റിയാദ് കെഎംസിസി തൃശൂർ ജില്ലാ ഗുരുവായൂർ മണ്ഡലം കമ്മറ്റി കൗൺസിൽ ഷൗക്കത്ത് പാലപ്പിള്ളിയുടെ അധ്യക്ഷതയിൽ ക്ലാസ്സിക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് അക്ബർ വേങ്ങാട്ട് ഉൽഘാടനം ചെയ്തു. സെൻട്രൽ കമ്മറ്റി ആക്ടിംഗ് ജന സെക്രട്ടറി കബീർ വൈലത്തൂർ മുഖ്യ പ്രഭാഷണം നടത്തി.

പുതിയ ഭാരവാഹികളായി അബ്ദുൽ ഹമീദ് കടപ്പുറം (ചെയർമാൻ) ഷാഹിദ് കറുകമാട് (പ്രസിഡൻ്റ്) സുബൈർ ഒരുമനയൂർ (ജന സെക്രട്ടറി) അബ്ദുൽ നാസർ ആറ്റുപുറം (ട്രഷറർ) വൈസ് പ്രസിഡൻ്റ് മുഹമ്മദുണ്ണി ഗുരുവായൂർ, സൈദ് മുഹമ്മദ് കടപ്പുറം, മുഹമ്മദ് അകലാട്, മുസ്തഫ ചാവക്കാട്, ജോയിൻ്റ് സെക്രട്ടറി ഷാഹുൽ മുബാറക് കല്ലൂർ, കബീർ അകലാട്, ഫസലു കുഴിങ്ങര, നൗഷാദ് കടപ്പുറം എന്നിവരെ തിരഞ്ഞെടുത്തു.
നാഷണൽ കമ്മറ്റി സെക്രട്ടറിയേറ്റ് അംഗം ജലീൽ തിരൂർ റിട്ടേർണിങ് ഓഫീസർ ആയിരുന്നു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി പി സി അലി വയനാട്, ജില്ലാ കമ്മറ്റി പ്രസിഡൻ്റ് ഷൗക്കത്തലി പാലപ്പിള്ളി എന്നിവർ നിരീക്ഷകൻമാരയി മുഹമ്മദ് ഷാഫി വടക്കേക്കാട് സ്വാഗതവും, അബ്ദുൽ നാസർ ആറ്റുപുറം നന്ദിയും പറഞ്ഞു.