മുസാഹ്മിയ ഒ ഐ സി സി “സംഗമം ” സംഘടിപ്പിച്ചു.


മുസാഹ്മിയയുടെ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവാസികൾക്കായി നിലകൊള്ളുന്ന ഓ ഐ സി സി സംഘടിപ്പിച്ച ‘സംഗമം’ ശ്രദ്ധേയമായി. മുസാഹ്മിയ വസീല ഇസ്ത്രഹയിൽ വച്ച് നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

സാംസ്കാരിക സമ്മേളനം ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്‌ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ജയൻ മാവിള അധ്യക്ഷത വഹിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല മുഖ്യ പ്രഭാക്ഷണം നടത്തി. റിയാദിൽ നടത്തപ്പെടുന്ന ‘ചിന്തൻ ശിവിർ’ നെക്കുറിച്ച് ചടങ്ങില്‍ ഉണര്‍ ത്തിച്ചു, എല്ലാവരും ഓ ഐ സി സി അംഗത്വം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു

ചടങ്ങിന് ആശംസ നേര്‍ന്ന് കൊണ്ട് റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ടും ഷംനാദ് കരുനാഗപ്പള്ളി, മുഹമ്മദലി മണ്ണാർക്കാട്, യഹിയ കൊടുങ്ങല്ലൂർ, രഘുനാഥ് പറശ്ശിനിക്കടവ്, സജീർ പൂന്തുറ, ബാലു കുട്ടൻ, ഷാജി മഠത്തിൽ, നാസർ കല്ലറ, വല്ലി ജോസ്, നിസാർ പള്ളിക്കശ്ശേരി, അഖിനാസ് കരുനാഗപ്പള്ളി, ബഷീർ നന്മ, സാദിഖ് മൈത്രി, ശരത് ആലപ്പുഴ, ഇബ്രാഹിം കെഎംസിസി, സത്താർ ഓച്ചിറ, ഷാജഹാൻ, മൻഹാജ് അൽ അബീർ എന്നിവര്‍ സംസാരിച്ചു, 2023 കലണ്ടർ ലിയോ ടെക് എച്ച് ആർ മാനേജർ അബ്ദുൽ സലീം ആർത്തിയിൽ കൺവീനർ ഷാഹുൽഹമീദ്, എംകെ ഫുഡ്സ് ഡയറക്ടറും സൗദി നാഷണൽ കമ്മിറ്റി ട്രെഷററുമായ റഹ്മാൻ മുനമ്പത്തിന് കൈമാറി, ചടങ്ങിന് സെക്രട്ടറി റഹിം കൊല്ലം സ്വാഗതവും, ജീവകാരുണ്യ വിഭാഗം കൺവീനർ സുനിൽ മുത്താന നന്ദിയും പറഞ്ഞു.

അബീർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ഭാഷാ ദേശാന്തരങ്ങൾക്ക് അതീതമായി ധാരാളം ആളുകള്‍ക്ക് അനുഗ്രഹമായി. സംഗമത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഗാനസന്ധ്യയില്‍ പ്രശസ്ത ഗായകൻ കുഞ്ഞി മുഹമ്മദിനൊപ്പം പ്രമോദ് കോഴിക്കോട്, നൗഷാദ്, മോഹൻദാസ് കടയ്ക്കാവൂർ , പ്രശാന്ത് എന്നിവർ മനോഹര ഗാനങ്ങൾ ആലപിച്ചു. ധന്യ ടീച്ചർ ചിട്ടപ്പെടുത്തിയ കുട്ടികൾ അവതരിപ്പിച്ച മനോഹരമായ നൃത്തം കാണികൾക്ക് മികച്ച അനുഭവം സമ്മാനിച്ചു. ശ്യാംകുമാർ അഞ്ചൽ കോഡിനേറ്ററായി നടന്ന ലക്കി കൂപ്പൺ നറുക്കെ ടുപ്പിൽ സമ്മാനാർഹരായവർക്ക് സ്വർണ്ണനാണയം ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണംനടത്തി.

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ, നിസാം പാരിപ്പള്ളി, റിയാസ് കോവളം, ഷാനവാസ് അഞ്ചൽ, ലാൽ കരമന, മജീദ് ഇളമ്പ്രകോട്, നൗഷാദ് പുനലൂർ, ഷംനാദ് പുനലൂർ, ശ്യാം ചക്കുവള്ളി, ബിജീഷ് അയിലറ, ആകാശ്, വിഷ്ണു, സജിൻ കൊടുങ്ങല്ലൂർ,അജീഷ് മുത്താന, സജീവ് കരുനാഗപ്പള്ളി, സാജു മാവിള, ഹരി മാവിള, നസീർ പുനലൂർ, പ്രതാപ് ജോൺ ചാണ്ടി, മുകേഷ് കൊട്ടിയം, അഭിജിത്ത് അജി, സലിം പള്ളിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വ്യത്യസ്തങ്ങളായ വിഭവങ്ങളുമായി സംഘാടകർ വിളമ്പിയ നാടൻ ഭക്ഷണം പങ്കെടുത്തവർക്കെല്ലാം രുചിയുടെ മേള തന്നെ അനുഭവവേദ്യമാക്കി.


Read Previous

സൗദി അറേബ്യന്‍ മലയാളി ട്രെയിലര്‍ അസോസിയേഷന്‍ (സാംട്ട) അഞ്ചാം വാര്‍ഷികാഘോഷം ദമാമില്‍ ആഘോഷിച്ചു.

Read Next

തകർപ്പൻ ജയം, നിലംതൊടാനാവാതെ കിവീസ്; പരമ്പര സ്വന്തമാക്കി ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »