റിയാദ് :രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദിക്കു കീഴിൽ റിപ്ലബ്ലിക് ദിനത്തോടനുബന്ധിച്ചു റെസ് പബ്ലിക്ക സംഘടിപ്പിച്ചു . സൗദി ഈസ്റ്റ് നാഷനലിനു കീഴിലുള്ള ഒൻപതു സോൺ കേന്ദ്രങ്ങളിലായി നടന്ന പരിപാടിയിൽ സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ സംബന്ധിച്ചു .

അൽ ഖ്‌അസീം: ഇ ആർ ബഷീർ , റിയാദ് നോർത്ത് : പ്രദീപ് ആറ്റിങ്ങൽ ,റിയാദ് സിറ്റി : ജോസഫ് അതിരുങ്കൽ , അൽ ഹസ്സ : അർഷാദ് , അൽ ജുബൈൽ :ശരീഫ് മണ്ണൂർ ,ദമ്മാം :സാജിദ് ആറാട്ടുപുഴ ,അൽ ഖോബാർ :ഷബീർ മാറഞ്ചേരി , ഹായിൽ : സുനിൽ മാട്ടൂൽ ,എന്നിവർ ഉത്ഘാടനം ചെയ്തു.ഭരണഘടന ;
നിർമിതിയും നിർവഹണവും , റിപ്പബ്ലിക്ക് ; പ്രതീക്ഷയുടെ വർത്തമാനങ്ങൾ എന്നീ വിഷയങ്ങളിലുള്ള രണ്ട് അവതരണങ്ങളാണ് വിചാരസദസ്സിലെ പ്രധാന ചർച്ചാ വിഷയങ്ങൾ ഇന്ത്യയുടെ ഭരണ ഘടനയുടെ സമകാലിക പ്രാധാന്യത്തെ പൊതു ജനത്തെ ഉണർത്തുകയും അതിന്റെ പ്രദീക്ഷകളും ആശങ്കകളും ചർച്ചക ളെ സജീവമാക്കി.