Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തൊട്ടില്‍ പോലെ കുലുങ്ങി, രണ്ട് മക്കള്‍ അവശിഷ്ടങ്ങള്‍ക്ക് അടിയിലാണ്’; തുര്‍ക്കി ഭൂചലനത്തില്‍ മരണം 640 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു


സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്കന്‍ തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ മരണം 640 ആയി ഉയര്‍ന്നു. 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഇന്ന് പുലര്‍ച്ചെയുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പ്രഭവകേന്ദ്രത്തിന് 460 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലും ഭൂചലനം അനുഭവപ്പെട്ടു. വിവിധയിടങ്ങളിലായി നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. 

284 പേര്‍ മരിച്ചതായും 2,323 പേര്‍ക്ക് പരിക്കേറ്റതായും തുര്‍ക്കി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. മലത്യ പ്രവിശ്യയില്‍ 130 കെട്ടിടങ്ങളും ദിയാര്‍ബാകിറില്‍ 16 കെട്ടിടങ്ങളും തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍, തുര്‍ക്കി അധികൃതര്‍ അന്താരാഷ്ട്ര സഹായം ആവശ്യപ്പെടുന്ന ‘ലെവല്‍ 4 അലാറം’ പ്രഖ്യാപിച്ചു.

വടക്കന്‍ സിറിയയില്‍ 237 പേര്‍ കൊല്ലപ്പെടുകയും 600 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. അലപ്പോയില്‍ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. വളരെ ശക്തമായ പ്രകമ്പനമാണ് പലയിടത്തും അനുഭവപ്പെട്ടത്. ലെബനനിലും സൈപ്രസിലും വരെ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂകമ്പം നാശം വിതച്ച പ്രദേശങ്ങളിലേക്ക് തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി സംഘങ്ങളെ അയച്ചതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ ട്വിറ്ററില്‍ അറിയിച്ചു.

ഭൂകമ്പത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. തുര്‍ക്കിക്ക് സാധ്യമായ എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ‘തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ ഉണ്ടായ ജീവഹാനിയിലും സ്വത്തു നാശത്തിലും വേദനിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ. തുര്‍ക്കിയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈ ദുരന്തത്തെ നേരിടാന്‍ സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണ്’, മോദി ട്വീറ്റ് ചെയ്തു.

യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, തിങ്കളാഴ്ച പുലര്‍ച്ചെ 4.17ന് ആണ് തെക്കന്‍ തുര്‍ക്കിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായത്. തുടര്‍ന്ന് 6.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ മറ്റൊരു ഭൂചലനം ഉണ്ടായി. ഗാസിയാന്‍ടെപ് പ്രവിശ്യയിലെ നൂര്‍ദാഗി നഗരത്തിന് 26 കിലോ മീറ്റര്‍ കിഴക്ക് 17.9 കിലോമീറ്റര്‍ താഴെയാണ് ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മിനിറ്റുകള്‍ക്ക് ശേഷം മധ്യ തുര്‍ക്കിയില്‍ 9.9 കിലോമീറ്റര്‍ അകലെയായിരുന്നു രണ്ടാമത്തേതിന്റ പ്രഭവകേന്ദ്രം.

ഒരു മിനിറ്റോളം നീണ്ടുനിന്ന ഭൂചലനത്തില്‍ ജനാലകള്‍ തകര്‍ന്നതായി 350 കിലോമീറ്റര്‍ കിഴക്ക് ദിയാര്‍ബക്കിറിലെ ഒരു ദൃക്‌സാക്ഷി റോയിറ്ററിനോട് പറഞ്ഞു. ‘ഞങ്ങള്‍ ഒരു തൊട്ടില്‍ പോലെ കുലുങ്ങി. ഒമ്പത് പേര്‍ വീട്ടില്‍ ഉണ്ടായിരുന്നു. എന്റെ രണ്ട് ആണ്‍ മക്കള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കുള്ളിലാണ്, ഞാന്‍ അവര്‍ക്കായി കാത്തിരിക്കുക യാണ്’ ദിയാര്‍ബക്കീറിലെ ഏഴ് നിലകളുള്ള അപ്പാര്‍ട്ട്‌മെന്റ് തകര്‍ന്ന ഒരു സ്ത്രീ റോയിട്ടേഴ്സിനോട് പറഞ്ഞു. ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായും ബിഎന്‍ഒ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടെ പ്രിയപ്പെട്ടവരുടെ ജീവനുവേണ്ടി നിലവിളിച്ച് ഓടുന്ന വരുടെ വീഡിയോകള്‍ ട്വിറ്ററില്‍ വ്യാപകമായി പ്ര്ചരിക്കുന്നുണ്ട്. നാശനഷ്ടങ്ങ ളുടെയും തകര്‍ന്ന കെട്ടിടങ്ങളുടെയും വിവരം ലഭിച്ചെന്നും തകര്‍ന്ന വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ടര്‍ക്കിഷ് റെഡ് ക്രോസ് മേധാവി പറഞ്ഞു.


Read Previous

സന്ധ്യ ഡിജിപിയാകില്ല; വനിതാ ഡിജിപി എന്ന സ്വപ്നവും പൊലിയുന്നു

Read Next

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല: മന്ത്രി വീണാ ജോര്‍ജ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »