പുതുകാല കവിതാ ചർച്ചയുമായി ചില്ലയുടെ ഡിസംബർ വായന


റിയാദ് : പുതിയ കാലത്തെ കവിതയുടെ മാറുന്ന ഭാവുകത്വത്തെ ചർച്ച ചെയ്തുകൊണ്ട് ചില്ലയുടെ ഡിസംബർ ‘എന്റെ വായന’ നടന്നു. റിയാദ് ബത്ഹയിലെ ശിഫ അൽ ജസീറയിൽ നടന്ന പരിപാടിയിൽ നാലു പുസ്തകങ്ങളുടെ വായനാനുഭവങ്ങൾ അവതരിപ്പിച്ചു.

ഖാലിദ് ഹുസൈനിയുടെ കൈറ്റ് റണ്ണർ എന്ന നോവലിന്റെ വായനാനുഭവം പങ്കു വെച്ചുകൊണ്ട് സഫറുദ്ദീൻ പരിപാടിക്ക് തുടക്കം കുറിച്ചു. രാഷ്ട്രീയവും സാമ്പ ത്തികവും സാമൂഹികവും സാംസ്കാരികവുമായ നിരവധി കലക്കം മറിച്ചിലു കൾക്ക് ഇരയായ അഫ്ഘാൻ ജനതയുടെ സംഭവബഹുലമായ ചരിത്രം നോവൽ വരച്ചിടുന്നു. അധിനിവേശപൂർവ്വ അഫ്ഘാന്റെ സൗന്ദര്യവും ശാന്തിയും അതിനു ശേഷമുള്ള ദുരന്തവും അശാന്തിയും വായനക്കാരനെ നോവിപ്പിക്കും വിധം ഹുസൈനി അവതരിപ്പിക്കുന്നതായി അവതാരകൻ പറഞ്ഞു.

വി മധുസൂദനൻ നായരുടെ കവിതകളുടെ വായനാനുഭവം സുരേഷ് ബാബു അവതരി പ്പിച്ചു. അഗസ്ത്യഹൃദയം, ഭാരതീയം എന്നീ കവിതകൾ നമ്മുടെ ധർമ്മ ബോധത്തി ന്റെയും ദേശീയതബോധത്തിന്റെയും ഉജ്ജ്വലമായ പാരമ്പര്യത്തെ ഉയർത്തിപ്പിടി ക്കുന്നു എന്ന് അവതാരകൻ അവകാശപ്പെട്ടു. പൊനം എന്ന കെ എൻ പ്രശാന്തിന്റെ പുതിയ നോവലിന്റെ വായനാനുഭവം പങ്കുവെച്ചത് ബീനയാണ്.

കേരള-കർണാടക അതിർത്തിയുടെ പശ്ചാത്തലത്തിൽ മനുഷ്യന്റെ ആർത്തി, പക എന്നിവയുടെ വന്യമായ ആവിഷ്ക്കാരമാണ് നോവൽ. പുതുകാല കവിതയുടെ ഭാവുകത്വത്തെ വിശദീകരിച്ചുകൊണ്ട് എം ഫൈസൽ, ലെനിനും വസന്തവും കാമവും എന്ന ശീർഷകത്തിലുള്ള ശ്രീകുമാർ കരിയാടിന്റെ കവിതാസമാഹാരത്തിന്റെ വായനാനുഭവം അവതരിപ്പിച്ചു.

അവതരിപ്പിക്കപ്പെട്ട പുസ്തകങ്ങളുടെ വിവിധ വശങ്ങൾ തുടർന്നു നടന്ന ചർച്ചയിൽ വിഷയമായി. വിശേഷിച്ച് കവിതയിലെ കാലസ്തംഭനം വന്ന വായനയും ചലനാത്മകമായ വായനയും തമ്മിലുള്ള വൈരുദ്ധ്യം പരിശോധിക്കപ്പെട്ടു. നിലവിലുള്ള ഭാവുകത്വ ത്തെയും സങ്കേതങ്ങളേയും പൊളിച്ചെഴുതുമ്പോൾ മാത്രമാണ് പുതിയ കല ഉണ്ടാകു ന്നത്. അത് രചനയിൽ മാത്രമല്ല, വായനയിലും പ്രതിഫലിക്കണം.

മലയാളത്തിൽ പുതിയ കവിത ഉണ്ടാകുന്നുണ്ട്. നമ്മുടെ കാലത്തിന്റെ നവസാമൂഹ്യ പദപ്രശ്നങ്ങളെ നിർദ്ധാരണം ചെയ്യാനുള്ള ഭാഷയും ഭാവവും രൂപവും അത് സ്വായത്തമാക്കുന്നുണ്ട്. ഇതര സാഹിത്യ ശാഖകളെ സ്വീകരിക്കുന്ന വിധം കവിത സ്വീകരിക്കപ്പെടുന്നില്ല, സ്വീകരിക്കപ്പെടുകയും ജനപ്രിയമായി ആഘോഷിക്കപ്പെടു കയും ചെയ്യുന്നവ പലപ്പോഴും കവിതയുടെ ലേബലിലുള്ള സാധനങ്ങൾ മാത്രമാണ് തുടങ്ങിയ നിരീക്ഷണങ്ങൾ ചർച്ചയിൽ ഉണ്ടായി. എന്നാൽ ഈണത്തിലും വൃത്ത ത്തിലും എഴുതപ്പെട്ട ജനപ്രിയമായ രചനകൾ മാത്രമാണ് കവിത എന്ന നിലപാടും അവതരിപ്പിക്കപ്പെട്ടു, ചർച്ചയിൽ വിപിൻ കുമാർ, ടി ആർ സുബ്രഹ്മണ്യൻ, ശിഹാബ് കുഞ്ചീസ്, വിനയൻ എന്നിവർ പങ്കെടുത്തു. കൊമ്പൻ മൂസ മോഡറേറ്ററായിരുന്നു.


Read Previous

മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്റര്‍ മാസ്റ്റർ മൈൻ്റ് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.

Read Next

സഫാമക്ക-കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് കൂപ്പൺ സമ്മാന വിതരണം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »