക്കയ്ക്കും ഇസ്രായേലിനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കടലിലൂടെയുള്ള ചരക്ക് നീക്കത്തെയും യുദ്ധക്കപ്പലുകളെയും നിഷ്പ്രഭമാക്കാൻ ഈ മിസൈലുകൾക്ക് കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.


Read Previous

അഭിമാനത്തിന്റെ മൂന്ന് നൂറ്റാണ്ടുകൾ; പതറാത്ത പതാകയുമായി സൗദി അറേബ്യ മുന്നോട്ട്: കിരീടാവകാശിയുടെ വാക്കുകൾ ആവേശമാകുന്നു

Read Next

അസീറിൽ വൻ ദുരന്തം ഒഴിവായി: കുത്തിയൊലിച്ച പ്രളയത്തിൽ നിന്നും രണ്ട് പൗരന്മാരെ അതിർത്തി സംരക്ഷകർ രക്ഷപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »