വിദ്യാർത്ഥി സമൂഹത്തെ ദുരന്തങ്ങളിലേക്ക് തള്ളിവിടരുത്: ആർ.ഐ.സി.സി റിസ്‌കോൺ


റിയാദ്: പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെയും ജെണ്ടർ ന്യുട്രാലിറ്റിയുടെയും പേരിൽ വിദ്യാർത്ഥി സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിവിടരുതെന്ന് റിയാദ് ഇസ്‌ലാ മിക് സ്റ്റുഡന്റസ് കോൺക്ലേവ് റിസ്‌കോൺ ആവശ്യപ്പെട്ടു. എല്ലാവര്ക്കും തങ്ങളുടെ വിശ്വാസങ്ങൾ പുലർത്തിക്കൊണ്ട് തന്നെ പൊതുസമൂഹത്തിൽ ഇടപെടാൻ അവകാശം നൽകുന്ന ഭരണഘടന നിലനിൽക്കുന്ന ഇന്ത്യയിൽ മതനിരാസവും ലൈംഗിക ആരാച കത്വങ്ങളും സർക്കാർ സംവിധാനങ്ങൾ വഴി അടിച്ചേൽപ്പിച്ച് ക്യാംപസുകളിൽ അധാർ മ്മിക അന്തരീക്ഷം സൃഷ്ടിക്കുന്നത് പ്രതിഷേധാർഹമാണ്.

റിയാദ് ശിലാമിക് സ്റ്റുഡന്റസ് കോൺക്ലേവ് റിസ്‌കോൺ സമ്മേളനത്തിൽ വിസ്‌ഡം യൂത്ത് ജനറൽ സെക്രട്ടറി താജുദ്ദീൻ സ്വലാഹി സംസാരിക്കുന്നു

ഭരണഘടനാ മൂല്യങ്ങളെ ബാലികഴിക്കാതെ പഠനാന്തരീക്ഷം ക്യാംപസുകളിൽ ഉറപ്പ് വരുത്തണം. ധാർമ്മിക മൂല്യങ്ങൾ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ വിദ്യാർ ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഉണർന്ന് പ്രവർത്തിക്കണം. മയക്ക് മരുന്നും ലൈംഗിക അരാചകത്വങ്ങളും വിദ്യാർത്ഥി ജീവിതങ്ങളെ ഇല്ലാതാക്കുന്ന വാർത്തകൾ ദിനേന വന്ന് കൊണ്ടിക്കരിക്കുന്നത് ഗൗരവതരമായി കാണാൻ സമൂഹം തയ്യാറാവ വുകയും ശക്തമായ ബോധവൽക്കരണവും ഇടപെടലുകളും ഇത്തരം ദുരന്തങ്ങളിൽ നിന്ന് വിദ്യാർഥിസമൂഹത്തെ രക്ഷിക്കാൻ അനിവാര്യമാണെന്നും സമ്മേളനം ആവശ്യപ്പെട്ടു.

തങ്ങളുടെ കഴിവുകളെ പരിപോഷിപ്പിക്കും വിധം പാഠ്യപദ്ധതികൾ പരിഷ്‌കരിക്കാനും വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷമുള്ള ക്യാംപസ് ഉറപ്പുവരുത്താനുമാണ് ഭരണാധി കാരികൾ ശ്രദ്ധിക്കേണ്ടതെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ശിഫ ഹൈക്ലാസ്സ് ഇസ്തിറാഹയിൽ നടന്ന റിസ്‌കോൺ അഡ്വ: ഹബീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്‌തു. പ്രമുഖ  ഫാമിലി കൗൺസിലറും ഇസ്‌ലാമിക  പ്രബോധകനുമായ പ്രൊഫ: ഹാരിസ് ബിൻ സലീം, വിസ്‌ഡം യൂത്ത് ജനറൽ സെക്രട്ടറി താജുദ്ദീൻ സ്വലാഹി, എഡ്യുക്കേഷണൽ ട്രെയിനർ അൽമനാർ സൈനുദ്ദീൻ, ഷുക്കൂർ ചക്കരക്കല്ല്, ആഷിക് ബിൻ അഷ്‌റഫ്, തുടങ്ങിയവർ സംസാരിച്ചു. ആർ.ഐ.സി.സി സ്റ്റുഡന്റസ് ചെയർമാൻ സഹജാസ് പയ്യോളിയുടെ അധ്യക്ഷത വഹിച്ചു. കൺവീനർ ഷൈജൽ വയനാട് സ്വാഗതവും തൻസീം കാളികാവ് നന്ദിയുഉം പറഞ്ഞു.


Read Previous

ലൈംഗിക ആരോപണം: ഹരിയാന മന്ത്രി രാജിവെച്ചു.

Read Next

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 138 -ാം സ്ഥാപക ദിനം ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആഘോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »