റിയാദ്: റിയാദിലെ ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായി, പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ വാർഷികാഘോഷ പരിപാടി ഫ്രണ്ട്സോത്സവം സീസൺ 6; മാർച്ച് 18 ശനിയാഴ്ച്ച റിയാദിലെ എക്സിറ്റ് 18 ൽ വലീദ് ഇസ്തിറാഹിൽ നടക്കുമെന്ന് സംഘാടകര്‍ റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു..

കേരളത്തിലെ പ്രശസ്തനായ മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മമ്പാട് വാർഷികാഘോഷ ത്തിൽ മുഖ്യ പ്രഭാഷണം നടത്തും. പുതുതലമുറ ലഹരിക്ക് പിറകെ ഓടുന്ന ഈ കാലഘ ട്ടത്തിൽ ലഹരിക്കെതിരെ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ച് സമൂഹത്തെ ബോധവത്ക രണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫ്രണ്ട് സോത്സവം സീസൺ 6 ൽ ഫിലിപ്പ് മമ്പാട് ആദ്യമായി റിയാദിലെത്തിക്കുന്നത്.
ഇവരോടൊപ്പം ചിത്രകല കൊണ്ട് ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്ന ആർട്ടിസ്റ്റ് മഹേഷ് ചിത്രവർണ്ണം സോഷ്യൽ വർക്കർ മുസ്തഫ മഞ്ചേരിയും ചടങ്ങിൽ പങ്കെടുക്കും.കൂടാതെ സംഗീത വിരുന്നൊരുക്കാൻ മാപ്പിളപ്പാട്ട് ആൽബം പാട്ടുകളി ലൂടെ സംഗീതാസ്വാദകരുടെ മനം കവർന്ന താജുദ്ദീൻ വടകരയും മീഡിയ വൺ പതിനാലാം രാവ് ഫെയിം ഷഹജയും വേദിയിലെത്തുമെന്ന് സംഘാടകര്‍ പറഞ്ഞു.
ചടങ്ങിൽ ഡോ. എ പി ജെ അബ്ദുൾ കലാം ദേശീയ അവാർഡ് ജേതാവും റൈസ് ബാങ്ക് ഫൗണ്ടറുമായ സലാം TVS ന് ആദരവ് നൽകും.കൂടാതെ റിയാദിലെ കലാകാരൻമാരും കലാകാരികളും അണിനിരക്കുന്ന നൃത്തനൃത്യങ്ങളും അരങ്ങേറും.വൈകിട്ട് 6 മണി മുതൽ എക്സിറ്റ് 18 ലെ വലീദ് ഇസ്തിറാഹിൽ വെച്ചാണ് ഫ്രണ്ട്സോത്സവം സീസൺ 6 നടക്കുന്നത്. പ്രവേശനം തികച്ചും സൗജന്യമാണ്, ചെയർമാൻ അസ് ലംപാലത്ത് ജീവകാരുണ്യ കൺവീനർ ശരീഖ് തൈക്കണ്ടി ജനറൽ സെക്രട്ടറി സലാം തിരുവമ്പാടി ട്രഷറർ നസീർ തൈക്കണ്ടി എന്നിവരുടെ നേതൃത്വ ത്തിൽ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യ പ്രോഗ്രാം കോർഡിനേറ്റർ റഷീദ് മൂവാറ്റുപുഴ, പ്രസിഡൻ്റ് സലിം വലില്ലാപ്പുഴ, വൈസ് ചെയർമാൻ രാധൻ പാലത്ത്, രക്ഷാധികാരി നസീർ ചെർപ്പുളശ്ശേരി, റിയാസ് വണ്ടൂർ എന്നിവർ പങ്കെടുത്തു.