എൻ.എസ് .കെ ‘സ്പന്ദനം 2023’ പോസ്റ്റർ പ്രകാശനം ചെയ്തു


റിയാദ് :കലാ കായിക സാമുഹിക രംഗത്ത് പ്രവാസികൾക്ക് ഇടയിൽ ജനപ്രീതി നേടിയ എൻ.എസ് .കെ യുടെ രണ്ടാമത് പരിപാടിയുടെ പോസ്റ്റർ പ്രകാശനം റിയാദിലെ കലാ സാമൂഹിക ജീവകാരുണ്ണ്യ രംഗത്തെ വെക്തിതങ്ങളുടെ സാന്ന്യധ്യത്തില്‍ നടന്നു.

സ്പന്ദനം 2023 എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ പ്രൊഫെസർ ഗോപിനാഥ് മുതുകാട് മുഖ്യ അതിഥിയാവും, കൂടാതെ വൈകല്യത്തെ അതിജീവിച്ചു തന്റെ കഴിവുകളെ പുറം ലോകത്തിനു കാണിച്ചു കൊടുത്ത അസീം വേളിമണ്ണ, അലിഫ് മുഹമ്മദ് , മെന്റലിസ്റ്റ് ഫാസിൽ ബഷീർ , ഐഡിയ സ്റ്റാർ സിംഗര്‍ ഫെയിം റിതു കൃഷ്ണ , കൃതിക എന്നിവർ ഈ പരിപാടിയിൽ പങ്കെടുക്കും

മെയ് -26 വെള്ളിയാഴ്ച എക്സിറ്റ് -30 അൽ ഖൽസർ ഓഡിറ്റോറിയത്തിൽ ആണ് പരിപാടി കൾ അരങ്ങേറുന്നത് ഓട്ടിസം ബാധിച്ച രണ്ടു കുട്ടികളെ ഒരു വർഷത്തേക്ക് ഏറ്റു എടുത്തുകൊണ്ടാണ് എൻ.എസ്‌കെ ഈ പരിപാടി നടുത്തുന്നത് റിയാദ് സമൂഹത്തിനു വളരെ വ്യത്യസ്തമായ ഒരുപരിപാടി ആയിരിക്കും എന്ന് ഭാരവാഹികളായ നൗഷാദ് സിറ്റി ഫ്ലവർ , സലാഹ് റാഫി ഗ്‌ളൈസ് , കബീർ കാർഡൻസ് , നിസാർ കുരിക്കൾ എന്നിവർ അറിയിച്ചു

ബത്ത അപ്പോളോ ഡിമോറയിൽ വെച്ച് നടന്ന പോസ്റ്റർ പ്രകാശനത്തിൽ ഗായകരായ താജുദീൻ വടകര , ഷഹജ മലപ്പുറം , അലിഫ് മുഹമ്മദ് , സൗദി പ്രമുഖനും ഗായകനും ആയിട്ടുള്ള ഹാഷിം അബ്ബാസ് , ബഷീർ പാരഗൺ ,സത്താർ കായംകുളം ,സലിം അർത്തീൽ , മജീദ് മാനു ,ബിന്ദു ടീച്ചർ , കമർ ഭാനു ,ആബിദ ഷഫീന , കൂടാതെ റിയാദിലെ സാമൂഹിക ജീവകാരുണ്യ മേഖലയിലെ നിരവധി പ്രമുക വെക്തിതങ്ങൾ പങ്കെടുത്തു പരിപാടികൾക്ക് എൻ എസ്‌കെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ നേത്രുത്വം നല്‍കി. .


Read Previous

കുവൈത്തിൽ രണ്ട് മലയാളികൾ മുങ്ങി മരിച്ചു

Read Next

മലയാളത്തിന്റെ സൗകുമാര്യം, സുകുമാരിയുടെ ഓർമ്മകൾക്ക് പത്ത് വയസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »