ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ബീജിംഗ്: ഹോർമുസ് കടലിടുക്കിലെ എണ്ണക്കപ്പലുകളുടെ സുരക്ഷാ കാര്യത്തിൽ ചൈന സ്വന്തം നിലയ്ക്ക് ഇടപെടണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യത്തിന് മറുപടിയുമായി ചൈന. തങ്ങളുടെ ഊർജ്ജ വിതരണ ശൃംഖല ഏത് പ്രതിസന്ധിയെയും നേരിടാൻ സജ്ജമാണെന്നും ബാഹ്യ വിപണിയിലെ മാറ്റങ്ങൾ ചൈനയെ ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
ചൈനീസ് വക്താവ് ഫു ലിങ്ഹുയ് ആണ് ബീജിംഗിൽ വാർത്താ സമ്മേളനത്തിൽ ചൈനയുടെ നിലപാട് വ്യക്തമാക്കിയത്. “രാജ്യത്തെ ഊർജ്ജ വിതരണ സുരക്ഷാശേഷി നിലവിൽ താരതമ്യേന ശക്തമാണ്. അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകളെയും വെല്ലുവിളികളെയും നേരിടാൻ ആവശ്യമായ ശക്തമായ അടിത്തറയും അനുകൂല സാഹചര്യങ്ങളും ചൈനയ്ക്കുണ്ട്,” അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ കപ്പലുകൾക്ക് സ്വന്തം നിലയിൽ സംരക്ഷണം ഉറപ്പാക്കണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുഎസ് സൈന്യം ഈ പാതയിൽ സൗജന്യമായി കാവൽ നിൽക്കേ ണ്ടതില്ലെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്. എന്നാൽ, തങ്ങളുടെ എണ്ണ ഇറക്കുമതി സുരക്ഷിത മാണെന്നും മറ്റ് സമ്മർദ്ദങ്ങൾ ആവശ്യമില്ലെന്നുമാണ് ചൈന ഇപ്പോൾ വ്യക്തമാക്കുന്നത്.
മേഖലയിലെ സൈനിക ചിലവ് കുറയ്ക്കാൻ സഖ്യകക്ഷികളെയും ചൈനയെയും പ്രേരിപ്പിക്കാനുള്ള ട്രംപിന്റെ തന്ത്രത്തിനാണ് ചൈന മറുപടി നൽകിയത്. വിപണിയിലെ സ്ഥിരത: അന്താരാഷ്ട്ര എണ്ണ വിലയിലുണ്ടാകുന്ന മാറ്റങ്ങളെ പ്രതിരോധിക്കാൻ ചൈനയുടെ ആഭ്യന്തര വിപണി സുസജ്ജമാണെന്ന് വക്താവ് ആവർത്തിച്ചു.
