ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെഹ്‌റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ സുരക്ഷാ സേനയും സായുധ സംഘവും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ 10 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇറാനിയൻ വാർത്താ ഏജൻസിയായ ‘ഫാർസ്’ ആണ് ശനിയാഴ്ച നടന്ന സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.

പ്രദേശത്ത് തമ്പടിച്ച സായുധ സംഘത്തെ നേരിടാൻ സുരക്ഷാ സേന നടത്തിയ നീക്കമാണ് വലിയ ഏറ്റുമുട്ടലിലേക്ക് വഴിമാറിയത്. കൊല്ലപ്പെട്ടവരിൽ റെവല്യൂഷണറി ഗാർഡ്സ് (IRGC), പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്നുണ്ടോ എന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സായുധ സംഘത്തിലെ എത്രപേർ കൊല്ലപ്പെട്ടുവെന്നോ അവർ ഏത് വിഭാഗത്തിൽപ്പെട്ടവരാണെന്നോ ഉള്ള വിവരങ്ങൾ ഏജൻസി വെളിപ്പെടുത്തിയിട്ടില്ല.
മേഖലയിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്നും സുരക്ഷാ സേന പ്രദേശം വളഞ്ഞി രിക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദേശ ശക്തികളുടെ പിന്തുണയോടെ രാജ്യത്ത് അസ്ഥിരതയുണ്ടാക്കാൻ ശ്രമിക്കുന്ന ‘ഭീകരവാദികളാണ്’ ആക്രമണത്തിന് പിന്നിലെന്ന് ഇറാനി യൻ അധികൃതർ ആരോപിച്ചു.
