സിറ്റി ഫ്ലവര്‍ ദവാദമിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു, കില്ലര്‍ ഓഫര്‍ സ്വന്തമാക്കാന്‍ വന്‍ ജനത്തിരക്ക്.


റിയാദ് /ദവാദമി: ജനകീയ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്ലവര്‍ ഡിപ്പാര്‍ ട്ട്മെന്റ് സ്റ്റോര്‍. ദവാദമി കിംഗ്‌ അബ്ദുല്‍ അസീസ്‌ റോഡില്‍ ഫയസ്‌ലിയ സ്ട്രീറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു സിറ്റി ഫ്ലവര്‍ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം ഗുര്‍മീല്‍ ഉത്ഘാടനം ചെയ്ത ചടങ്ങില്‍ ദവാദമിയിലെ പൗര പ്രമുഖരായ അബ്ദുള്ള ഫൈസല്‍ ഹമാദി,ഫഹദ് ഹമാദി തുടങ്ങിയവര്‍ മുഖ്യ അതിഥികള്‍ ആയിരുന്നു, സിറ്റി ഫ്ലവര്‍ സിനിയര്‍ ഡയറക്ടര്‍, ഇ കെ റഹീം, ഡയറക്ടര്‍ മൊഹസിന്‍ അഹമ്മദ് കോയ ,മറ്റു സിറ്റി ഫ്ലവര്‍ പ്രതിനിധികൾ കൂടാതെ ദവാദമിയിലെ വിവിധ സംഘടന പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ സന്നിഹിതരായിരുന്നു

സിറ്റി ഫ്ലവര്‍ ദവാദമി ശാഖ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം ഗുര്‍മീല്‍ ഉത്ഘാടനം ചെയ്യുന്നു

ഉത്ഘാടനത്തോടനുബന്ധിച്ച് നേരത്തെ പ്രഖ്യാപിച്ച ഓഫറായ, ആദ്യത്തെ 100 കസ്റ്റ മര്‍ക്ക് 150 റിയാലിന്‍റെ സാധനങ്ങള്‍ക്ക് 100 റിയാല്‍ കൊടുക്കുന്ന ഓഫര്‍ നിമിഷ നേരം കൊണ്ട് അവസാനിച്ചു , കൂടാതെ എല്ലാവിഭാഗത്തിലും കില്ലര്‍ ഓഫറുകൾ പ്രഖ്യാപി ച്ചിരുന്നു കോരിച്ചൊരിയുന്ന മഴയെപോലും അവഗണിച്ച് പ്രതീക്ഷിച്ചതിലും വലിയ ജനകൂട്ടമാണ് സിറ്റി ഫ്ലവര്‍ സന്ദര്‍ശിക്കാനും ഇഷ്ട സാധനങ്ങള്‍ സ്വന്തമാക്കാനും എത്തിച്ചേര്‍ന്നത് ഉത്ഘാടനത്തോടനുബന്ധിച്ചു നൽകുന്ന കില്ലർ ഓഫർ ജനുവരി 23 വരെ നീണ്ടുനിൽക്കും

വിന്റെര്‍ കാലത്തെ അതിജീവിക്കാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കു മുള്ള വിപുലമായ വസ്ത്രശേഖരം, പാദരക്ഷകള്‍ ആരോഗ്യ സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്മെറ്റിക്, വീട്ടുസാധനങ്ങള്‍, പെർഫ്യൂമുകൾ, ലോകോത്തര വാച്ചുകള്‍, ഇലക്‌ട്രോ ണിക്സ് ഉപകരണങ്ങള്‍, ഹോം ലിനന്‍, റോസ്റ്ററി, ചോേക്ലറ്റ് തുടങ്ങി ഉപഭോക്താക്കള്‍ക്ക് അവശ്യമുള്ളത് എല്ലാം ഡിപാര്‍ട്ട്മെന്റ് സ്റ്റോറില്‍ ലഭ്യമാണ്. പ്രവര്‍ത്തനം സമയം രാവിലെ ഒമ്പത് മുതല്‍ രാത്രി 12 വരെ ആയിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.


Read Previous

രണ്ടാം ട്വന്‍റി20; ലങ്കയോട് പൊരുതി തോറ്റ് ടീം ഇന്ത്യ

Read Next

ശ്രീലങ്കക്കെതിരെ കൂറ്റന്‍ ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »