ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
അക്മ സ്പോർട്സ് ഡേ 2023, ദുബായിലെ പ്രമുഖ മലയാളി സംഘടനയായ ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ വാർഷിക കായികദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ കായികമത്സരങ്ങൾ സംഘടിപ്പിയ്ക്കുന്നു. മാർച്ച് 12ന് ദുബായ് അൽ ഖൂസിലെ ഡ്യുവൈൽ സ്കൂളിൽവെച്ച് നടത്തപ്പെടുന്ന മത്സരങ്ങളിൽ നൂറോളം കായിക പ്രതിഭകൾ മാറ്റുരയ്ക്കും. അന്നേ ദിവസം രാവിലെ 7 മണിയ്ക്ക് തുടങ്ങുന്ന മാരത്തോൺ ഓട്ടത്തോട് കൂടി കായിക മത്സരങ്ങൾ ആരംഭിയ്ക്കുന്നതായിരിയ്ക്കും. ഓട്ടമത്സരങ്ങൾക്ക് പുറമെ ബാഡ്മിന്റൺ, ചെസ്സ്, കാരംസ് , വടം വലി, കൂടാതെ മാനസിക ഉല്ലാസത്തിനുതകുന്ന മത്സരങ്ങളും നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കായി www. akgma. com എന്ന വെബ്സൈറ്റ് സന്ദർശിയ്ക്കുകയോ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: പ്രോഗ്രാം ഡയറക്ടർ ദിനേശ് നായർ- 0556530250, പ്രോഗ്രാം കോർഡിനേറ്റർ സരിൻ- 0552878672, സോണി ജോസഫ്- 0566765975.