റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സൗദി സ്ഥാപകദിന ആഘോഷവും കുടുംബ സംഗമവും നടത്തപ്പെട്ടു. റിയാദിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ആഘോഷ പരിപാടികൾ സൗദി ദേശീയ ഗാനത്തോടുകൂടി ആരംഭിച്ചു. മധുര വിതരണവും അംഗങ്ങളുടെ വിവിധ കലാപരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.

പ്രെഡിഡന്റ് ജെറിൻ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ സാംസ്കാരിക സമ്മേളനം റിയാദിലെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്തെ പ്രമുഖ സാന്നിധ്യമായ ഡോ.. ജയചന്ദ്രൻ ഉൽഘാടനം ചെയ്തു. മാധ്യമ പ്രവത്തകനായ നജീബ് കൊച്ചുകലങ്ക് ,
വൈസ് പ്രസിഡന്റ് ബിജു കുട്ടി ട്രെഷറർ സുധീർ തുടങ്ങിയവർ ആശംസകൾ നേര്‍ന്ന് സംസാരിച്ചു. പുതിയ അംഗങ്ങൾക്കുള്ള അംഗത്വ കാർഡ്, നോർക്ക ഐ ഡി കാർഡ് തുടങ്ങിയവ ചടങ്ങിൽ വിതരണം ചെയ്തു .പ്രോഗ്രാം കൺവീനർ രാജു ഡാനിയേൽ സ്വാഗതവും, സെക്രട്ടറി ജൈബു ബാബു നന്ദിയും അറിയിച്ചു, തുടര്‍ന്ന് റിയാദിലെ കലാകാരന്മാര്‍ പങ്കെടുത്ത ഗാനസന്ധ്യയും അരങ്ങേറി ഗാനസന്ധ്യ
ജോയിന്റ് സെക്രട്ടറി സജീവ് മത്തായി, റെനി ബാബു , മണികണ്ഠൻ, റോയ് ജോൺ, ഡാനിയേൽ, തോമസ് പണിക്കർ, തോമസ് ഉമ്മൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.