ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
അമീർ നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ മൂത്തമകനായി 1956 ലാണ് മിലിട്ടറി ഉദ്യോഗസ്ഥനുമായ അഹ്മദ് നവാഫ് അൽ-അഹ്മദ് അൽ-സബാഹ് ജനിക്കുന്നത്. ലെഫ്റ്റനന്റ്-ജനറൽ പദവിയിൽ ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്ത അദ്ദേഹം 2014-ൽ വിരമിക്കുകയും അതേ വർഷം തന്നെ ഹവല്ലി മേഖലയുടെ ഗവർണ റായി നിയമിതനാവുകയും ചെയ്തു, ഒന്നിലധികം തവണ രാജ്യത്തിന്റെ അമീറിനെ പ്രതിനിധീകരിച്ച് വിവിധ പരിപാടികളില്‍ പങ്കെടുത്തു.
ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് കിരീടാവകാശി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ 2020 നവംബർ 19-ന് മന്ത്രി റാങ്കോടെ നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫ് ആയി അഹ്മദ് നവാഫ് അൽ-അഹ്മദ് അൽ-സബാഹ് നിയമിതനായി. കായിക മേഖലയിലും സജീവമായിരുന്നു പ്രധാനമന്ത്രി.
നേരത്തെ അൽ-അറബി ക്ലബ്ബിന്റെ സുവർണ്ണ കാലഘട്ടത്തിൽ ഫുട്ബോൾ മാനേജരായിരുന്നു. അന്താരാഷ്ട്ര പോലീസ് ഫെഡറേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 2022 മാർച്ച് 9-നാണ് മകനെ ആദ്യ ഉപപ്രധാനമന്ത്രിയായും ആഭ്യന്തര മന്ത്രിയായും നിയമിച്ചുകൊണ്ട് രാജാവ് ഉത്തരിവി റക്കുന്നത്. പിന്നീട് 2022 ജൂലൈ 24-നാണ് പ്രത്യേക ഉത്തരവിലൂടെ , കുവൈത്തിന്റെ ചരിത്രത്തിലെ നാൽപതാം ഗവൺമെന്റിന്റെ രൂപീകരണവും അഹ്മദ് നവാഫ് അൽ-അഹ്മദ് അൽ-സബാഹിനെ പ്രധാനമന്ത്രി നിയമനവും നടത്തുന്നത്. 2022 ഓഗസ്റ്റ് 1-ന് സർക്കാർ രൂപീകരണ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ പാർലമെന്റു മായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവെക്കുകയായിരുന്നു.