ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വാഷിംഗ്ടൺ ഡി.സി: ഇറാനുമായുള്ള സൈനിക നീക്കങ്ങൾ ശക്തമാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. ഇറാനെതിരായ അമേരിക്ക-ഇസ്രായേൽ സംയുക്ത സൈനിക നീക്കങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി.

ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള അമേരിക്ക-ഇസ്രായേൽ വ്യോമാക്രമണങ്ങളു ടെയും സൈനിക വിന്യാസത്തിന്റെയും നിലവിലെ അവസ്ഥ പ്രസിഡന്റ് നേരിട്ട് വിലയിരുത്തി. വരും ദിവസങ്ങളിൽ സ്വീകരിക്കേണ്ട തുടർനടപടികളെക്കുറിച്ച് യോഗത്തിൽ ധാരണയായി
കടുത്ത ഉപരോധങ്ങളും സൈനിക സമ്മർദ്ദവും തുടരുമ്പോഴും ഇറാനിയൻ സർക്കാർ ഇപ്പോഴും ആഭ്യന്തരമായി ശക്തമാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭരണകൂടത്തിന് കാര്യമായ ഉലച്ചിൽ തട്ടിയിട്ടില്ലെന്ന റിപ്പോർട്ട് അമേരിക്കൻ പ്രതിരോധ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള (Strait of Hormuz) എണ്ണക്കപ്പലുകളുടെ ഗതാഗതം തടയുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയതോടെ ആഗോള എണ്ണ വിപണിയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കവിഞ്ഞു. ഇത് ആഗോള സമ്പദ്വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയാൽ ലോകത്തെ ഇന്ധന വിതരണ ശൃംഖല തകരുമെന്ന ആശങ്കയി ലാണ് മറ്റ് ലോകരാജ്യങ്ങൾ. യുദ്ധം വ്യാപിക്കുന്നത് തടയാൻ നയതന്ത്ര ഇടപെടലുകൾ വേണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
