ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
റിയാദ് :ഗാർഹിക മാനസിക ശാരീരിക അവസ്ഥകൾ അനുയോജ്യമല്ലാത്തത് കൊണ്ടാണ് പഠനം മുടക്കി ബാല്യങ്ങൾ പിന്തള്ളപെടുന്നതിന്നു പ്രമുഖ ലഹരി വിരുദ്ധ പ്രചാരകനും പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് അഭിപ്രായപ്പെട്ടു . കുട്ടികൾ നിഷ്കളങ്കരാണ്, അവർ അത്ഭുതങ്ങളും ഇതിഹാസങ്ങളും തേടി പോകുന്നവരാണ്. മക്കൾക്ക് പരിഗണന നൽകാതെ പോയാൽ വലിയ ദുരന്തം തന്നെ നേരിടേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല.
പരിഷ്കൃതമായ ഒരു തലമുറയുടെ സ്വപ്നങ്ങളെയും പാഷനുകളെയും ഒറ്റയടിക്ക് നിർത്താൻ ശ്രമിച്ചാൽ അപരിഷ്കൃതമായ സമൂഹമെന്നു അടയാള പെടുത്തികൊണ്ട് കുട്ടികൾ നമ്മെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുമെന്നു അദ്ദേഹം ഓർമിപ്പിച്ചു .ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിൽ എത്തിയ അദ്ദേഹം പ്രവാസി മലയാളി ഫൗണ്ടേഷൻ സംഘടിപ്പിച്ച സ്‌ബീഹ് സംവാദത്തിൽ പങ്കെടുത്തു സംസാരിക്കുകയായി രുന്നു.
ലഹരി വിരുദ്ധ പ്രചാരകനായ മഹേഷ് ചിത്രവർണ്ണം ,വി പി മുസ്തഫ , ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി ,മാധ്യമ പ്രവർത്തകരായ വി ജെ നസ്റു ദ്ധിൻ ,ജലീൽ ആലപ്പുഴ ,നാദിർഷ ,ഇന്ത്യൻ എംബസ്സി സ്‌കൂൾ പ്രിൻസിപ്പാൾ മൈമൂന അബ്ബാസ് ,പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യ ചെയർമാൻ അസ്‌ലം പാലത്ത് ,വി കെ അബ്ബാസ് ,അലി കറി പോട്ട് , ശിഹാബ് കുഞ്ജിസ് എന്നിവർ പങ്കെടുത്തു .
പ്രസിഡന്റ് ഷാജഹാൻ ചാവക്കാട് അദ്യക്ഷത വഹിച്ച സംഗമത്തിൽ ജനറൽ സെക്രട്ടറി റസ്സൽ മാടത്തി പറമ്പിൽ ആമുഖ പ്രഭാഷണം നടത്തി.നാഷണൽ കമ്മിറ്റി കോഡിനേറ്റർ സുരേഷ് ശങ്കർ മോഡറേറ്റർ ആയ സ്നേഹ സംവാദത്തിൽ നാട്ടിലെ ഇപ്പോഴത്തെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ,നിയമ നടപടി ക്രമങ്ങൾ ,യുവ തലമുറയെ എങ്ങനെ ലഹരിക്കടിമപെടാതെ സംരക്ഷിക്കണം എന്നത് അടക്കം അനവധി ചോദ്യങ്ങളും സംശയങ്ങൾക്കും സദസിനു ഫിലിപ്പ് മമ്പാട് മറുപടി കൊടുത്തു.
സലിം വാലില്ലാപ്പുഴ ,ബഷീർ കോട്ടയം ,ബിനു കെ തോമസ് ,റഫീഖ് വെട്ടിയാർ ,രാധാ കൃഷ്ണൻ പാലത്ത്, അലി എ കെ റ്റി ,യാസിർ അലി ,സിയാദ് വർക്കല , മഹേഷ് ജയ് ,ഷമീർ കല്ലിങ്ങൽ ,കെ ജെ റഷീദ് ,നൗഷാദ് ,അൽത്താഫ് , നസീർ തൈക്കണ്ടി ,മുത്തലിബ് ,നിസാം ,സഫീർ ,നൗഫൽ ഈരാറ്റുപേട്ട ,റൗഫ് ആലപിടിയൻ,വനിതാ കമ്മിറ്റി അംഗ ങ്ങൾ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി
നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ സ്വാഗതവും ട്രഷറർ ജോൺസൺ മാർക്കോസ് നന്ദിയും പറഞ്ഞു .പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യ വാർഷികത്തിൽ മുഖ്യ തിഥിയായി പങ്കെടുക്കാൻ റിയാദിൽ എത്തിയതായിരുന്നു ഫിലിപ് മമ്പാട്.